Sunday, August 12, 2012
ഞാൻ നന്നാവുമോ?
രണ്ടാം ക്ലാസ്സിൽ ആദ്യ ദിവസം മിന്നുവിന്റെ കൂടെ അച്ഛനും അമ്മയും വേണമെന്ന് മിന്നുവിന് വെറുതേ ഒരു ആഗ്രഹം.. അമ്മയാണേൽ അത് കേൾക്കാൻ ഇരിക്കയാണ്... ഞങ്ങൾ കൂടെ ചെന്നു.
ക്ലാസ്സിൽ മിടുക്കിയാണെന്ന് മിസ്സ് പറയുമെങ്കിലും കൂട്ടത്തിൽ മിന്നൂസിന്റെ വർത്തമാന ഭ്രമവും ഇരിക്കപ്പൊറുതിയില്ലായ്മയും ഞങ്ങളോട് സ്കൂളിൽ ചെല്ലുമ്പോൾ മിസ്സ് സൂചിപ്പിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഈ കൊല്ലം ആ കാര്യങ്ങളിൽ കൂടി ശ്രദ്ധിച്ച് ബഹുമിടുക്കി ആയിത്തീരണമെന്ന് മിന്നുവിന്റെ അമ്മ ഉപദേശസൂചി കുത്തിത്തുടങ്ങിയിട്ട് കുറേ ദിവസമായി.
സ്കൂളിൽ എത്തി ക്ലാസ്സിലേയ്ക്ക് നടക്കുന്നതിന്നിടയിലും മിന്നുവിന്റെ അമ്മയുടെ ഉപദേശം.. “മിന്നൂ... നല്ല കുട്ടി ആയി ഇരിക്കണം.. ക്ലാസ്സിൽ വർത്തമാനം പറഞ്ഞ് ഇരിക്കരുത്.. നന്നാവണം ട്ടോ..”
മിന്നു തലയാട്ടി കേൾക്കുന്നുണ്ട്. ആ ഉപദേശങ്ങളോട് തീരെ മതിപ്പില്ലാത്ത മുഖഭാവത്തിൽ ഞാനും കൂടെ (‘മത്ത കുത്തിയാൽ...’).
കുറച്ച് നടന്ന് കഴിഞ്ഞപ്പോൾ മിന്നു അമ്മയോട് ഒരു ചോദ്യം.. “ഞാൻ നന്നാവുമോ അമ്മേ?”
Monday, August 22, 2011
കൊല്ലാന്‍ കൊണ്ടൂവാണോ?
ലോറിയില്‍ കാളകളെയും മറ്റും കൂട്ടം കൂട്ടമായി അറക്കാന്‍ കൊണ്ടുപോകുന്ന കണ്ട് മിന്നു ചോദിച്ചിട്ടുണ്ട്.
"ഇതിനെയൊക്കെ എവിടേയ്ക്കാ കൊണ്ടുപോണേ?" എന്ന്.
അവയെ കൊല്ലാന്‍ കൊണ്ടുപോകുന്നതാണെന്ന സത്യം പറയേണ്ടിയും വന്നിട്ടുണ്ട്.
ഈയിടെ ഒരു ലോറിയില്‍ ഒരു ആനയെ കൊണ്ടുപോകുന്ന കണ്ട് മിന്നുവിണ്റ്റെ തിരിച്ചറിവോടെന്നപോലുള്ളൊരു ചോദ്യം..
"ആ ആനയെ കൊല്ലാന്‍ കൊണ്ടൂവാണോ?"

Friday, September 3, 2010
സൗരയൂഥം
മിന്നു ഇപ്പോള്‍ UKG യില്‍ ആയതിനാല്‍ പറയുന്ന വര്‍ത്തമാനങ്ങളുടേയും ചോദിക്കുന്ന ചോദ്യങ്ങളുടേയും നിലവാരം കൂടി. ചില സമയങ്ങളില്‍ അമ്മയുമായി മിന്നു ചില വാക്കുതര്‍ക്കങ്ങളൊക്കെ കഴിഞ്ഞ് അമ്മ തോറ്റ് മടങ്ങുമ്പോള്‍ അമ്മ പിറുപിറുക്കുന്ന കേട്ടു.. 'അവളാണ് ഇപ്പോള്‍ എന്റെ അമ്മ... അല്ലാ പിന്നെ..'
ഞാന്‍ അതില്‍ വലിയ അഭിപ്രായം പ്രകടിപ്പിക്കാനും പോയില്ല. എന്തിനാ വെറുതേ...
