കുളിക്കുന്നതിനുമുന്പ് ബാത്ത് റൂമില്‍ പൈപ്പും ബക്കറ്റും വച്ച് അല്പം കസര്‍ത്ത് നടത്തുക എന്നത് മിന്നുവിന്റെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്.
അങ്ങനെ പൈപ്പ് തുറന്നിട്ട് ബക്കറ്റില്‍ നിന്ന് വെള്ളം കപ്പില്‍ എടുത്ത് ആറ്റി കളിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞാനും ഭാര്യയും കൂടി വാതില്ക്കല് നിന്ന് നോക്കി...
ഞങ്ങളുടെ ഒരുമയോടെ നിന്നുള്ള ആ നോട്ടം മിന്നൂസിന് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു...
"ഇപ്പോ ശര്യാക്കിത്തരാം..." എന്ന് പറഞ്ഞ് മിന്നു തന്റെ ക്രിയകള്‍ തുടര്‍ന്നു.
'ഇത്ര ശരിയാക്കാനെന്തിരിയ്ക്കുന്നു..' എന്ന ചിന്തയില്‍ നില്ക്കുന്ന ഞങ്ങള്‍ക്ക് നേരെ മിന്നു ഒരു കപ്പ് വെള്ളം ഒരു വീശ്... 'ശും.......'
എന്ത് ചെയ്യാനാ.. തെറ്റ് നമ്മുടെയായിപ്പോയില്ലേ... ബാത്ത് റൂമില്‍ ഒളിഞ്ഞ് നോക്കാമോ...
Subscribe to:
Post Comments (Atom)
10 comments:
ബാത്ത് റൂമില്‍ എത്തിനോക്കുമ്പോള്‍ കെ യര്ഫുള് ആകണം എന്നത് മിന്നു പഠിപ്പിച്ചിട്ട് വേണോ പഠിക്കാന്‍..
അത് കൊള്ളാം,പക്ഷെ നിറഞ്ഞ ബക്കറ്റിനടുത്ത് തനിയെ വിടാത്തത് തന്നെയാണ് നല്ലത്.
അതു നന്നായി. അങ്ങനെ ഒളിഞ്ഞുനോക്കാമോ? വലുതാവുന്നതുവരെ മോളെ ഒറ്റയ്ക്ക് വിടരുത്. എവിടേയും.
വെല്‍ഡന്‍ മിന്നു വെല്‍ഡന്‍... നന്നായീട്ടോ...അങ്ങിനെ തന്നെവേണം ..
വല്യമ്മായീ... സു ചേച്ചീ... വെള്ളത്തിന്നടുത്ത് തനിയെ വിടാതെ നോക്കണമെന്നുള്ളതിനാലാണ് ഒളിഞ്ഞ് നോക്കിയത്..
ഏ.ആര്.നജീം... നന്നായീന്നോ.. നനഞ്ഞത് ഞങ്ങളല്ലേ.. :-)
ഇപ്പൊ ശരിയാക്കിത്തരാം എന്ന ഡയലോഗ് മിന്നുവിന് കിട്ടിയത് എന്റെ കയ്യില്‍നിന്ന് തന്നെയാണ്... അവള് കുസൃതി കാണിക്കുമ്പോള്‍ തമാശയായി അവളെ പിടിക്കാന്‍ ചെല്ലുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്ന ഡയലോഗ് ആണ് തിരിച്ച് നമുക്കിട്ട് പ്രയോഗിക്കുന്നത്..
മിന്നൂസ് കലക്കി... ചൂടുവെള്ളമായിരുന്നോ? (ആറ്റിക്കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നു പറഞ്ഞതുകൊണ്ടാണേ...)
ഓഫ്: സൂവേച്ചിയേ, വലുതാവുന്നതുവരെ മോളെ ഒറ്റയ്ക്ക് വിടരുത്. - വലുതായാലോ!!!
--
ഹരീ... പച്ചവെള്ളം തന്നെ... ചൂടാറാനൊന്നുമല്ല ആറ്റുന്നത് :-)
സു ചേച്ചിയോടുള്ള ചോദ്യം കലക്കി :-)
വലുതായാല്‍ അവള് തനിയെ പൊയ്ക്കോളും ഹരീ. വിടേണ്ടിവരില്ല.
മിന്നൂസേ കലക്കി....വല്ലപ്പോഴും ഒക്കെ അച്ഛനെയും അമ്മയെയും ഒന്നു അലക്കിവെളുപ്പിക്കണം !!!!
joke apart.... you people will do well to give her something much smaller than a bucket while palying with water.
Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.
Post a Comment