"അച്ഛാ... എന്താ വേണ്ടേ??" മിന്നുവിന്റെ ചോദ്യം....
"ഒന്നും വേണ്ട..." ചിരിച്ചുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു.
"അതല്ലാ.... മിന്നൂന് എന്താ വേണ്ടേ...??" മിന്നുവിന്റെ ചോദ്യം വീണ്ടും...
ഇപ്പോഴല്ലേ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായത്...
"മിന്നൂന് എന്താ വേണ്ടത്..." ഞാന്‍ ചോദിച്ചു.
"അച്ഛ.. എന്നെ എട്ക്ക്..."
"ഓ.. ശരി.." ഞാന്‍ മിന്നുവിനെ എടുത്തു.
തുറന്ന് കിടക്കുന്ന ചുമരലമാര ചൂണ്ടിക്കൊണ്ട് മിന്നു...
"നീങ്ങ്... നീങ്ങ്.."
ഞാന്‍ മിന്നുവിനേയും കൊണ്ട് ചുമരലമാരയുടെ അടുത്തേയ്ക്ക്..
"നിക്ക്... നിക്ക്.."
ഞാന്‍ സ്റ്റോപ്പ്ഡ്.
നിമിഷനേരം കൊണ്ട് അലമാരയ്ക്കുള്ളിലെ അവള്‍ക്ക് ഫ്രീ ആക്സസ്സ് അല്ലാതിരുന്ന വാച്ച്, സെല്‍ ഫോണ്‍ തുടങ്ങിയ ഐറ്റംസ് കയ്യിട്ട് വാരിയെടുക്കുന്ന നടപടി അവള് പൂര്‍ത്തീകരിച്ചു.
Subscribe to:
Post Comments (Atom)
17 comments:
അതിനുശേഷം, 'മിന്നൂന് എന്താ വേണ്ടേ..??' എന്ന ചോദ്യം അല്പം ചിന്തിപ്പിയ്ക്കാന്‍ തുടങ്ങി.
മിടുക്കി !!!! തകര്‍ത്തു....
ബ്ലോഗിന്റെ ഓരോരോ സാധ്യതകളേ...
മിന്നു വളര്‍ന്നു വരുമ്പോള്‍ കോപ്പി-റൈറ്റ് പ്രശ്നമാവുമോ? ;)
ശരിക്കും ഇപ്പോഴുള്ള കുട്ടികളുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്...
--
മിന്നൂസ് മിടുക്കിയാണല്ലോ? കൊള്ളാം. ഭാവിയില്‍ അവളിതൊക്കെ വായിച്ചു ഞെട്ടും. അച്ഛനാളു കലക്കനാണല്ലോ എന്നോര്‍ത്ത് അഭിമാനിക്കും. തുടരുക.
മിന്നൂസിനൊരുമ്മ..
കുഞ്ഞുങ്ങളില്‍ നിന്നു പഠിക്കാനേറെയുണ്ട്.
വളര്ന്നാലാ നിഷ്കളങ്കത മുതിര്‍ന്നവര്‍ നശിപ്പിക്കുന്നതു വരെ മാത്രം നില നില്ക്കുന്നവ.
:)
മിന്നുവിന് വേണ്ടി ഇതൊക്കെ എഴുതി സൂക്ഷിക്കുന്നത് നല്ലത്. വലുതാവുമ്പോള്‍, അവള്ക്കിഷ്ടമാവാതിരിക്കില്ല. :)
ചാത്തനേറ്:
അച്ഛനെപ്പറ്റിച്ചേ.... കലക്കി മിന്നൂസെ :)
ഇതൊക്കെ എഴുതുന്ന അച്ഛനെ പറ്റിച്ച മിന്നു മോള്‍ക്കായി ബൂലോഗം കാത്തിരിക്കുന്നു.
മിന്നുക്കുട്ടി പ്രസ്ഥാനം ആവുകയാണല്ലോ?
