ഒരു ദിവസം വൈകീട്ട് ഓഫീസില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മിന്നു വരവേറ്റത് ചിരിച്ചുകൊണ്ടുള്ള ഒരു ചോദ്യമായാണ്..
"അച്ചേടെ കല്ല്യാണം കഴിഞ്ഞോ??"
ഇതെന്ത് ചോദ്യം , ഇതെവിടെന്ന് കിട്ടി എന്നൊക്കെ ആലോചിച്ച് ഞാന്‍ നില്ക്കുമ്പോള് ചോദ്യം എന്റെ ഭാര്യയോടായി..
"അമ്മേടെ കല്ല്യാണം കഴിഞ്ഞോ?"
ഇതിനൊക്കെ ഉത്തരം പറയാന്‍ നിന്നാല്‍ പ്രശ്നമാവും എന്ന് മനസ്സിലാക്കി ഞാന്‍ വീടിന്നുള്ളിലേക്ക് നടക്കുമ്പോള്‍ ഭാര്യ പിറുപിറുക്കുന്ന കേട്ടു..
"അതേ... ദേ ഇപ്പോ കഴിഞ്ഞ് വരുന്ന വഴിയാ..."
മിന്നുവിന് ഉത്തരം ആവശ്യമില്ലാത്തതിനാല്‍ അവളും അമ്മയുടെ പിന്നാലെ പോന്നു.
('ഇതൊക്കെ എവിടെന്ന് കിട്ടുന്നൂ ആവോ... വല്ല ടി.വി. യിലും കാണുന്ന പ്രോഗ്രാമുകളില്‍ നിന്ന് അടിച്ചെടുത്ത് ഇഷ്ടമുള്ള സെന്റന്‍സുകളില്‍ ഫിറ്റ് ചെയ്ത് വിടുന്നതാവും..' ഞങ്ങള്‍ സമാധാനിച്ചു)
Subscribe to:
Post Comments (Atom)
18 comments:
മിന്നൂസിന്റെ ചോദ്യം....
'ദൈവമേ.. ഇനി തെളിവ് വല്ലോം ചോദിക്കുമോ ആവോ?'
മാഷേ ... നിഷ്കളങ്കതയുടെ സാക്ഷ്യക്കുറിപ്പുകള്... ഒരുപാടിഷ്ടമായി...
മിന്നൂസിന്റെ വിശേഷങ്ങള്‍ ഇനിയും എഴുതുമല്ലോ
സാരല്യാന്നേ... നിഷ്ക്കളങ്കതയെ ചോദ്യം ചെയ്തുകൂടാ :)
മനൂ... മിന്നൂസില്‍ നിന്ന് കിട്ടുന്ന മുറയ്ക്ക് എഴുതാം :-)
നിക്ക്... ഹേയ്... ഒരു ചോദ്യം ചെയ്യലും ഇല്ല... ഒക്കെ അങ്ങ് ട് കണ്ടും കേട്ടും ഇരിക്ക്യന്നേ.. :-)
പാവം മിന്നൂസ്, ഒരു ചോദ്യം ചോദിക്കാനും സമ്മതിക്കില്ലേ?
qw_er_ty
കല്യാണ ഫോട്ടോ ആല്‍ബത്തില്‍ അവളെ കൂട്ടിയില്ലാ എന്നുപറഞ്ഞായിരുന്നു പച്ചാന എപ്പോഴും കരഞ്ഞ്പ്രശ്നമുണ്ടാക്കിയിരുന്നത് :)
ചെറീയച്ഛന്റെ കല്യാണം കഴിഞ്ഞത് കുട്ടി കണ്ടല്ലോ ഈയിടക്ക്?
“എന്റച്ചനു ഒരു കുറവും വരരുത്” എന്നാഗ്രഹിക്കുന്നതാവും കുഞ്ഞ് ;)
qw_er_ty
"അതേ... ദേ ഇപ്പോ കഴിഞ്ഞ് വരുന്ന വഴിയാ..."
ഞാന്‍ വീടിന്നുള്ളിലേക്ക് നടക്കുമ്പോള്‍ ഭാര്യ പിറുപിറുക്കുന്ന കേട്ടു!
-സൂര്യേ, എന്താ ആ കല്ലുകടി?
ചാത്തനേറ്:
അച്ഛനു കല്യാണം നടത്തിപ്പ് പണിണ്ട് ന്ന് മോളറിഞ്ഞാ?
അച്ഛന്റേം അമ്മേടേം കഴിഞ്ഞാ അവളുടെ കൂടി നടത്താനാവും.
