മിന്നൂസ് കയ്യിലുള്ള മൊബൈല്‍ ഫോണും (കളിപ്പാട്ടം) പിടിച്ച് എന്നെ അനുകരിച്ച് സംസാരിച്ചുകൊണ്ട് നടക്കുന്നത് ഒരു പതിവ് സീനാണ്. ഇടയ്ക്കിടയ്ക്ക് ചിരിയും , ഓ.കെ. പറയലും മൂളലുമൊക്കെയായി സംഗതി പൊടിപൊടിക്കുമ്പോള്‍ ഞാന്‍ ചമ്മലോടെ നില്ക്കുന്ന സീന്‍ ഭാര്യയ്ക്ക് വല്ല്യ സന്തോഷവും നല്‍കിയിരുന്നു.
മിന്നു ഫോണ്‍ സംസാരവും കഴിഞ്ഞ് ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന എന്റെ അടുത്തേയ്ക്ക് വന്നു.
"അച്ഛാ... ഒരു ഫ്രണ്ട് ആണ് ഫോണ്‍ വിളിച്ചേ..."
"അതെയോ??.. എന്തു പറഞ്ഞു ഫ്രണ്ട്...??"
"കുറേ നേരായി ഫോണ്‍ ചെയ്തോണ്ടിരിക്കുന്നു... "
"എന്നിട്ടോ?" ഞാന്‍ കണ്ണാടിയില്‍ നിന്ന് മുഖം തിരിക്കാതെ ചോദിച്ചു.
"ചെക്കാ... എന്നോട് കളിക്കണ്ടാ ട്ടോ ന്ന് ഞാന്‍ പറഞ്ഞു."
ഞാനൊന്ന് ഞെട്ടി. എന്നിട്ട് വിളിച്ച് പറഞ്ഞു... "എടോ ഭാര്യേ... ദേ ഇത് കൈ വിട്ടൂന്നാ തോന്നണേ.."
Subscribe to:
Post Comments (Atom)
5 comments:
മിന്നൂസിനും ഫോണ്‍ ശല്ല്യം
ചിന്നൂസ് ആള് കൊള്ളാലോ..
ഹ ഹ.
ഇപ്പൊഴേ പ്രിപറേഷന് തുടങ്ങില്ലേ മിന്നൂസേ.
-സുല്‍
:) :)
Post a Comment