Thursday, March 19, 2009

ഗ്ലാമര്‍ പ്രശ്നം

ഓഫീസില്‍ നിന്നെത്തിയാല്‍ മിന്നൂസ്‌ ഞങ്ങളോട്‌ പ്ലേ സ്കൂളിലെ വിശേഷങ്ങള്‍ നിരത്തലായി.

"അമ്മേ അമ്മേ... എന്റെ ക്ലാസ്സിലെ റിക്ക പറയാണേ.... നിന്നെ കാണാന്‍ നിന്റെ അമ്മേടെ പോലെ ഉണ്ടെന്ന്..." വളരെ തമാശ പറയുന്ന പ്രതീതിയോടെ ചിരിച്ചുകൊണ്ട്‌ മിന്നൂസ്‌ പറഞ്ഞു.

"എന്നിട്ട്‌ മിന്നൂസ്‌ എന്തു പറഞ്ഞു?" മിന്നൂസിന്റെ അമ്മയ്ക്ക്‌ അറിയാന്‍ തിരക്കായി.

"ഞാന്‍ പറഞ്ഞു... അത്‌ സാരല്ല്യാന്ന്..." മിന്നൂസിന്റെ വളരെ സില്ലിയായ മറുപടി.

ചിരി പുറത്ത്‌ കാണിക്കാതിരിക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്നതിന്നിടയില്‍ മിന്നൂസിന്റെ അമ്മ കണ്ണാടി ലക്ഷ്യമാക്കി നടന്നു. (എന്താ പ്രശ്നമെന്ന് അറിയണമല്ലോ..)

19 comments:

സൂര്യോദയം said...

മിന്നൂസ്‌ ഗ്ലാമര്‍ സാരമാക്കുന്നില്ല എന്നാണാവോ ഉദ്ദേശിച്ചതെന്നറിയില്ലാ... :-)

ശ്രീ said...

മിന്നൂസിന്റെ അമ്മയുടെ അവസ്ഥ ആലോചിച്ചപ്പോള്‍ ചിരിച്ചു പോയി.
:)

paarppidam said...

നന്നായിരികുന്നു.iniyum എഴുതുമല്ലോ?

Haree said...

:-)
ഹ ഹ ഹ!
--

സമാന്തരന്‍ said...

അപ്പോള്‍ നോക്കിയില്ലെങ്കിലും കുറെകഴിഞ്ഞ് ആരും കാണതെ കണ്ണാടിയില്‍ നോക്കുമെന്നുറപ്പല്ലേ..“മിന്നുവെന്താ അങ്ങനെ പറഞ്ഞത്”
അതാണ് പെണ്ണ്‍

Vadakkoot said...

:)

G.MANU said...

haha kasari

ഗുപ്തന്‍ said...

ഹഹഹ ! ഇതു സൂപ്പര്‍

Calvin H said...

ഹ ഹ ഹ :)

പാമരന്‍ said...

ha ha!

nandakumar said...

:-D ലതു കലക്കി..

Unknown said...

:D :D :D :D

Eccentric said...

super :)

desertfox said...

ഇന്നാണ്‌ ഈ ബ്ലോഗ്‌ കാണാന്‍ സാധിച്ചത്‌... എല്ലാ പോസ്റ്റും വായിച്ചു... ഒരു പാട്‌ നേരം മീനുവിന്റെ കളികളൊക്കെ നോക്കിയിരുന്ന ഒരു ഫീല്‍...
എഴുത്തു മനോഹരമായിരിക്കുന്നു...

സൂര്യോദയം said...

ശ്രീ... ഇത്തരം അവസ്ഥകള്‍ കണ്ട്‌ ചിലപ്പോള്‍ ചിരിവന്നാലും അടക്കിപ്പിടിച്ച്‌ ഇരിക്കേണ്ടിവരും... ;-)

parppidam, ഹരീ, സമാന്തരന്‍, വടക്കൂടന്‍, മനൂജീ, ഗുപ്തന്‍, ശ്രീഹരി, പാമരന്‍, നന്ദകുമര്‍, neelimaunnithan, Eccentric..... ചിരിച്ച്‌ കാണിച്ചതിന്‌ നന്ദി.. :-)

desertfox... മുഴുവന്‍ പോസ്റ്റും വായിച്ചു എന്നും എഴുത്ത്‌ ഇഷ്ടപ്പെട്ടു എന്നും അറിയിച്ചതിന്‌ നന്ദി...

ജെസ്സ് said...

:)

siva // ശിവ said...

ഗ്രേറ്റ് മിന്നൂസ്....

വല്യമ്മായി said...

:)

അനീഷ് രവീന്ദ്രൻ said...

:D