Tuesday, October 30, 2007

പുതിയ ഭീഷണി

പലപ്പോഴും സിനിമകളിലൊക്കെ കാണുന്ന തരം ഒരു ഡയലോഗുണ്ട്‌..
"നിന്നെ ഇടിച്ച്‌ ചമ്മന്തിയാക്കി, കണ്ണില്‍ മുളകരച്ച്‌ പെരട്ടി..... " എന്നൊക്കെ തുടങ്ങുന്ന ആ ദേഷ്യം മാക്സിമം പ്രകടമാക്കുന്ന ഇനം ഡയലോഗ്‌...

മിന്നുവിന്റെ അടുത്ത്‌ ചിലപ്പോള്‍ ഒരു രസത്തിന്‌ ഇത്തരം ഡയലോഗുകളുടെ ഒരു ചെറിയ പതിപ്പ്‌ ഞാനും ഇറക്കാറുണ്ട്‌... അത്‌ ദേഷ്യം വരുമ്പോഴല്ലാ.. മറിച്ച്‌ മിന്നുവിന്റെ കുസൃതിത്തരങ്ങളോടൊത്ത്‌ കളിച്ചുകൊണ്ടിരിക്കുമ്പോഴാണെന്ന് മാത്രം...

ഒരു ദിവസം ഇത്തരം ഒരു കുസൃതി സന്ദര്‍ഭത്തില്‍ മിന്നു മിന്നുവിന്റെ അമ്മയോട്‌...

"നിന്നെ ഞാന്‍ വെള്ളത്തിലിട്ട്‌ മീനാക്കി വറുത്ത്‌ തിന്നും..."

(മീന്‍ മിന്നുവിന്റെ വീക്ക്‌ നസ്‌ ആണേ....)

11 comments:

സൂര്യോദയം said...

മിന്നുവിന്റെ ഭീഷണിയുടെ പുതിയ പതിപ്പ്‌ കേട്ട്‌ ഒരല്‍പ്പം അമ്പരപ്പ്‌ ആര്‍ക്കായാലും ഉണ്ടാവാതിരിക്ക്യോ... അത്രേ ഞങ്ങള്‍ക്കും ഉണ്ടായുള്ളൂ...

ശ്രീ said...

ഹ ഹ...

മിന്നു ആ ഡയലോഗ് മിന്നൂസ് സ്റ്റൈലില്‍‌ പരിഷ്കരിച്ചെന്നല്ലേയുള്ളൂ...

:)

കുഞ്ഞന്‍ said...

അത് കലക്കീ മിന്നു..ആരാ വറത്തുതരുന്നത്..?

ക്രിസ്‌വിന്‍ said...

ഹി ഹി ഹി കോള്ളാമല്ലോ മിന്നു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വെള്ളത്തിലിട്ട് മീനാക്കിയാല്‍ മീന്‍ ഓടിപ്പോവൂലെ മിന്നൂ?

സാല്‍ജോҐsaljo said...

മിന്നൂസ്സെ, എണ്ണയൊഴിച്ച്.. ചൂടാക്കി, മൊളകുതേച്ച് വറക്കണെ...ട്ടോ.... :)

ശാലിനി said...

:) :)

സു | Su said...

മിന്നൂസേ, അമ്മയെ മീനാ‍ക്കിയാല്‍ ആരാ മിന്നൂസിന് മാമം തരുക?

ദിലീപ് വിശ്വനാഥ് said...

ഞാന്‍ നേരത്തെ പറഞ്ഞു മീനുനോട് കളി വേണ്ടാന്നു.

ഗുപ്തന്‍ said...

മിന്നൂട്ട്യേ പാവം അമ്മയെ ഇങ്ങനെ പേടിപ്പിക്കാവോ ? :)

സഹയാത്രികന്‍ said...

ഹ ഹ ഹ...
മിന്നൂസേ... :)