Sunday, August 10, 2008

മൂത്തവരും മൂക്കാത്തവരും

മിന്നൂസ്‌ കിടക്കയില്‍ കിടന്നുള്ള അഭ്യാസത്തിന്നിടയില്‍ അമ്മയെ ഒന്ന് ചവിട്ടി.

അത്‌ കണ്ട്‌ ഞാനൊന്ന് ഉപദേശിച്ചു. "മിന്നൂസേ.. മൂത്തവരെ നമ്മള്‍ ചവിട്ടാന്‍ പാടില്ലാ ട്ടോ.. അറിയാതെ ചവിട്ടിയാല്‍ തൊട്ട്‌ നിറയില്‍ വയ്ക്കണം.."

മിന്നൂസ്‌ എല്ലാം മനസ്സിലായ ഭാവത്തോടെ തലയാട്ടി, എന്നിട്ട്‌ ഒരു ചോദ്യം..

"മൂക്കാത്തവരെ ചവിട്ടണം അല്ലേ അച്ഛേ??..."

(കുറച്ച്‌ സമയമെടുത്ത്‌ ഞങ്ങള്‍ക്ക്‌ സംയമനം വീണ്ടെടുത്ത്‌ ഒന്ന് വിശദീകരിച്ച്‌ കൊടുക്കാന്‍)

4 comments:

സൂര്യോദയം said...

മിന്നൂസിന്റെ വക മൂത്തവര്‍ക്കും മൂക്കാത്തവര്‍ക്കും...

Anil cheleri kumaran said...

മിന്നൂസ് ആള്‍ അടിപൊളിയാണല്ലൊ!!

Typist | എഴുത്തുകാരി said...

പാവം മിന്നൂസ്, ഇനി ചവിട്ടണമെങ്കില്‍ മൂക്കാത്തവരെ തപ്പി നടക്കണ്ടേ!!

പിരിക്കുട്ടി said...

minnoos....
kollam k to