ചില കാര്യങ്ങള്‍ മിന്നൂസിനെക്കൊണ്ട് അനുസരിപ്പിക്കാന്‍ അല്‍പസ്വല്‍പം പ്രലോഭനങ്ങളും ഓഫറുകളും നല്‍കേണ്ടിവരാറുണ്ട്.
ഭക്ഷണം കൊടുക്കുന്നത് മുഴുവന്‍ കഴിക്കാതെ സ്കിപ്പ് ആകുക, മിന്നൂസ് അമ്മയുടെ ഇഷ്ടത്തിന് വിപരീതമായി സ്വന്തം ഇഷ്ടമുള്ള ഡ്രസ്സ് സെലക്റ്റ് ചെയ്യുക എന്നിങ്ങനെ പോകുന്നു ഇത്തരം ഓഫറുകള്‍ നല്‍കേണ്ടിവരുന്ന ചില സാഹചര്യങ്ങള്‍..
രണ്ട് ദിവസം മുന്‍പ് ഇതുപോലെ ഒരു ഓഫര്‍ മിന്നുവിന് അമ്മ കൊടുത്തു.
"മിന്നൂസിന് ന്യൂയറിന് പുതിയ ഡ്രസ്സ് വാങ്ങിത്തരാംട്ടോ...."
മിന്നൂസിന് വല്ല്യ സന്തോഷമായി, എന്നിട്ട് എന്നെ നോക്കി പറഞ്ഞു.. "അച്ഛനും ഞാന്‍ പുതിയ ഡ്രസ്സ് വാങ്ങിത്തരാം ട്ടോ.."
"അതിന് മിന്നൂസിന്റെ കയ്യില്‍ എവിടെയാ കാശ്?" ഞാന്‍ ചോദിച്ചു.
"കാശ്..... അത് നമുക്ക് അച്ഛന്റെ പോക്കറ്റീന്ന് എടുക്കാം..." മിന്നൂസിന്റെ മറുപടി.
"ഓ.. വല്ല്യ ഉപകാരം.." എനിയ്ക്ക് സമാധാനമായി.
അങ്ങനെ ഇന്നലെ വാങ്ങിയ പുതിയ ഡ്രസ്സും ഇട്ട് മിന്നൂസ് പ്ലേ സ്കൂളില്‍ പോയിട്ടുണ്ട്...
"എല്ലാവര്‍ക്കും മിന്നൂസിന്റെയും മിന്നൂസിന്റെ അച്ഛന്റെയും അമ്മയുടെയും പുതുവല്‍സര ആശംസകള്‍..."
Subscribe to:
Post Comments (Atom)
5 comments:
മിന്നൂസിന്റെ ന്യൂ ഇയറും പുതിയ ഡ്രസ്സും...
മിന്നൂസിനും (കൂട്ടത്തില്‍ അച്ഛനുമമ്മയ്ക്കും...) ഹാപ്പി ന്യൂ ഇയര്‍... കേട്ടോ... :-)
പുതിയ ഡ്രെസ്സൊക്കെയിട്ട് എങ്കിലൊരു പടം കൂടി ഇടാന്‍ മേലായിരുന്നോ?
--
തിരിച്ചും നേരുന്നു
മിന്നൂസിന് പുതുവത്സരാശംസകള്‍....
പ്രിയമിന്നൂസ്,
നവവത്സരാശംസകള്‍..
Post a Comment