ഏതെങ്കിലും കല്ല്യാണത്തിന് പോകാനുള്ള തയ്യാറെടുപ്പും ഡ്രസ്സിങ്ങും നടക്കുമ്പോള്‍ മിന്നു സ്ഥിരം പറയുന്ന ഒരു ഡയലോഗുണ്ട്...
"എന്റെ കല്ല്യാണാ...."
ഇത് കേട്ട് "ഇവളുടെ കല്ല്യാണത്തിന് നമ്മളെയൊക്കെ വിളിക്കുമോ ആവോ.." എന്ന് ഞാന്‍ വെറുതേ പറഞ്ഞു.
"മിന്നൂട്ടീ.. കല്ല്യാണത്തിന് അമ്മയെ വിളിക്കണം ട്ടോ..." മിന്നുവിന്റെ അമ്മയുടെ ഉപദേശം..
ഉടനെ മിന്നു "അമ്മേ.. അമ്മേ..."
'ഇതെന്ത്?' എന്ന് വിചാരിച്ച് അന്തം വിട്ടിരുന്ന ഞങ്ങള്‍ക്ക് കാര്യം മനസ്സിലാകാന്‍ ഒരു രണ്ട് മിനിട്ടെടുത്തു. മിന്നു കല്ല്യാണം വിളിച്ചതായിരുന്നു അത്.
Subscribe to:
Post Comments (Atom)
14 comments:
ഇനിയിപ്പോ മിന്നു കല്ല്യാണം വിളിച്ചില്ലാന്ന് വേണ്ടാ...
ഹഹഹ
അമ്മക്ക് അങ്ങനെ വേണം
-സുല്‍
മിന്നൂനോടാ കളി?
:)
മിന്നുസേ, എന്നേം വിളിക്കണേ കല്യാണത്തിന്. :)
:)
മിന്നൂനെ പിന്നെം കളിയാക്കണ്ടാ. എന്നെ വിളിക്കണേ മിന്നൂ.:)
ഹി..ഹി..ഹി... മിന്നൂസേ...
മിടുക്കിക്കുട്ടി.. :)
ചാത്തനേറ്:മിന്നൂസേ കല്യാണത്തിനു പോകാന്‍ പുത്തനുടുപ്പ് വേണമെന്ന് പറ. വാങ്ങിത്തന്നാലേ പോവണ്ടൂ.
:)
മിന്നു ആളു കൊള്ളാമല്ലോ...
എന്റെ അമ്മൂട്ടിയെ ഓര്‍മ്മ വന്നു..
മിന്നൂസെ പ്രയാസിയുടെ ഉമ്മാ...സ്..:)
ദെന്തായിത്ര ചിരിക്കാന്‍ ങ്ങനേയും കല്യാണം വിളിക്കാലോ....
മിന്നൂസേ....മോളാണ് തരം..
കല്ല്യാണം വിളിയ്ക്ക് പ്രതികരിച്ച എല്ലാവര്ക്കും നന്ദി..
പിന്നെ, കുട്ടിച്ചാത്താ... പുതിയ കുപ്പായത്തിന്റെ കാര്യം മിന്നൂസിനെ ആരും ഓര്‍മ്മിപ്പിച്ചിട്ട് വേണ്ട... എവിടെ ആര് നല്ല വസ്ത്രമോ ആഭരണമോ ചെരുപ്പോ ഇട്ട് കണ്ടാല്‍ പതുക്കെ ഞങ്ങളെ തോണ്ടി വിളിച്ച് പറയും..'അച്ഛാ.. അത് എനിച്ച് മേടിച്ച് തരുവോ..?'
'ഓ.. ശരി..' എന്ന ഉത്തര മാത്രം മതി മിന്നുവിന്.
:-)
Post a Comment