ഒരു ദിവസം വൈകീട്ട് പുറത്ത് പോകാനായി തയ്യാറാകുമ്പോള്‍ മിന്നൂട്ടിയുടെ ചെരുപ്പ് (പാദരക്ഷ ഇല്ലേ... അതു തന്നെ) കാണാനില്ല.
ഞാനും ഭാര്യയും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് ചെരുപ്പ് തിരയാന്‍ ആരംഭിച്ചു.
'ചെരുപ്പെവിടെ മിന്നൂട്ടീ...' എന്ന് ഞങ്ങള്‍ ഇടയ്ക്കിടെ വിളിച്ച് ചോദിയ്ക്കുന്നുമുണ്ട്.
മിന്നൂട്ടി നേരെ ബെഡ് റൂമിലേക്ക് പോകുന്നകണ്ടു.....
നേരെ ചെന്ന് അവളുടെ ഡ്രസ്സും മറ്റ് സാധനങ്ങളും വയ്ക്കുന്ന ചെറിയ അലമാര തുറന്ന് അതില്‍നിന്ന് ചെരുപ്പ് എടുത്തുകൊണ്ട് തര്ക്കിച്ചുകൊണ്ടുനില്ക്കുന്ന ഞങ്ങള്‍ക്കിടയിലൂടെ അതും പിടിച്ചുകൊണ്ട് ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നടന്നുപോയി....
Subscribe to:
Post Comments (Atom)
1 comment:
aadyathe postinu aadya comment ente vaka
Post a Comment