Sunday, August 12, 2007

ഭീഷണി

മിന്നുവിനെ അമ്മ എന്തെങ്കിലും പറഞ്ഞാല്‍ മിന്നുവിന്‌ കളിയാണ്‌... ഭക്ഷണം കഴിക്കാന്‍ വിളിച്ചാലും കുളിക്കാന്‍ വിളിച്ചാലും എല്ലാം... അമ്മയെ കളിപ്പിച്ചുകൊണ്ട്‌ ചിരിച്ചുകൊണ്ട്‌ മിന്നു ഓടും... പിന്നെ, ഓടിച്ചിട്ട്‌ പിടിയ്ക്കണം...

"ഈ മിന്നു ഞാന്‍ പറഞ്ഞാല്‍ ഒന്നും കേള്‍ക്കുന്നില്ല... അച്ഛന്‍ പറഞ്ഞാല്‍ മാത്രം അനുസരിക്കും... ഒരു അച്ഛന്‍ കുട്ടി..." മിന്നുവിന്റെ അമ്മയുടെ സ്ഥിരം പരിഭവം ...

പ്ലേ സ്കൂളില്‍ പോയിത്തുടങ്ങിയ ശേഷം സ്കൂളിലെ ടീച്ചറെ മിന്നുവിന്‌ പേടി കാണുമെന്ന് മിന്നുവിന്റെ അമ്മ കരുതി.

മിന്നുവിനെ എന്തോ കാര്യത്തിന്‌ വിളിച്ചപ്പോള്‍ മിന്നു വല്ല്യ മൈന്‍ഡ്‌ ചെയ്തില്ല. ഇത്‌ കണ്ട്‌ മിന്നുവിന്റെ അമ്മ..

"മിന്നൂ... സ്കൂളിലെ ടീച്ചറോട്‌ പറഞ്ഞുകൊടുക്കുന്നുണ്ട്‌ നീ പറഞ്ഞാല്‍ അനുസരിക്കുന്നില്ല എന്ന്.... "

മിന്നുവിന്‌ ഒരു ഭാവമാറ്റവുമില്ല.

"പറഞ്ഞുകൊടുക്കട്ടേ???" അമ്മ വീണ്ടും...

"ങാ..."

മിന്നുവിന്റെ ലളിതമായ മറുപടി കേട്ട്‌ അല്‍പം നിസ്സഹായാവസ്ഥയില്‍ നില്‍ക്കുന്ന അമ്മയോട്‌ മിന്നു വീണ്ടും..

"പറഞ്ഞ്‌ കൊക്ക്‌...."

മിന്നുവിന്റെ അമ്മ നിശബ്ദം...

"പറഞ്ഞ്‌ കൊക്ക്‌......" മിന്നുവിന്റെ നിര്‍ബദ്ധം..

മിന്നുവിന്റെ അമ്മ കേട്ടതായി ഭാവിക്കാതെ അടുക്കളയിലേക്ക്‌ നടന്നു.

9 comments:

സൂര്യോദയം said...

മിന്നുവിനോടാ ഭീഷണി.... ഭീഷണി പാരയായി തിരികെ വന്നു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അച്ഛനും മിന്നുവും സഖ്യമാ അല്ലെ?

സു | Su said...

പറഞ്ഞുകൊടുത്തോ, എനിക്കെന്താ, അല്ലേ, മിന്നൂസേ... :)

ശ്രീ said...

മിന്നു കൊള്ളാമല്ലോ!

സുമുഖന്‍ said...

എന്നാ മിന്നൂസിന്റെ ഫോട്ടോ ഇടുന്നേ :-)

കുഞ്ഞന്‍ said...

ഹ ഹ.. കുസൃതിക്കുടുക്ക....ഞാനാരാമോള്‍!

ഗുപ്തന്‍ said...

ഇനിയെന്തൊക്കെ പാര വരാനിരിക്കുന്നു .. അല്ലേ മിന്നൂസ്സേ... :)

സൂര്യോദയം said...

കുട്ടിച്ചാത്താ... സഖ്യം തന്നെ... പക്ഷെ, അച്ഛനുമായി ഉടക്കുമ്പോള്‍ മിന്നു സഖ്യം മാറും.... :-)

സു ചേച്ചീ... അത്‌ തന്നെയാണ്‌ ഉദ്ദേശിച്ചതെന്ന് തോന്നുന്നു..

ശ്രീ, കുതിരവട്ടന്‍, കുഞ്ഞന്‍.. :-)
സുമുഖന്‍... ഇതാ മിന്നുവിന്റെ പടം ഇടുന്നു...

മനു.. ഇനിയും ഒരുപാട്‌ വരാനിരിക്കുന്നു എന്നറിയാം... ഊഹിക്കാമല്ലോ ;-)

Sathees Makkoth | Asha Revamma said...

ഹഹ. മിന്നുവിനോടാ കളി.