Sunday, August 12, 2012

ഞാൻ നന്നാവുമോ?




രണ്ടാം ക്ലാസ്സിൽ ആദ്യ ദിവസം മിന്നുവിന്റെ കൂടെ അച്ഛനും അമ്മയും വേണമെന്ന് മിന്നുവിന്‌ വെറുതേ ഒരു ആഗ്രഹം.. അമ്മയാണേൽ അത് കേൾക്കാൻ ഇരിക്കയാണ്‌... ഞങ്ങൾ കൂടെ ചെന്നു.

ക്ലാസ്സിൽ മിടുക്കിയാണെന്ന് മിസ്സ് പറയുമെങ്കിലും കൂട്ടത്തിൽ മിന്നൂസിന്റെ വർത്തമാന ഭ്രമവും ഇരിക്കപ്പൊറുതിയില്ലായ്മയും ഞങ്ങളോട് സ്കൂളിൽ ചെല്ലുമ്പോൾ മിസ്സ് സൂചിപ്പിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഈ കൊല്ലം ആ കാര്യങ്ങളിൽ കൂടി ശ്രദ്ധിച്ച് ബഹുമിടുക്കി ആയിത്തീരണമെന്ന് മിന്നുവിന്റെ അമ്മ ഉപദേശസൂചി കുത്തിത്തുടങ്ങിയിട്ട് കുറേ ദിവസമായി.

സ്കൂളിൽ എത്തി ക്ലാസ്സിലേയ്ക്ക് നടക്കുന്നതിന്നിടയിലും മിന്നുവിന്റെ അമ്മയുടെ ഉപദേശം.. “മിന്നൂ... നല്ല കുട്ടി ആയി ഇരിക്കണം.. ക്ലാസ്സിൽ വർത്തമാനം പറഞ്ഞ് ഇരിക്കരുത്.. നന്നാവണം ട്ടോ..”

മിന്നു തലയാട്ടി കേൾക്കുന്നുണ്ട്. ആ ഉപദേശങ്ങളോട് തീരെ മതിപ്പില്ലാത്ത മുഖഭാവത്തിൽ ഞാനും കൂടെ (‘മത്ത കുത്തിയാൽ...’).


കുറച്ച് നടന്ന് കഴിഞ്ഞപ്പോൾ മിന്നു അമ്മയോട് ഒരു ചോദ്യം.. “ഞാൻ നന്നാവുമോ അമ്മേ?”

2 comments:

സൂര്യോദയം said...

മിന്നു കുറച്ച് മുതിർന്നതിനുശേഷം മിന്നൂസ് ഡയറി എഴുതൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ അടുത്ത കാലത്തെ ചില സംഭവങ്ങൾ കൂടി രേഖപ്പെടുത്തിയേക്കാം എന്ന് കരുതുന്നു.

ശ്രീ said...

നന്നായി മാഷേ. ഇടയ്ക്ക് മിന്നൂസിന്റെ വിശേഷങ്ങള്‍ ഓര്‍ക്കാറുണ്ട്, ഇടയ്ക്കൊക്കെ വന്നു നോക്കാറുമുണ്ട്.

മിന്നൂസിന് പുതുവത്സരാശംസകള്‍!