ഓണം പ്രമാണിച്ച് മിന്നു മുത്തച്ചനെയും അമ്മൂമ്മയെയും കാണാന്‍ പാലക്കാട് എത്തി. അവിടെ മിന്നു ഞങ്ങളുടെ കൂടെ കറങ്ങി നടക്കുന്നതിന്നിടയില്‍ വഴിയില്‍ വച്ച് കണ്ട ഒരു ബന്ധു മിന്നുവിനോട് അല്പം കുശലം പറയാനെത്തി.
"ങാ... ആരായിത്???" മുഖവുരയായി ഒരു ചോദ്യം..
"മിന്നു..." ഒരു സംശയവുമില്ലാത്ത മറുപടി.
"ഓ.. അതെയോ... എപ്പോഴാ മിന്നു വന്നത്???"
"എപ്പൊഴെങ്കിലും വന്നു..."
മിന്നുവിന്റെ ഉത്തരം കേട്ട് അവരെക്കാള്‍ മുമ്പ് ഞെട്ടിയത് ഞാന്‍.
"അതേയ്... അര്‍ത്ഥം അറിഞ്ഞിട്ടൊന്നുമല്ല..." എന്നൊരു വിശദീകരണവും കൊടുത്ത് ഞങ്ങള്‍ വേഗം സ്ഥലം കാലിയാക്കി.
Subscribe to:
Post Comments (Atom)
13 comments:
മിന്നുവിനോട് ഒരു ചെറിയ കുശലാനേഷണം...
ഒരു കണക്കിന് മിന്നു പറഞ്ഞതില്‍ വല്ല്യ തെറ്റൊന്നുമില്ല... വന്ന നാളും സമയവും കൃത്യമായി പറയാനുള്ള കപ്പാസിറ്റിയായില്ലല്ലോ...
എപ്പൊഴെങ്ങാണ്ട് ഒരു സമയമല്ലേ ? അല്ലേ?
അതു കലക്കി
എനിക്കുവയ്യെന്റെ മിന്നൂസെ...
എന്താദ്... തമാശമാത്രേ പറയൂ...?
ഒരു എപ്പിഡോസ് പോലും മുടങ്ങാതെ വായിക്കുന്ന ഒരു ബ്ലോഗായിത്.. ഞാനിപ്പോ ഒരു മിന്നു ഫാനായോ?
എന്നാ ഒരു പടമിടുക ഉദയമേ?
തകര്‍പ്പന്‍. സൂര്യോദയപുത്രി തന്നെ!!
ചാത്തനേറ്: ആരാപ്പോ മിന്നു പറഞ്ഞത് തെറ്റാന്ന് പറഞ്ഞ്യേ?
മിന്നു പറഞ്ഞത് അതിഭീകരമായ ഒരു സത്യമല്ലേ :)
അതിനെന്താ... മിന്നു പറഞ്ഞത് സത്യമല്ലേ?
:)
മിന്നുവിന്റെ ഓണ വിശേഷങ്ങള്‍ ഇനിയെപ്പോഴാ?
ഒരു ചെറിയ തിരുത്തുണ്ട്... ഇന്നലെയാണ് മിന്നു അത് ക്ലിയര്‍ ചെയ്തത്.. 'എപ്പോഴെങ്ങാണ്ട് വന്നു' എന്നല്ല പറഞ്ഞത് 'എപ്പൊഴെങ്കിലും വന്നു' എന്നാണെന്ന് ഇന്നലെ സംസാരത്തിന്നിടയില്‍ മനസ്സിലായി..
സുല്‍... പറഞ്ഞതില്‍ തെറ്റൊന്നുമില്ലാത്തതാണല്ലോ പ്രശ്നം :-)
കുതിരവട്ടാ.. :-)
സാല്‍ജോ... നന്ദി.... പടം ഒരിയ്ക്കല്‍ ഇട്ടിരുന്നു... പിന്നെ എടുത്ത് മാറ്റി.. :-) ഫാന്‍സിന്റെ തിരക്ക് കാരണം ;-)
സുനീഷേ... അതേ... കട്ടയ്ക്ക് കട്ട എന്നൊക്കെ പറയുന്നമാതിരി തന്നെ...
കുട്ടിച്ചാത്താ... :-)
വക്കാരീ... സത്യം തന്നെ.. പക്ഷെ, കേള്‍ക്കുന്നവര്‍ക്ക് ഒരു 'ഇത്' ഉണ്ടാക്കുമെന്ന് മാത്രം.. :-)
ഇത്തിരീ.. :-)
ശ്രീ.. മിന്നുവിന്റെ ഓണവിശേഷങ്ങള്‍ പോസ്റ്റാക്കാന്‍ പാകത്തിന് വല്ലതും ഉണ്ടോന്ന് ഒന്ന് ഓര്‍ത്ത് നോക്കട്ടെ...
ഈ മിന്നുന്റെ ഒരു കാര്യം :)
imagine :
Minnu : "എപ്പൊഴെങ്കിലും വന്നു..."
Acchan : "അതേയ്... അര്‍ത്ഥം അറിഞ്ഞിട്ടൊന്നുമല്ല..."
Minnu: ഈ അച്ചക്കെന്താ..അറിഞ്ഞിട്ടന്ന്യാ.."
ഗസ്റ്റ് ഓടും !!
മിന്നൂസ് കീ ജയ്
“മിന്നൂസ് ഫാന്‍സ് അസോസിയേഷന് പ്രസിഡെന്റ്” ഡീങ്കന് ചേട്ടന്
വേണെങ്കില്‍ “ഡിങ്കന് ഫാന്‍സ് അസോസിയേഷന് പ്രസിഡെന്റ്” ആയി മിന്നൂനേം നിയമിക്കാം, എന്താ?
ഇനി ആരേലും ചോദിച്ചാൽ “മറ്റന്നാൾ” എന്ന് പറഞ്ഞേക്കൂ മിന്നൂസേ..
:)
Post a Comment