Tuesday, June 19, 2007

ഐസ്‌ ക്രീം

എറണാകുളത്ത്‌ റിവോള്‍വിംഗ്‌ റെസ്റ്റോറാന്റില്‍ പോയി കാശ്‌ കളയാം എന്ന് തീരുമാനിച്ച്‌ ഞാന്‍ ഭാര്യാപുത്രീസമേതനായി കാറില്‍ പോയിക്കൊണ്ടിരിയ്ക്കുന്നു......

എന്റെ നിര്‍ബദ്ധം കൊണ്ടുമാത്രം(വെറുതേ ജാട) നോണ്‍ വെജ്‌ കഴിക്കുമായിരുന്ന എന്റെ ഭാര്യ എന്റെ മനോഗതമറിയാന്‍ വെറുതേ ചോദിച്ചു..

"ഞാന്‍ ഇന്ന് വെജ്‌ ആക്കിയാലോ..??"

ഉടനെ മിന്നു..

"ഞാന്‍ ഇന്ന് ഐക്രീം ആക്ക്യാലോ??"

"ഓ... അങ്ങനെ ആയിക്കോട്ടെ..." ഇതും പറഞ്ഞ്‌ ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.

മിന്നുവിന്‌ ആ ചിരി അത്ര ഇഷ്ടമായില്ല... അവള്‍ സീരിയസ്സായി പറഞ്ഞതാണേ...

10 comments:

സൂര്യോദയം said...

മിന്നു മാത്രം വാക്ക്‌ പാലിച്ചു... അന്ന് ഐസ്ക്രീം അല്ലാതെ വേറൊന്നും കഴിച്ചിട്ടില്ല

സു | Su said...

ഹയ്യാ...ഞാന്‍ ഇനി മിന്നൂന്റെ കൂട്യാ പൂവ്വാ. എന്നിട്ട് ഞങ്ങള്‍ രണ്ടും ഐസ്ക്രീം മാത്രം തിന്നും.

ആഷ | Asha said...

മിന്നൂസ് ഡയറി മുഴുവന്‍ വായിച്ചു
രസായിട്ടുണ്ട് :)

Unknown said...

രസമുള്ള ശൈലിയാ. കൊള്ളാം

സൂര്യോദയം said...

സു ചേച്ചീ.. ഐസ്‌ ക്രീം വീക്ക്നസ്‌ ആണല്ലേ? :-)

ആഷ, ഡോമി.. അഭിപ്രായം അറിയിച്ചതിന്‌ നന്ദി

Rasheed Chalil said...

:)

ഏറനാടന്‍ said...

:) ഈ ഐസ്‌ക്രീമില്‍ എന്തിരിക്കുന്നു?!

ഉണ്ണിക്കുട്ടന്‍ said...

മിന്നുക്കുട്ടി ആളു കൊള്ളാലോ..
[ഹോ..ഐസ്ക്രീം കഴിക്കാന്‍ തോന്നണൂ..]

ഗുപ്തന്‍ said...

ആ ആദ്യത്തെ കമന്റ് ഞാന്‍ പോസ്റ്റില്‍ പ്രതീക്ഷിച്ചു ..... ഹ ഹ ....
നല്ല ശൈലിയാണു മാഷേ.... മിന്നുവിന്റെ കുസൃതികള്‍ക്ക് പറ്റിയ ശൈലി
ബ്ലോഗിന്റെ പേരുമാറ്റിയതും നന്നായി :)

Eccentric said...

hahaha...njaanith vaayich pottichirichu...kidilam mashe