ദുര്‍ബലന്റെ ഡയറിപോലെ ഈ ബൂലോഗ ഡയറിയും ഹിറ്റ് :)
ഓഫ്,ടോ
മിന്നൂന്റെ അനുവാദത്തോടെയാണോ മിന്നൂന്റെ ഡയറി ഇവിടെ പ്രസിദ്ധീകരിക്കണത്?
ഇന്നാണ് കേട്ടോ ഈ ബ്ലോഗ് കണ്ടത്. നന്നായിട്ടുണ്ട്! തുടരുക.
മിന്നു വളര്‍ന്നുകഴിഞ്ഞ് ഇതൊക്കെ വായിക്കുമ്പോള്‍ നഷ്ടപ്പെട്ട നിഷ്കളങ്കത തിരിച്ചുകിട്ടിയെങ്കില്‍ എന്നാഗ്രഹിക്കും. നമ്മുടെ കൈയ്യില്‍നിന്ന് അത് നഷ്ടപ്പെടുമ്പോഴല്ലെ അതിന്റെ വില നാം മനസ്സിലാക്കുന്നത്. പാവം അവളുടെ നിഷ്കളങ്കത സ്വയം അവള് ഇപ്പോള്‍ അറിയുന്നില്ലല്ലോ.
ഹായ് സൂര്യോദയം. രസാവുന്നുണ്ട്. മിന്നു മിടുക്കിയാണല്ലോ! നൈസ്.
സംശയം ചോച്ചിട്ട് എന്റെ ക്ടാവിനെ ക്കൊണ്ട് പണ്ട് യാതൊരു ത്വയിരവും ഉണ്ടായിരുന്നില്ല, ഇവിടെ സ്കൂളില്‍ പോയി തുടങ്ങിയ സമയത്ത്.
ആദ്യം നമുക്കൊരു പിടിയുമില്ലെങ്കില്..‘അതച്ഛനറിയില്ല ല്ലോ മുത്തേ..’ എന്ന് പറഞ്ഞിരുന്നു.
ഒരിക്കല്‍ അങ്ങിനെ പറഞ്ഞപ്പോള്‍ ചുള്ളത്തി പറയാ,‘ഓ എന്റെ അച്ഛന് ഇത്രക്കും മണ്ടനായിപ്പോയല്ലോ!’ എന്ന്.
അതിന് ശേഷം ഉത്തരം പറയാതിക്കണ കേസില്ലായിരുന്നു!
ആയിടക്കാണ് ഗഡി എവിടന്നോ കണ്ടുപിടിച്ച് ഒരു കിണ്ണന് ചോദ്യം ചോദിക്കണത്..
അച്ഛാ.. ഈ കിങ്ങ് ഓഫ് ഫ്രൂട്ട്സ് എന്താണെന്ന്!
പരിചയപ്പെട്ട ഒരുമാതിരി പഴങ്ങളെല്ലാം വാങ്ങി തിന്ന് കുരു തുപ്പിക്കളഞ്ഞിട്ടുണ്ടെങ്കിലും (ഉള്ളതിന്റെ) ‘അപ്പം തിന്നുക നമ്മുടെ ലക്ഷ്യം‘ എന്ന പോളിസിയായതിനാല്‍ ഇന്നേവരെ നമ്മള് ചിന്തിക്കാത്ത ഒരു കാര്യം.
‘ഉണ്ണ്യേ അച്ഛന് ദിപ്പ വരാം ട്ടാ’ എന്ന് പറഞ്ഞ് വേഗം മൊബൈലുമെടുത്ത് ബാത്ത് റൂമില്‍ കയറി, പരിചത്തില് അല്പം വിവരമുള്ള മുന്നാല് എണ്ണത്തിനെ വിളിച്ചു.(അധികമില്ല)
കേട്ടവര്‍ കേട്ടവര്‍ പറഞ്ഞു.