(എങ്കിലും സംസാരം ഓവര്‍ ആകാതിരിക്കാന്‍ ഇടയ്ക്ക് ഒരല്‍പ്പം ഭീഷണി പ്രയോഗിക്കാറുണ്ട്)
ഭൂമി തിരിയുന്നതും സൂര്യപ്രകാശം ലഭിക്കുന്നതും എല്ലാം ക്ലാസ്സില്‍ വിശദീകരിച്ച് കാണിച്ചുകൊടുത്തിട്ടുള്ളതെല്ലാം വീട്ടില്‍ വന്ന് വിവരിച്ചു.
ഈയിടെ മിന്നു ചോദിച്ച ഒരു ചോദ്യം "അച്ഛാ ഈ സണ്ണും മൂണും താഴെ വീഴാതെ ആകാശത്തില്‍ ഇങ്ങനെ നില്‍ക്കുന്നതെങ്ങനെയാ?"
ചോദ്യം എന്നോട് തന്നെയാണോ എന്നും അത് വന്ന ദിശ കറക്റ്റ് ആണോന്നും അറിയാതെ ഞാന്‍ ഒന്ന് വിഭ്രമിച്ച് നില്‍ക്കുമ്പോള്‍, ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ('ആ വേല കയ്യിലിരിക്കട്ടെ അച്ഛാ' എന്ന് മിന്നു മനസ്സില്‍ പറഞ്ഞ് കാണും.. ആവോ)
"അതായത്... ഭൂമിയും ചന്ദ്രനും സൂര്യനുമെല്ലാം ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു... അത് സൗരയൂഥത്തില്‍ ഇങ്ങനെ സ്ഥിതി ചെയ്യുന്നു.... മിന്നൂസേ... ഇതൊക്കെ മോള് കുറച്ച് കൂടി വലുതാകുമ്പോള്‍ സ്കൂളില്‍ പഠിപ്പിച്ചു തരും ട്ടോ... ഇപ്പോ അതങ്ങനെ നില്‍ക്കട്ടെ.. വീഴാതെ നില്‍ക്കട്ടെ.... "
പതിവുപോലെ "ദേ... അത് നോക്കിയേ..."

Monday, February 8, 2010
പാമ്പും തുണിയും
പതിവുപോലെ സ്കൂളില്‍ നിന്ന് വന്ന് മിന്നൂസ് അന്നത്തെ വിശേഷങ്ങളും പുതിയ അറിവുകളും മിന്നൂസിണ്റ്റെ അമ്മയ്കും എനിയ്ക്കുമായി വിളമ്പുകയാണ്...
"അമ്മേ അമ്മേ... പാമ്പ് കടിക്കാന്‍ വന്നാല്‍ എന്താ ചെയ്യാന്നറിയോ?"
"ഇല്ലാ... എന്താ ചെയ്യാ?" മിന്നൂസിണ്റ്റെ അമ്മയ്ക്ക് പാവം അറിയില്ല.
"കിട്ടിയ ഗ്യാപ്പില്‍ ഓടി രക്ഷപ്പെടുക..." പതിവുപോലെ കാര്യമായ ശ്രദ്ധ കൊടുക്കാതെയുള്ള എണ്റ്റെ മറുപടി...
"അയ്യോ... അങ്ങെനെ ഒന്നും അല്ല... ഞാന്‍ പറഞ്ഞു തരാം.. " മിന്നൂസ്
എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ എന്ന മട്ടില്‍ ഞങ്ങള്‍.
"ഒരു പാമ്പ് നമ്മളെ കടിക്കാന്‍ വരാണെന്ന് വിചാരിക്ക്യാ.... അപ്പോ നമ്മള്‍ എന്ത് ചെയ്യണന്നറിയോ?.... നമ്മള്‍ ഒരു തുണിയെടുത്ത് കയ്യില്‍ പിടിയ്ക്ക്യാ.... "
ഇത്രയുമായപ്പോഴെയ്ക്കും ഞങ്ങള്‍ക്ക് ഒരല്‍പം ടെന്‍ഷനായി.
"എന്നിട്ട്... നമ്മള്‍ കാലില്‍ തുണികൊണ്ട് കെട്ടുക.... പാമ്പ് പിന്നെ കടിച്ചാലും നമുക്ക് വിഷം കയറില്ലല്ലോ... അതാണ്.. "
"
അയ്യോ മിന്നൂ.... നമ്മള്‍ പാമ്പ് കടിച്ചാലാണ് തുണികൊണ്ട് കെട്ടുക... അല്ലാതെ പാമ്പ് കടിക്കാന്‍ വരുമ്പോഴല്ലാ..." മിന്നൂസിണ്റ്റെ അമ്മ തിരക്കിട്ട് മിന്നൂസിനെ കറക്റ്റ് ചെയ്യാനുള്ള ശ്രമം.
