Friday, September 3, 2010

സൗരയൂഥം

മിന്നു ഇപ്പോള്‍ UKG യില്‍ ആയതിനാല്‍ പറയുന്ന വര്‍ത്തമാനങ്ങളുടേയും ചോദിക്കുന്ന ചോദ്യങ്ങളുടേയും നിലവാരം കൂടി. ചില സമയങ്ങളില്‍ അമ്മയുമായി മിന്നു ചില വാക്കുതര്‍ക്കങ്ങളൊക്കെ കഴിഞ്ഞ്‌ അമ്മ തോറ്റ്‌ മടങ്ങുമ്പോള്‍ അമ്മ പിറുപിറുക്കുന്ന കേട്ടു.. 'അവളാണ്‌ ഇപ്പോള്‍ എന്റെ അമ്മ... അല്ലാ പിന്നെ..'

ഞാന്‍ അതില്‍ വലിയ അഭിപ്രായം പ്രകടിപ്പിക്കാനും പോയില്ല. എന്തിനാ വെറുതേ...

(എങ്കിലും സംസാരം ഓവര്‍ ആകാതിരിക്കാന്‍ ഇടയ്ക്ക്‌ ഒരല്‍പ്പം ഭീഷണി പ്രയോഗിക്കാറുണ്ട്‌)

ഭൂമി തിരിയുന്നതും സൂര്യപ്രകാശം ലഭിക്കുന്നതും എല്ലാം ക്ലാസ്സില്‍ വിശദീകരിച്ച്‌ കാണിച്ചുകൊടുത്തിട്ടുള്ളതെല്ലാം വീട്ടില്‍ വന്ന് വിവരിച്ചു.

ഈയിടെ മിന്നു ചോദിച്ച ഒരു ചോദ്യം "അച്ഛാ ഈ സണ്ണും മൂണും താഴെ വീഴാതെ ആകാശത്തില്‍ ഇങ്ങനെ നില്‍ക്കുന്നതെങ്ങനെയാ?"

ചോദ്യം എന്നോട്‌ തന്നെയാണോ എന്നും അത്‌ വന്ന ദിശ കറക്റ്റ്‌ ആണോന്നും അറിയാതെ ഞാന്‍ ഒന്ന് വിഭ്രമിച്ച്‌ നില്‍ക്കുമ്പോള്‍, ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ('ആ വേല കയ്യിലിരിക്കട്ടെ അച്ഛാ' എന്ന് മിന്നു മനസ്സില്‍ പറഞ്ഞ്‌ കാണും.. ആവോ)

"അതായത്‌... ഭൂമിയും ചന്ദ്രനും സൂര്യനുമെല്ലാം ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു... അത്‌ സൗരയൂഥത്തില്‍ ഇങ്ങനെ സ്ഥിതി ചെയ്യുന്നു.... മിന്നൂസേ... ഇതൊക്കെ മോള്‌ കുറച്ച്‌ കൂടി വലുതാകുമ്പോള്‍ സ്കൂളില്‍ പഠിപ്പിച്ചു തരും ട്ടോ... ഇപ്പോ അതങ്ങനെ നില്‍ക്കട്ടെ.. വീഴാതെ നില്‍ക്കട്ടെ.... "

പതിവുപോലെ "ദേ... അത്‌ നോക്കിയേ..."

5 comments:

സൂര്യോദയം said...

ചെറുപ്രായത്തില്‍ കിട്ടുന്ന അത്ര സംഗതികള്‍ മിന്നു വളര്‍ന്ന് തുടങ്ങിയതിനാല്‍ കിട്ടാറില്ല. മാത്രമല്ല, ആ പ്രായത്തിലെ ശുദ്ധതയും നൈര്‍മല്ല്യവും അതില്‍ നിന്നുണ്ടാകുന്ന സംഭവങ്ങളും കുട്ടികള്‍ക്ക്‌ വളരുന്തോറും കുറഞ്ഞുവരികയും സ്വാഭാവികം. അതുകൊണ്ടാണ്‌ ഇവിടെ പോസ്റ്റ്‌ ഇടാത്തത്‌.

Venalmazha said...

"അച്ഛാ ഈ സണ്ണും മൂണും താഴെ വീഴാതെ ആകാശത്തില്‍ ഇങ്ങനെ നില്‍ക്കുന്നതെങ്ങനെയാ?"

ആ ചോദ്യം കലക്കി

ഇത്ര കാലമായിട്ടും ഞാന് ഇങ്ങനെ ആലോചിച്ചിട്ടില്ല

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

krishnaprasad said...

ഞാനും ഒരു ചലക്കുടിക്കരനാണ് ....... ഈ ബ്ലോഗ്‌ എനിക്ക് വളരെ ഇഷ്ടമായി... ഇനി മുതല്‍ ഞാന്‍ നിങ്ങളുടെ ഒരു ആരാധകനും കൂടിയാണ്...ഇനിയും ധാരാളം എഴുതണം ഞങ്ങള്‍ക്ക് വേണ്ടി ...പിന്നെ മിന്നുസിനോട് അന്വേസനം അറിയിക്കണം... കുറുമ്പ് കാണിക്കരുതെന്നും പറയണം.......
കൃഷ്ണപ്രസാദ്

ശ്രീ said...

ചോദ്യം കുഴപ്പിയ്ക്കുന്നത് തന്നെ