കാര്‍ കഴുകുന്നത് പൊതുവേ അലര്‍ജിയായതിനാല്‍ മഴക്കാലത്ത് മാത്രമേ എന്റെ കാര്‍ വെള്ളം കാണൂ... പിന്നെ, സര്‍വ്വീസിനുകൊടുക്കുമ്പോള്‍ അവന്മാര്‍ പ്രാകിക്കൊണ്ട് കഴുകുന്നുണ്ടാവും.... നല്ല തച്ച് പണിയുണ്ടേ...
അപ്പോ പറഞ്ഞ് വന്നത്.... കാറിന്റെ ഉള്‍ഭാഗം അതുപോലല്ലാ... അവിടെ ഒരു സൂപ്പര്‍മാര്‍ക്കറ്റാണ്... മിന്നൂസിന്റെ കളിപ്പാട്ടങ്ങള്‍, കളിക്കുടുക്ക പോലുള്ള പുസ്തകങ്ങള്‍, പാദരക്ഷകള്‍, ബിസ്കറ്റ് പോലുള്ള ഈറ്റബിള്‍സ്... അങ്ങനെ അങ്ങനെ....
ഈയടുത്താണ് എനിയ്ക്ക് കാര്‍ വൃത്തിയായി സൂക്ഷിക്കണം എന്ന് സൂര്യോദയം (ബോധോദയം) ഉണ്ടായത്...അതിന്റെ ഫലമായി ഞാന്‍ കാര്‍ ഇടയ്ക്കിടെ കഴുകിത്തുടങ്ങി (മാസത്തിലൊരിയ്ക്കല്‍)...
മിന്നൂസ് ഷൂവും ചെരിപ്പുമൊക്കെ ഇട്ട് വളരെ മാന്യമായി സീറ്റില്‍ കയറി നില്‍ക്കുന്ന ഏര്‍പ്പാടുണ്ട്... അത് എനിയ്ക്കങ്ങ് സഹിച്ചില്ലാ...ഒരു ദിവസം ഇത് കണ്ട് എന്റെ വൃത്തിമാന്‍ ഉണര്‍ന്നു...
"മിന്നൂസേ... ഇനി മേലാല്‍ ചെരിപ്പിട്ട് കാറിന്റെ സീറ്റില്‍ കയറിപ്പോകരുത്.... എവിടെയൊക്കെ ഇട്ട് നടക്കുന്ന ചെരിപ്പാ... അതിലെ പൊടിയും ചെളിയുമെല്ലാം സീറ്റിലാകില്ലേ??" ഞാന്‍ അല്‍പം ചൂടായോ എന്നൊരു സംശയം..
ഇത് കേട്ട് മിന്നൂസിന്റെ അമ്മ ഒരു സംശയദൃഷ്ടിയോടെ എന്നെ നോക്കി..
മിന്നു ഒന്നും മിണ്ടാതെ തലയാട്ടി...
രണ്ട് സെക്കന്റുകള്‍ക്കകം മിന്നുവിന്റെ മറുപടി കിട്ടി.. അതും ഒരല്‍പ്പം കടുപ്പിച്ച് എന്നെ ചോദ്യം ചെയ്യുന്ന ഭാവത്തില്‍..
"അപ്പോ എന്റെ കാലില്‍ ചെളിയാവില്ലേ...???"
Subscribe to:
Post Comments (Atom)
12 comments:
മിന്നൂസും ചോദ്യം ചെയ്ത് തുടങ്ങിയിരിയ്ക്കുന്നൂ...
മിന്നൂസെ കൊടുകൈ. ഉഗ്രന്‍ മറുപടി തന്നെ
ഹഹഹ... ഇത് കോള്ളാം,
ഹാ ഹാ അതലക്കി.
ഹ ഹ ഹ ഇതിനാണ് ചുട്ടമറുപടി എന്നു പറയുന്നത്
മിന്നൂസിനോടാ കളി?
;)
ചാത്തനേറ്: മിന്നൂസേ പാവം അച്ഛന്‍.. അന്ന് പിന്നെ മിന്നൂന്റെ മുഖത്ത് നോക്കീട്ടുണ്ടാവൂലല്ലോ?
ഹ ഹ ഹ .. :-)
മിടുക്കി! മിടുമിടുക്കി!!
അപ്പോള്‍ എല്ലാ പിള്ളാരുടേയും പണി ഇതൊക്കെ തന്നെയാണ് അല്ലേ ? ഞാനും രണ്ട് ദിവസം മുമ്പാണ് സീറ്റ് കഴുകി വൃത്തിയാക്കിയത്. എന്നിട്ടെന്താ, ഇന്നലേയും സീറ്റില്‍ കേറി ചവിട്ടി മറിയുന്നുണ്ടായിരുന്നു രണ്ടും. അത് ഈ പ്രായത്തിന്റെയാ, മാറിക്കോളും എന്ന് കരുതി സമാധാനിക്കാം അല്ലേ ?
മിന്നൂസെ കൊടുകൈ.
ഹ ഹ ഹ ഹ
അത് അസ്സലായി മിന്നൂസേ.
ഞാന്‍ മിന്നൂസിന്‍റെ ഫാനായി!
Post a Comment