‘അത് ചക്ക ന്നെ ഡാ’.
ഞാന്‍ കണക്കു കൂട്ടിയപ്പോള്‍ വലുപ്പം വച്ച് ചക്കയാവുമായിരിക്കും. പക്ഷേ... അധികം ചക്കതിന്നാല് വയറുവേദന വരില്ലേ? അപ്പോള്‍ അതാവുമോ? കാണാനുള്ള ലുക്കും രുചിയും എടുപ്പും വച്ച് ആപ്പിളാവുമായിരിക്കോ? ഇനി കൈതച്ചക്കയാവോ? ഓറഞ്ച് എന്താ മോശാണോ? ഇനി പച്ച മുന്തിരിയാവോ? അങ്ങിനെ ഓരോ കണ്ഫ്യൂഷനില് വാതില്‍ തുറന്ന് പുറത്ത് വന്നപ്പോഴുണ്ട്രാ....
ദേ കെടക്കണ്.. കൊത്തി തരികിട എളാങ്ക് തരികിട തോം.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മേഗോ ഫെസ്റ്റിവല്‍ നടക്കുന്നതിന്റെ നോട്ടീസ്. അതിന്റെ ഒരു മൂലക്ക്... നമ്മുടെ ആന്സ്വര്
“മാംഗോ... കിങ്ങ് ഓഫ് ഫ്രൂട്ട്സ്!“
:))
ഇപ്പഴത്തെ പിള്ളേരുടെയൊക്കെ ബുദ്ധി ഭയങ്കരമാണ്; അപ്പന്മാരെയൊക്കെ ചമ്മിച്ചുകളയും. :))
qw_er_ty
സൊലീറ്റ ജന്മദിനം 3rd ഫെബ്രുവരി 2005-നാണ്. അവള്‍ക്കൊരു കൂട്ടായല്ലോ :)
മനു, ഹരീ, സുനീഷ് തോമസ്, g.manu, സു ചേച്ചി, കുട്ടിച്ചാത്തന്, ഉണ്ണിക്കുട്ടന്, deepdowne.. കമന്റിന് നന്ദി..
കരീം മാഷേ.. മിന്നൂന് കൊടുത്തിട്ടുണ്ട്.. :-)
ഡിങ്കന്... മിന്നൂന്റെ അനുവാദം ചോദിക്കാന്‍ നിന്നാല്‍ കാര്യം നടക്കില്ല... പിന്നെ ചോദിക്കാം :-)
വിശാല്‍ ജീ... ഗുരോ.. കമന്റിന് നന്ദി :-) തിരിച്ചെത്തിയല്ലേ?? കിംഗ് ഓഫ് ഫ്രൂട്ട് സോ... ദൈവമേ... ഈ സൈസ് ചോദ്യമൊക്കെ വല്ല്യ കാലതാമസമില്ലാതെ പ്രതീക്ഷിക്കാം അല്ലേ... ഉടനെ ഒരു പൊതുവിജ്ഞാനപുസ്തകം വാണ്ടി പഠിച്ച് തുടങ്ങണം..:-)
ദിവാ.. :-)
മിന്നൂസിനെ ഒരുപാടിഷ്റ്റായീട്ടൊ. അതോടൊപ്പം മിന്നൂസിന്റെ മൊഴിമുത്തുകള്‍ അമൂല്യ്യ രത്നങ്ങളെ പോലെ ശേഖരിക്കുന്ന മിന്നൂസിന്റെ അച്ച്ച്ഃനേയും മിന്നൂസ് ഒന്നു വിതുന്പുന്നതു പോലും താങ്ങാനാവാത്ത മിന്നൂസിന്റെ അമ്മയെയും
മിന്നൂസിനെ ഇഷ്ടമായി..
അഭിനന്ദനങ്ങള്‍
mashe oru rakshayumilla molu... :)
Post a Comment