Wednesday, July 25, 2007

ശമ്പളം

'വനിത' എന്ന പുസ്തകം മിന്നൂസിന്റെ വീക്ക്നസ്‌ ആണ്‌. മിന്നുവിന്റെ അമ്മ പുതിയ വനിത വായിക്കാനെടുത്താല്‍ മിന്നുവിന്‌ അത്‌ തന്നെ കിട്ടണം. പഴയ ഒരെണ്ണം എടുത്ത്‌ കൊടുത്താലൊന്നും പുള്ളിക്കാരത്തിക്ക്‌ ഇഷ്ടപ്പെടില്ല. അതിന്‌ ഞങ്ങള്‍ കണ്ടുപിടിച്ച ഒരു വഴി എന്താണെന്ന് വച്ചാല്‍ പുതിയ വനിത താല്‍പര്യമില്ലാത്ത പോലെ അവിടെ വച്ചിട്ട്‌ പഴയ വനിത വായിക്കുന്നതായി നടിക്കും. അപ്പോള്‍ മിന്നു നമ്മള്‍ വായിക്കുന്ന വനിത മതിയെന്ന് പറഞ്ഞ്‌ വാങ്ങിക്കും.

പക്ഷെ, ഈ പ്രക്രിയ അധികം നീണ്ടുപോയില്ല. പുതിയത്‌ ഏതെന്ന് തിരിച്ചറിയാനുള്ള എന്തോ ഒരു ടെക്നിക്ക്‌ മിന്നു ഇപ്പോ പഠിച്ചിട്ടുണ്ട്‌.

അങ്ങനെ, ഈ പുസ്തകത്തിന്റെ പേജുകള്‍ മറിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണുന്ന ഓരോന്നിനെക്കുറിച്ചും ചില കമന്റുകളും കഥകളും പാട്ടുകളുമായി മുന്നേറുമ്പോള്‍ അതില്‍ കാണുന്ന ചില വളകള്‍, ചുരിദാറുകള്‍, സാരികള്‍ എന്നിവയെ ചൂണ്ടി മിന്നു പറയും...

"ശമ്പളം കിട്ടുമ്പോ അമ്മച്ച്‌ വാങ്ങിത്തരാട്ടോ..."

"ഓ... അങ്ങനെ ആയിക്കോട്ടെ.." എന്ന് മിന്നുവിന്റെ അമ്മയും പറയും...

കുറേ നാളായി ഈ ശമ്പളം കിട്ടുമ്പോള്‍ വാങ്ങിത്തരാമെന്ന വാഗ്ദാനം തുടങ്ങിയിട്ട്‌. ഇന്നലെയും ഇതേ ഡയലോഗ്‌

"ഈ ചുരിദാറ്‌ ശമ്പളം കിട്ടുമ്പോ അമ്മച്ച്‌ വാങ്ങിത്തരാട്ടോ..."

"മിന്നൂ... ആര്‍ക്ക്‌ ശമ്പളം കിട്ടുമ്പോ??" ഞാന്‍ ചോദിച്ചു.

"അമ്മച്ച്‌..."

യാതൊരു ഭാവമാറ്റവുമില്ലാതെ പുസ്തകത്തില്‍ നിന്ന് മുഖമെടുക്കാതെയുള്ള മറുപടി...

അങ്ങനെ ആ സംശയം തീര്‍ന്നു.

10 comments:

സൂര്യോദയം said...

ശമ്പളത്തെക്കുറിച്ചുള്ള ഒരു സംശയം മിന്നു ദൂരീകരിച്ച്‌ തന്നു.. ആശ്വാസം..

Haree said...

ഇനിയേതാ‍യാലും ആ സ്വപ്നം വേണ്ടല്ലോ! :)
--

സാല്‍ജോҐsaljo said...

തീരുമാനമായില്ലേ!

:)

സു | Su said...

മിന്നൂനോടാണോ കളി ? :)

സാജന്‍| SAJAN said...

ഹ ഹ ചിരിച്ചു മണ്ണുകപ്പി, ഈ മണ്ടനച്ചനെയും അമ്മയേം കൊണ്ട് പാവം മിന്നു വലഞ്ഞു..അതു ചോദിച്ച് ചുമ്മാ ചമ്മേണ്ട വല്ല കാര്യോം ഉണ്ടാര്‍ന്നോ?
:)

സൂര്യോദയം said...

ഹരീ, സാല്‍ജോ, സു ചേച്ചീ, സാജന്‍... കമന്റിന്‌ നന്ദി...

ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം സൂക്ഷിക്കേണ്ടിയിരിക്കുന്നൂ... കാലം നന്നല്ല ;-)

Areekkodan | അരീക്കോടന്‍ said...

സൂക്ഷിക്കേണ്ടിയിരിക്കുന്നൂ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മിന്നൂനെ പറ്റിക്കാന്‍ നോക്കേണ്ടാ നടക്കൂല.

അച്ഛന്‍ അങ്ങനെ ചുരിദാര്‍ കാര്യത്തില്‍ തടി തപ്പി അല്ലേ?

ഗുപ്തന്‍ said...

മിടുക്കത്തി !!!

ഇക്കു said...

ഈ പോസ്റ്റ് കാണാല്‍ താമസിച്ച് പോയല്ലൊന്നാ എനിക്ക്..
മിന്നൂസ് ഇതാണെങ്കില്‍ മുന്നൂസിന്റെ അച്ചന്‍ എന്തായിരിക്കും എന്ന് ആലൊചിച്ച് നൊക്കാന്‍ കൂടി പേടിയാവുന്നു..

അതെയ്, ചിരി എങനെയാ നിര്‍ത്തുവാന്നു കൂടി പറഞുതന്നിട്ട് പോ..:))