ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മിന്നൂസിനൊരു സംശയം..
"അച്ഛാ.. നമുക്ക് വയര്‍ എന്തിനാ?"
"അത്... നമ്മള്‍ ഭക്ഷണം കഴിക്കുന്നത് വയറ്റിലേയ്ക്കല്ലേ പോകുന്നത്.. അതിനാണ്.." ഒരു വിധം തരക്കേടില്ലാത്ത മറുപടി ഞാന്‍ പറഞ്ഞൊപ്പിച്ചു.
"വയറില്ലെങ്കില്‍ നമ്മള് കഴിച്ചണതൊക്കെ താഴെ വീണു പോകും ല്ലേ...."
"ങാ.. അത് തന്നെ..." ഞാനും സമ്മതിച്ചു.
അപ്പോഴാണ് മിന്നൂസ് അങ്ങനെ സംഭവിച്ചാലുള്ള പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കിയത്.
"അങ്ങനെ വീണ് പോയാല്‍ വീണ്ടും വീണ്ടും വാരി കഴിച്ചണ്ടവരും ല്ലേ... പിന്നേം താഴെ പോകും.. പിന്നേം വാരി കഴിച്ചണം... അല്ലേ അച്ഛാ..."
(ഞാന്‍ തോറ്റു)
Subscribe to:
Post Comments (Atom)
10 comments:
മിന്നൂസിന്റെ ചിന്തകള്‍.. വയറില്ലായിരുന്നെങ്കില്‍.... ഹോ...
ഈ മിന്നൂസിനെക്കൊണ്ട് ഞാനും തോറ്റു..:)
ദൈവമേ..!
മിന്നൂസ് ഇങ്ങനെ പോയാല്‍ വേറെ എന്തൊക്കെ ചോദിക്കും?
ഞാനും തോറ്റു
ഹഹ..
അച്ഛനെ മുട്ടുകുത്തിക്കുന്ന മിടുക്കി.
:)
വെള്ളായണി
ചാത്തനേറ്: ഞങ്ങളും തോറ്റേഏഏഏഏഏഏ....
ശരിയാ എന്തിനാ ഒരു വയര്‍ ..
ഇത്ര നിഷ്കളങ്കമായി ചോദ്യങ്ങള്‍
ചോദിക്കാന്‍ ബാല്യത്തിലേ കഴിയൂ
ഈ നിഷ്ക്കളങ്കത കൈമോശം വരാതിരിക്കട്ടെ.!
അപാര ചോദ്യം.
:)
പറയുന്നത് ശെരിയാണോ എന്നറിയില്ല...എങ്കിലും പറയാതെ വയ്യ...കൈവന്ന ഏതാനും ചില ഭാഗ്യങ്ങളില്‍ തൃപ്തയായി, പെണ്ണിന്റെ സ്വന്തമായ അസൂയയുടെ ലെവലേശം ഇല്ലാതിരുന്ന എന്നില്‍ മിന്നു അസൂയ വളര്‍ത്തുന്നു...
ഒരു അച്ഛനെ ഇത്രയും നിഷ്കളങ്കമായി ചോദ്യചിന്നത്തില്‍ കുരുക്കാം എന്ന് ഇപ്പളാണ് അറിയുന്നത്...പിന്നെ..ഒരുപാടു വൈകിയാണെങ്കിലും...Happy belated birthday wishes to Mins...!
സുല്ല്!
Post a Comment