Tuesday, July 28, 2009

ചക്കമുളഞ്ഞി

ഒരു ചക്ക രണ്ടായി മുറിച്ച്‌ മുറ്റത്ത്‌ വച്ചിരിക്കുന്നു.

മിന്നൂസ്‌ ചക്കയിലേയ്ക്ക്‌ ഒന്ന് സൂക്ഷിച്ച്‌ നോക്കി. എന്നിട്ട്‌ ഒരു ചോദ്യം....

"അച്ഛാ അച്ഛാ... ചക്കയ്ക്ക്‌ ജലദോഷം ആണോ? മൂക്ക്‌ ഒലിക്കുന്നുണ്ടല്ലോ?"

('അങ്ങനെ പറഞ്ഞാലും ശരിയാണല്ലോ... അല്ലേ?... ആവോ?.. ഹോ.. എന്തെങ്കിലുമാകട്ടെ' എന്നൊക്കെ മനസ്സില്‍ പറഞ്ഞ്‌ കണ്‍ഫ്യൂഷനടിക്കയല്ലാതെ വേറെ വഴിയുണ്ടോ?)

5 comments:

സൂര്യോദയം said...

മിന്നൂസ്‌ വക ചക്കമുളഞ്ഞിയുടെ പുതിയ നിര്‍വ്വചനം.

ശ്രീ said...

മിന്നൂസിന്റെ ചിന്ത പോകുന്ന വഴി...
:)

സു | Su said...

മിന്നൂസിന്റെ നിരീക്ഷണം കൊള്ളാം. :)

കുഞ്ഞന്‍ said...

ഇവിടെയും മൌനം തന്നെ രക്ഷ..!

Typist | എഴുത്തുകാരി said...

മിന്നൂസ് പറഞ്ഞതു ശരിയല്ലേ?