"അല്ല... ഈ അമ്മയ്ക്ക് ഒന്നും അറിയില്ല.. എണ്റ്റെ ടീച്ചര്‍ പഠിപ്പിച്ചതാ..." മിന്നു വിട്ടുകൊടുക്കാനുള്ള ഭാവമില്ല.
"അല്ല മിന്നൂ.. പറയുന്നത് കേള്‍ക്ക്... നമ്മള്‍ പാമ്പ് കടിച്ചാലാണ്....." അമ്മയും ശ്രമം തുടരുന്നു.
"അല്ല.. അല്ല... "
ഈ സംഭവത്തില്‍ പങ്കെടുത്ത് വെറുതേ നാണം കെടേണ്ടല്ലോ എന്ന് വിചാരിച്ച് ഞാന്‍ പതുക്കെ സ്കൂട്ടായി.

Wednesday, August 5, 2009
മിന്നുരാമായണം
സ്കൂളില്‍നിന്ന് കിട്ടിയ രാമായണം വിജ്ഞാനം മിന്നു ഒരു കഥയായി പറഞ്ഞ് തന്നത് താഴെ കൊടുക്കുന്നു.
രാമനും സീതേം ലഷ്മണനും കാട്ടില് പോയി. പത്ത് തലയുള്ള രാക്ഷസന്‍... രാവണന്‍ വന്ന് സീതേ പിടിച്ചോണ്ട് പോയി... കൊല്ലാനാണ് പിടിച്ചോണ്ട് പോയതേ....
ഹനുമാന്‍ വന്നു... വയസ്സായ ഒരു ഹനുമാനെ കണ്ടു. കടലിണ്റ്റെ അപ്പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞപ്പോ 'ഞാന്‍ ചെറുതല്ലേ... ഞാന്‍ കാല് വച്ചാല്‍ കടലില് കാല് പെട്ട് പോകില്ലേ?' എന്ന് പറഞ്ഞു. അപ്പോ വയസ്സായ ഹനുമാന്‍ പറഞ്ഞു 'നീ പണ്ട് വലുതായത് ഒാര്‍മ്മയില്ലേ?' ന്ന്...
'ഞാന്‍ ഓര്‍ത്ത് നോക്കട്ടെ... ങാ.. ശരിയാണല്ലോ' എന്ന് പറഞ്ഞ് ഹനുമാന്‍ പ്രാര്‍ത്ഥിച്ചു.. 'ഞാന്‍ ടോള്‍ ആവട്ടേ..' ന്ന്. അപ്പോ ഹനുമാന്‍ ടോള്‍ ആയി. എന്നിട്ട് കാല് വച്ച് കടന്നു... പറന്നു പോയി...
സീതേ മരത്തിണ്റ്റെ അടിയില് ഇരുത്തീക്കാണേയ്... നിറയേ രാക്ഷസിമാര് അവിടെണ്ടേയ്... ഹനുമാന്‍ ഉറുമ്പിണ്റ്റെ പോലെ ചെറുതായീട്ട് സീതേടെ അടുത്ത് ചെന്നിട്ട് 'ദേ.. മോതിരം നോക്കിയേ...' എന്ന് പറഞ്ഞ് കാണിച്ചുകൊടുത്തു. ഹനുമാനെ പിടിച്ച് കെട്ടിയിട്ടു... എന്നിട്ട് വാലില്‍ തുണിയൊക്കെ ചുറ്റിയിട്ട് തീ കൊടുത്തു. ഹനുമാന്‍ എല്ലായിടത്തും പോയി ഇരുന്നു.. എല്ലായിടത്തും തീി പിടിച്ചു.. 'അയ്യോ അയ്യോ.. എന്ന് പറഞ്ഞ് രാക്ഷസന്‍മാരൊക്കെ ഒാടി.. എല്ലാവരേം യുദ്ധം ചെയ്ത് കൊന്നു.. എന്നിട്ട് സീതേം കൊണ്ട് ഒാടിപ്പ്പോയി... എന്നിട്ട് കല്ല്യാണം കഴിച്ചു.

Tuesday, July 28, 2009
ചക്കമുളഞ്ഞി
ഒരു ചക്ക രണ്ടായി മുറിച്ച് മുറ്റത്ത് വച്ചിരിക്കുന്നു.
