മുതിര്‍ന്ന ആളുകള്‍ ഉപയോഗിക്കുന്ന എന്തെങ്കിലും (ചുരിദാറോ, സാരിയോ തുടങ്ങിയ വസ്ത്രങ്ങളും ഇതില്‍ പെടും) മിന്നൂസിന് വേണമെന്ന് തോന്നിയാല്‍ മിന്നുവിന്റെ ഒരു സ്ഥിരം ചോദ്യമുണ്ട്...
"അച്ഛാ..വലുതാകുമ്പോ എനിച്ച് അതുപോലത്തെ വാങ്ങിച്ച് തരോ..???"
"ഓ.. ശരീ ട്ടോ.." എന്ന എന്റെയോ മിന്നുവിന്റെ അമ്മയുടേയോ ഉത്തരവും പതിവുള്ളതു തന്നെ...
പലപ്പോഴും മിന്നൂസ് അവളുടെ പ്രായത്തിനൊക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങളുടെ ഒരു സ്ഥിരം ഉപദേശമുണ്ട്..
"അത് വല്ല്യ ആളുകള്‍ക്കുള്ളതല്ലേ..??? കുട്ടികള്‍ക്കുള്ളതല്ലാ... മിന്നു വലുതാവട്ടേട്ടോ... അപ്പോ വാങ്ങിച്ച് തരാം..."
പലപ്പോഴും മിന്നു അതുകേട്ട് ഒതുങ്ങുകയും ഈ ഡയലോഗ് സ്വയം പറഞ്ഞ് സംതൃപ്തി അടയുകയും ചെയ്യും...
ഒരു ദിവസം മിന്നൂസ് തന്റെ വളകളുടെ കളക് ഷന്‍ എടുത്ത് വച്ച് കളിക്കുകയാണ്...
അതൊന്ന് വാങ്ങിവക്കണമല്ലോ എന്ന് വിചാരിച്ച് ഞാന്‍ ചോദിച്ചു..
"മിന്നൂസേ.. വളകള്‍ അച്ഛന് തരുമോ??"
ഉടനെ മിന്നൂസിന്റെ ഉത്തരം..
"ഇത് കുട്ടികള്‍ക്കുള്ളതല്ലേ.... അച്ഛന്‍ ചെറുതായീട്ട് തരാം ട്ടോ...."
Subscribe to:
Post Comments (Atom)
7 comments:
വലുതായാലേ കിട്ടൂ എന്ന തിരിച്ചറിവിനൊപ്പം ചെറുതായാലേ മറ്റ് പലതും കിട്ടൂ എന്ന് മിന്നുവിന്റെ ഓര്‍മ്മപ്പെടുത്തല്‍...
ഹഹഹ. അതു കലക്കീലോ മിന്നു. അച്ചനൊന്ന് ചെറുതാവട്ടെ അല്ലേ.
-സുല്‍
ഹ ഹ..
ഇതാണു പറയുന്നത് കൊടുത്താല് മിന്നൂന്റടുത്തുന്നും കിട്ടുമെന്ന്.
മിന്നു കലക്കി.
:)
ഹ ഹ ഹ...
ശ്രീ പറഞ്ഞപോലെ കൊടുത്താല് മിന്നൂന്റടുത്തുന്നും കിട്ടുമെന്ന്.
ഇത് കലക്കി.
മിന്നൂ,
അത് ഏതായാലും നന്നായിട്ടോ...
അത് എന്തായാലും കലക്കി.
ഹ ഹ ഹ.. ങും!
മിന്നൂസിന്റെ ചെറിയ വായിലെ വലിയ നാക്കുകൊണ്ടുള്ള വലിയ വർത്തമാനം കേട്ടിട്ട് വലിയ അച്ഛൻ പോലും ചെറുതായി മിന്നൂ..! ഇനി ഏതായാലും കൊടുത്തേക്കൂ...
:)
Post a Comment