Monday, October 22, 2007

മിമിക്രി എഫ്ഫക്റ്റ്‌

ചില നേരത്ത്‌ മിന്നുവിന്‌ വികൃതി അല്‍പം കൂടും.. അന്നേരം പുള്ളിക്കാരത്തി നമ്മള്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ അല്‍പം വൈമുഖ്യം കാണിയ്ക്കും.. അതിന്റെ പേരില്‍ ചിലപ്പോല്‍ അല്‍പം ദേഷ്യപ്രകടനവും ചെറിയതോതിലുള്ള ശിക്ഷാനടപടികളും മിന്നുവിന്‌ നേരിടേണ്ടിവരികയും ചെയ്യാറുണ്ട്‌...

ഇടയ്ക്ക്‌ ചില വികൃതികളെ മറ്റ്‌ ചില നയപരമായ നടപടികളിലൂടെ നിയന്ത്രിക്കാനും ശ്രമിക്കാറുണ്ട്‌.

മിന്നു വാതില്‍ തുറന്ന് പുറത്ത്‌ പോകുകയും വാതില്‍ പുറത്ത്‌ നിന്ന് അടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു...

'മിന്നൂ.. പുറത്ത്‌ ആ പൂച്ചയ്ണ്ട്‌ ട്ടോ... അത്‌ കടിയ്ക്കട്ടെ ഒറ്റയ്ക്ക്‌ പുറത്ത്‌ പോയാല്‍...'
ഞാന്‍ ഒരു ഭീഷണിയിട്ടു.

മിന്നു ഒന്ന് പതറിയെങ്കിലും മുഴുവന്‍ തീരുമാനമാവാത്തപോലെ നിലകൊണ്ടു.

ഇത്‌ കണ്ട്‌ മിന്നുവിന്റെ അമ്മ ഒരു എഫ്ഫക്റ്റിനുവേണ്ടി ഒരു മിമിക്രി ട്രൈ ചെയ്തു..

"മ്യാവൂ.. മ്യാവൂ..."

ഇത്‌ കേട്ട്‌ മിന്നു തിരിഞ്ഞ്‌ നിന്ന് അമ്മയുടെ മുഖത്ത്‌ നോക്കിയിട്ട്‌ പറഞ്ഞു..

"ങാ,.. ഇനിയും പൂച്ച കരയ്‌.....കരയ്‌"

13 comments:

സൂര്യോദയം said...

ഇനി മിമിക്രി പഠിച്ചിട്ട്‌ വേണം മിന്നൂസിനെ ഒന്ന് കണ്ട്രോള്‍ ചെയ്യാന്‍..., മികിക്രി കോഴ്സിന്‌ ഉടന്‍ ചേരുന്നതാണ്‌...

വല്യമ്മായി said...

പക്ഷെ അകത്ത് നിന്നു കരഞ്ഞാല്‍ അകത്താണ് പൂച്ച എന്നു പറഞ്ഞ് മിന്നു പുറത്ത് തന്നെ നില്‍ക്കില്ലേ :)

സുല്‍ |Sul said...

കലാഭവന്‍ സൂര്യോദയത്തിന്നായ് കാത്തിരിക്കുന്നു.
-സുല്‍

ശ്രീ said...

:)

സാജന്‍| SAJAN said...

ഇടയ്ക്ക്‌ ചില വികൃതികളെ മറ്റ്‌ ചില നയപരമായ നടപടികളിലൂടെ നിയന്ത്രിക്കാനും ശ്രമിക്കാറുണ്ട്‌...

ഇതെന്തായാലും കലക്കി, പാവം ,പാവം മിന്നു:)

സു | Su said...

മിന്നൂസിനെ പേടിപ്പിക്കുന്നോ? :)

ദിലീപ് വിശ്വനാഥ് said...

ഹല്ല പിന്നെ, മിന്നൂനോടാ കളി.

സഹയാത്രികന്‍ said...

ഹ...ഹ...ഹ... മിന്നൂസേ...

മിന്നു എത്ര പൂച്ചേ കണ്ടതാ...!അല്ലേ മോളേ...

:)

മന്‍സുര്‍ said...

നന്നായിരിക്കുന്നു....

നന്‍മകള്‍ നേരുന്നു

സൂര്യോദയം said...

വല്യമ്മായീ... സൗണ്ട്‌ ഡോള്‍ബിയാണെന്നും അതുകൊണ്ട്‌ അകത്താണോ പുറത്താണോ പൂച്ചയുടെ സൗണ്ട്‌ എന്നും മിന്നുവിന്‌ അറിയാന്‍ വഴിയില്ല എന്നൊക്കെയുള്ള തെറ്റിദ്ധാരണകള്‍ തന്നെ കാരണം... :-)

സുല്‍... കാത്ത്‌ ഇരുന്നത്‌ നന്നായി.. നിന്നിരുന്നെങ്കില്‍ കാല്‌ കഴച്ചേനേ.. :-)

ശ്രീ, സാജന്‍, മന്‍സൂര്‍, വാല്മീകി, സഹയാത്രികന്‍... നന്ദി :-)

സുചേച്ചീ.. പേടിപ്പിച്ചിട്ടെങ്കിലും അല്ലറ ചില്ലറ കാര്യങ്ങളില്‍ ഒരു തീരുമാനമാകട്ടെ എന്ന് കരുതിയിട്ടാണേ... പക്ഷെ, പലതും അങ്ങ്‌ ട്‌ ഏശണില്ല്യാ.. :-)

Murali K Menon said...

:)

ഹരിശ്രീ said...

കൊള്ളാം, നന്നായിരിക്കുന്നു.

അഭിലാഷങ്ങള്‍ said...

ബെസ്റ്റ്...

ഹ ഹ
:-)
-അഭിലാഷ്