മിന്നൂസ് ചക്കയിലേയ്ക്ക് ഒന്ന് സൂക്ഷിച്ച് നോക്കി. എന്നിട്ട് ഒരു ചോദ്യം....
"അച്ഛാ അച്ഛാ... ചക്കയ്ക്ക് ജലദോഷം ആണോ? മൂക്ക് ഒലിക്കുന്നുണ്ടല്ലോ?"
('അങ്ങനെ പറഞ്ഞാലും ശരിയാണല്ലോ... അല്ലേ?... ആവോ?.. ഹോ.. എന്തെങ്കിലുമാകട്ടെ' എന്നൊക്കെ മനസ്സില്‍ പറഞ്ഞ് കണ്‍ഫ്യൂഷനടിക്കയല്ലാതെ വേറെ വഴിയുണ്ടോ?)

Thursday, July 23, 2009
മിടുക്കിന്റെ ടെന്‍ഷന്‍
മിന്നൂസ് സ്കൂളില്‍ നിന്നെത്തി ബാഗും കുടയും എല്ലം സെറ്റിയിലേയ്ക്കിട്ട് പതിവ് വിവരണങ്ങള്‍ തുടങ്ങി.
"അമ്മേ.. ഇന്നെന്നെ മിസ്സ് മിസ്സിന്റെ അടുത്ത് കൊണ്ട് നിര്‍ത്തി.."
"അതെന്താ? എന്തിനാ മിസ്സിന്റെ അടുത്ത് നിര്‍ത്തിയേ..?"
"ഞാന്‍ കുട്ടികളുടെ അടുത്ത് പോയി വര്‍ത്തമാനം പറഞ്ഞിട്ട്.."
"അയ്യോ.. മിന്നൂസേ.. അങ്ങനെ ക്ലാസ്സില്‍ വര്‍ത്തമാനം പറയാന്‍ പാടില്ല... മിടുക്കി കുട്ടികള്‍ അങ്ങനെ ചെയ്യില്ല.." അമ്മയുടെ ഉപദേശം.
"പിന്നേ... എനിയ്ക്ക് വര്‍ത്താനം പറയേണ്ടേ?...." മിന്നൂസിന് ദേഷ്യം വന്നു, ഒരല്‍പ്പം കരച്ചിലും...
"മിന്നൂസ് മിടുക്കിയായതുകൊണ്ടാണ് കുട്ടികളോട് വര്‍ത്തമാനം പറയുന്നത്... അതുകൊണ്ടാണ് മിസ്സ് അടുത്ത് കൊണ്ട് നിര്‍ത്തിയത്..." തല്‍ക്കാലം ഒന്ന് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ എന്റെ ശ്രമം.
"അല്ലാ... ഞാന്‍ മിടുക്കി ആയതുകൊണ്ടല്ലാ മിസ്സ് എന്നെ അവിടെ നിര്‍ത്തിയത്..." മിന്നൂസ് എന്റെ നേരെ ദേഷ്യപ്പെടുകയും കരച്ചില്‍ തുടരുകയും ചെയ്തു.
"കുട്ടിയെ പറഞ്ഞ് മനസ്സിലാക്കാതെ വെറുതേ സപ്പോര്‍ട്ട് ചെയ്ത് കൂടുതല്‍ വഷളാക്കാനായി ഒരു അച്ഛന്‍" അമ്മയുടെ വക എനിയ്ക്കിട്ട് ഒരു കുത്ത്.
"ഓ... കുട്ടികളായാല്‍ അതൊക്കെയുണ്ടാകും.. " എന്ന് പതിവ് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് ഞാന്‍ സ്ഥലം കാലിയാക്കുമ്പോഴും മിന്നൂസിന്റെ അമ്മയും മിന്നൂസും തെറ്റും ശരിയും മിടുക്കും തമ്മിലുള്ള ഇക്വേഷന്‍സ് ശരിയാക്കാനുള്ള കഠിനപ്രയത്നം തുടരുന്നുണ്ടായിരുന്നു.
ഒരാഴ്ച കഴിഞ്ഞ് അതേ പശ്ചാത്തലത്തിലുള്ള മറ്റൊരു സീന്‍
"അമ്മേ... മിസ്സ് ഇന്നെന്നെ വേറെ സീറ്റില്‍ കൊണ്ടിരുത്തി..."
"ങേ... അതെന്താ? " അമ്മയുടെ പതിവ് ടെന്‍ഷന്‍.
"ഞാന്‍ കാതറിനോട് വര്‍ത്തമാനം പറഞ്ഞിട്ട്..."
(ആ കഥ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു)

Subscribe to:
Posts (Atom)