Tuesday, February 19, 2008

കാക്കപ്പുള്ളി

എന്റെ കയ്യിലെ ചെറുവിരലിലെ രണ്ട്‌ ചെറിയ കറുത്ത മറുക്‌ ('കാക്കപ്പുള്ളി') നോക്കിക്കൊണ്ട്‌ മിന്നൂസിന്റെ ചോദ്യം...

"അച്ഛാ... ഇത്‌ കാക്കപ്പുള്ള്യാണോ??"

"ങാ... അതേ..." ഞാന്‍ സമ്മതിച്ചു.

ഉടനെ മിന്നൂസിന്‌ മറ്റൊരു സംശയം...

"കാക്ക അപ്പീട്ടതാണോ???"

'ദൈവമേ, കാക്കപ്പുള്ളിയ്ക്ക്‌ ഇത്തരം വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളുണ്ടോ?' എന്ന് എനിയ്ക്കും സംശയമായി. മറുപടി കൊടുക്കാതെ മിന്നു വിടുമോ..

"അതേയ്‌.. കാക്ക അപ്പി ഇട്ടതല്ലാ... കാക്കയുടെ നിറത്തിലുള്ളതായതുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌ ട്ടോ....."

ഇനി അധികം വിവരണത്തിന്‌ സ്കോപ്പില്ലാത്തതിനാല്‍ പതിവുപോലെ ഗതി തിരിച്ച്‌ വിടുകതന്നെ...

"ദേ അങ്ങോട്ട്‌ നോക്കിയേ......"

6 comments:

സൂര്യോദയം said...

കാക്കപ്പുള്ളിയുടെ മറ്റൊരു ഡെഫനിഷന്‍ മിന്നൂസ്‌ വക...

ശ്രീ said...

ഹിഹി. മിന്നൂന്റെ ഒരു കാര്യം.
;)

Sharu (Ansha Muneer) said...

മിന്നൂസിന്റെ വക കാക്കപ്പുള്ളിയുടെ വ്യാഖ്യാനം നന്നായി

മഴത്തുള്ളി said...

ഹഹഹ മിന്നൂസിന്റെ അടുത്ത ചോദ്യം “കാക്ക അച്ഛനെ കൊത്തിയോ” എന്നായിരുന്നേനെ ;) ഭാഗ്യം ശ്രദ്ധ തിരിച്ചത്.

നിലാവര്‍ നിസ said...

അങ്ങനെ, ചുരുക്കത്തില്‍, മിന്നൂന്റെ അഛന്‍ മിന്നൂനോട് തോറ്റു..

നവരുചിയന്‍ said...

മിന്നു .... അങ്ങനെ അല്ല .. ഈ കാക്കയ്ക്കു ഉണ്ടാകുന്ന പുള്ളി ആണോ കാക്ക പുള്ളി എന്ന് ചോദികണ്ടെ.....

:D