Monday, December 31, 2007

ഹെയര്‍ ബാന്‍ഡ്‌

ഹെയര്‍ബാന്‍ഡ്‌ കണ്ടാല്‍ ഉടന്‍ അത്‌ തലയില്‍ തള്ളിക്കയറ്റി ഇരിക്കുക എന്നത്‌ മിന്നൂസിന്റെ ഒരു കാര്യപരിപാടിയാണ്‌.

ഒരു ദിവസം കളിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ മിന്നൂസിന്റെ ഒരു വിളി...

"അച്ഛാ...ഈ എയര്‍ബാന്‍ഡ്‌ ഒന്ന് ഊരിത്തരോ...."

'ഇതെന്താ പതിവില്ലാതെ ഊരിത്തരാന്‍ പറയുന്നത്‌?' എന്ന എന്റെ സംശയം സ്വാഭാവികം മാത്രം.

ചെന്ന് നോക്കിയപ്പോള്‍ ഒരു പായ്കറ്റ്‌ മോഡേര്‍ണ്‍ ബ്രഡ്‌ മുന്നിലും വച്ച്‌ മിന്നു ഇരിപ്പുണ്ട്‌... തലയിലാണേല്‍ ബാന്‍ഡ്‌ ഒന്നും കാണാനില്ലതാനും...

"ഹെയര്‍ബാന്‍ഡ്‌ എവിടെ?" ഞാന്‍ ചോദിച്ചു.

ഉടനെ മിന്നു ബ്രഡിന്റെ പായ്കറ്റിനുമുകളില്‍ അത്‌ ലോക്ക്‌ ചെയ്ത്‌ ചുറ്റിക്കെട്ടിവച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക്ക്‌ സാധനം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പറഞ്ഞു.

"ദേ ഈ ബ്രഡിന്റെ എയര്‍ബാന്‍ഡ്‌ ..."

10 comments:

സൂര്യോദയം said...

മിന്നൂസിന്റെ ഹെയര്‍ബാന്‍ഡ്‌...

എല്ലാവര്‍ക്കും മിന്നൂസിന്റെ വക സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവല്‍സരാശംസകള്‍...

കുറുമാന്‍ said...

ഹ ഹ..മിന്നൂസാളു കൊള്ളാലോ....

മീന്നൂസിനും,സൂര്യോദയത്തിനും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഒത്തിരി മുടിയായോ മിന്നൂസേ?
പുതുവത്സരാശംസകള്‍...

സു | Su said...

മിന്നൂസേ :)

ശ്രീ said...

ഹ ഹ... മിന്നൂസ് ചിരിപ്പിച്ചു.

മിന്നൂസിനും സൂര്യോദയം ഫാമിലിയ്യ്ക്കും പുതുവത്സരാശംസകള്‍!
:)

Mr. K# said...

മിന്നൂസിന് ഡബ്ബര്‍ബാന്‍ഡ് എന്നു പറയാന്‍ അറിയില്ലാ അല്ലേ? :-)

അപ്പൊ എന്റെ വകയും പുതുവല്‍സരാശംസകള്‍.

അലി said...

പുതുവത്സരാശംസകള്‍.

വിനുവേട്ടന്‍ said...

ബ്ലോഗ്‌ പ്രപഞ്ചത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...

ഫസല്‍ ബിനാലി.. said...

nice
happy new year

സുഗതരാജ് പലേരി said...

മിന്നൂസിനും, അഛനും, അമ്മയ്ക്കും ഐശര്യവും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.