Tuesday, November 20, 2007

വീണ്ടും ചില ചോദ്യങ്ങള്‍

വഴിയില്‍ കാണുന്ന പട്ടിയുടേയും പൂച്ചയുടേയുമെല്ലാം ഫാമിലി മാറ്റേര്‍സ്‌ അറിയാന്‍ മിന്നൂസിന്‌ വല്ല്യ താല്‍പര്യമാണ്‌.

"അതിന്റെ അമ്മയെവിടെ?" എന്ന ചോദ്യം സ്ഥിരമായി കേട്ടുവരുന്നതിനാല്‍ "അതിന്റെ അമ്മ അതിന്റെ വീട്ടിലുണ്ട്‌ ട്ടോ.." എന്ന ഉത്തരം നല്‍കിവന്നു.

സന്ധ്യാസമയത്ത്‌ ആകാശത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിന്റെ ഒരു ചോദ്യം..

"ആകാശത്തിന്റെ അമ്മയെവിടെ?"

"ആകാശത്തിന്റേ???..." എന്നൊരു അതിശയോക്തികലര്‍ന്ന് ഒരു മറുചോദ്യം ചോദിച്ച്‌ ഞാന്‍ നിശബ്ദനായി.

ഉടനെ അടുത്ത ചോദ്യം.. "അമ്പിളിമാമന്റെ ഒരു കശണം പൊട്ടിപ്പോയോ?? ആ കശണം എവിടെ??"

പൂര്‍ണ്ണചന്ദ്രനെ കാണാത്തതിന്റെ കാരണം പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ഒന്ന് ആലോചിച്ചു... എന്നിട്ട്‌ ഉള്ളത്‌ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു...

"അതിന്റെ കഷണം പൊട്ടിപ്പോയിട്ടില്ലാട്ടോ... അത്‌ നമുക്ക്‌ കാണാന്‍ പറ്റാഞ്ഞിട്ടാണ്‌..."

മറ്റ്‌ വിഷയങ്ങളിലേയ്ക്ക്‌ എങ്ങനെ ശ്രദ്ധ തിരിച്ച്‌ കൂടുതല്‍ കോമ്പ്ലിക്കേഷന്‍സ്‌ ഒഴിവാക്കാം എന്ന ആലോചനയില്‍ ഞാന്‍ പെട്ടെന്ന് ബിസിയായി...

9 comments:

സൂര്യോദയം said...

മിന്നൂസിന്റെ ചില സംശയങ്ങള്‍......

സഹയാത്രികന്‍ said...

ഹി..ഹി..ഹി..
മിന്നു ഈസ് ഗ്രേറ്റ്....
:)

ധ്വനി said...

ആദ്യമായാണിവിടെ!
ഈ ബ്ളോഗ് ഉണ്ടാക്കാനുള്ള കാരണം എനിക്കിഷ്ടമായി! ലക്കി മിന്നു!!

മയൂര said...

"അമ്പിളിമാമന്റെ ഒരു കശണം പൊട്ടിപ്പോയോ?? ആ കശണം എവിടെ??"

സൂപ്പര്‍ബ്...:)

manu ~*~ മനു said...

ഹഹഹ ..മുന്‍പെപ്പോഴോ സൂചിപ്പിച്ചോ എന്ന് സംശയം..ഉണ്ടെങ്കില്‍ ക്ഷമ..

കാല്‍‌വിന്‍ ആന്‍ഡ് ഹോബ്ബ്സിലെ കാല്‍‌വിന്റെ അച്ഛന്റെ സ്ഥാനത്ത് സൂര്യോദയം ചേട്ടനെ ഞാന്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്. സൂക്ഷിക്കണം കേട്ടോ. കൊനഷ്ട് ചോദ്യം ചോദിച്ച് അച്ഛനെക്കൊണ്ട് മണ്ടത്തരം പറയിച്ചിട്ട് മാറി നിന്ന്‍ കാല്‍‌വിന്‍ തന്നെ അച്ഛനെ പരിഹസിക്കും:‘മിസ്റ്റര്‍ ബ്രിറ്റാനിക്ക’

വാല്‍മീകി said...

അമ്പിളി മാമന്റെ കശണം എടുത്തു ഒളിപ്പിച്ചു വെച്ചിട്ട് മിന്നൂനോട് കള്ളം പറയുന്നോ?

ശാലിനി said...

മിന്നുവിനെ സ്ഥിരമായി വായിക്കുന്നുണ്ട്. വീട്ടിലും മിന്നുവിനെപോലെ ഒന്നു രണ്ടു കോപ്പികള്‍ ഉണ്ട്.

ഭൂമിപുത്രി said...

മിന്നുവിനെ സൂക്ഷിക്കുക-ആള്‍ അസാമാന്യയാണു!

Anonymous said...

http://keralaactors.blogspot.com/

Suhasini: Picture Gallery

Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.

http://keralaactors.blogspot.com/