പ്ലേ സ്കൂളില്‍ പോയി തുടങ്ങിയതിനുശേഷം മിന്നൂസിന്റെ വൊക്കാബുലറിയില്‍ നല്ല കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. ഈ കളക് ഷനില്‍ അല്‍പം അസഭ്യങ്ങളും ഉണ്ടാകുക സ്വാഭാവികം മാത്രം...
അത്തരം പ്രയോഗങ്ങളെ കേട്ടതായി ഭാവിക്കാതിരിക്കുകയോ നല്ല ക്ഷമയോടും അനുനയത്തോടും തിരുത്താന്‍ ശ്രമിക്കുകയോ മാത്രമേ ഒരു പോംവഴിയുള്ളൂ...
ഒരു ദിവസം വൈകീട്ട് പ്ലേ സ്കൂള്‍ വിട്ട് വന്ന മിന്നു അമ്മയോട് ഒരു ചോദ്യം..
"അമ്മേ ഞാന്‍ പട്ടീന്ന് വിളിച്ചോട്ടേ???.."
'അയ്യോ..' എന്ന ഒരു വിളി തൊണ്ടയില്‍ കുരുങ്ങി... സംയമനം വീണ്ടെടുത്ത മിന്നുവിന്റെ അമ്മയുടെ ഉപദേശം... "അങ്ങനെ വിളിക്കാന്‍ പാടില്ലാട്ടോ... നല്ല കുട്ടികള്‍ അങ്ങനെയൊന്നും വിളിക്കില്ലാ ട്ടോ..."
"എന്നാ ഞാന്‍ ജോണിനെ വിളിച്ചോട്ടേ...??"
(ജോണ്‍ മിന്നൂസിന്റെ സഹപാഠി)
Subscribe to:
Post Comments (Atom)
8 comments:
മിന്നൂസിന്റെ ഒരു അനുവാദം ചോദിക്കല്‍... ഇനി എന്തൊക്കെ വരാനിരിക്കുന്നു ആവോ?
അതെ. വരാനിരിക്കുന്നതല്ലേയുള്ളൂ...
:)
ഹ ഹ ഹ.... മിന്ന്വേ... അതൊന്നും വേണ്ടാട്ടോ നമുക്ക്...
:)
മിന്നൂ, നല്ല കുട്ടിയല്ലേ...
:)
ചാത്തനേറ്: പണ്ട് അമ്മയോട് ചില തെറികളുടെ അര്‍ത്ഥം ചോദിച്ചത് ഓര്‍മ്മ വരുന്നു :)
നല്ല കുട്ടി. അനുവാദം ചോദിച്ചിട്ടല്ലേ വിളിക്കുന്നേ. :-)
Post a Comment