പ്രസവത്തിനെ പറ്റി കുഴക്കുന്ന ചോദ്യം ചോദിച്ച അമ്മാവന്റെ മകനോട് എന്റെ അമ്മ “നിന്നെ പ്രസവിച്ചതൊന്നുമല്ല, ഗുരുവായൂരമ്പലത്തിന്റെ നടയില്‍ നിന്ന് കിട്ടിയതാ നിന്റെ അമ്മയ്ക്” എന്ന് പറഞ്ഞു. ചെക്കന് അല്‍പ്പം ആലോചിച്ച ശേഷം പറഞ്ഞു. “ നുണ പറയാന്‍ നോക്കണ്ട. സത്യം എനിക്കറിയാം“. അപ്പൊ പണിയായി ഇനി ബാക്കി അനുബന്ധ ചോദ്യങ്ങള്‍ വരും എന്ന് വിചാരിച്ചിരുന്നപ്പോള്‍ അവന് ബാക്കി കൂടി പറഞ്ഞു. “ എന്നെ കാടാമ്പുഴ അമ്പലത്തില്‍ നിന്നാണ് കിട്ടിയത് എന്ന് അഛമ്മ പറഞ്ഞു“ എന്ന്. :-)
qw_er_ty
പാവം പാവം മിന്നുക്കുട്ടീ.
തറവാടീ... ആ പ്രശ്നം വരാതിരിയ്ക്കാന്‍ അവളേം എടുത്തോണ്ടുള്ള ഫോട്ടോ ഒരെണ്ണം ചുവരില്‍ തൂക്കിയിട്ടുണ്ട്... :-)
സു ചേച്ചീ.. ചോദ്യം അധികമായാലാ പ്രശ്നം... :-)
തറവാടീ... ചെറിയച്ചന്റെ കല്ല്യാണത്തിന് അവള് എല്ലാവരോടും പറഞ്ഞത് അവളുടെ കല്ല്യാണാന്നാ...
കൈതമുള്ളേ.. കല്ലുകടിയൊന്നുമല്ല... ചിരി വന്നിട്ട് പിറുപിറുത്തോണ്ട് അകത്തോട്ട് പോയതാ...
കുട്ടിച്ചാത്താ... കല്ല്യാണം നടത്തിപ്പ്... ഹോ... പേടിയാവുന്നു... ഇനി ആര്‍ക്കൊക്കെയാണാവോ....
ദില്‍ബൂ.. മുസാഫിര്‍... കമന്റിന് നന്ദി..
മിന്നൂസ് എന്തെങ്കിലും അതോട് ബന്ധപ്പെട്ടത് കേട്ടിരിക്കും... ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ഒഴിഞ്ഞു മാറാതെ, വിശദമായി കേള്‍ക്കുകയാണ് നല്ലത് എന്നു തോന്നുന്നു.
"അതേ... ദേ ഇപ്പോ കഴിഞ്ഞ് വരുന്ന വഴിയാ..."
നല്ലപാതിയുടെ മറുപടി അതിലും രസിച്ചു :)
അഗ്രജന്... ഒഴിഞ്ഞുമാറുക പതിവില്ല... പിന്നെ, മോള് അത്ര സീരിയസ്സല്ല ആ ചോദ്യത്തില്‍ എന്ന് തോന്നിയതിനാല്‍ മാത്രം.. :-)
ഇടിവാളിനുള്ള മറുപടി തറവാട്ടില്‍ പോയി വീണു... :-) അത് ഇടിവാളിനുള്ളതാണേ... തറവാടി അങ്ങോട്ട് കൊടുത്തേക്കൂ... ഇട്യേ... അങ്ങ് ട് വാങ്ങിക്ക്യാ.. :-)
മിന്നുവിന്റെ ഡയറിക്കുറിപ്പ് ഇപ്പോഴാണ് ശരിക്കും കണ്ടത്. നന്നായിരിക്കുന്നു.
ഇതിനിടെ ദില്‍ബാസുരന്റെ മറുപടി വായിച്ചപ്പോള്‍ പണ്ട് ഗിന്നസ്സ് മിമിക്സ്ക്കാര് (K.S. Prasad)അവതരിപ്പിച്ച ഒരു സ്കിറ്റ് ഇപ്പോള്‍ ഓര്‍ത്തുപോയി. രംഗം: മകന് അച്ഛനോട് ചോദിക്കുന്നു. "ഞാന്‍ എങ്ങനെയാണുണ്ടായത്?" അച്ഛന് ഓരോ കള്ളക്കഥകളൊക്കെ പറഞ്ഞ് മകനില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നു. അവസാനം മകന്: "അല്ല എനിയ്ക്കറിയാന്മേലാഞ്ഞ് ചോദിക്കുവാ ഇവിടെ പേറും പ്രസവും ഒന്നു നടക്കാറില്ലേ?"
hai chetta i like u'r writting style......simple............and simple things......
hai chetta i like u'r writting style...simple..........
itilinte commentum itival :)
Post a Comment