മിന്നൂസിന്റെ അച്ഛാച്ചന്റെ തറവാട്ട് വക ക്ഷേത്രത്തില്‍ ഒരു ചുറ്റുവിളക്ക്....
അമ്പലത്തിന്റെ ചുറ്റും തിരിയിട്ട് വിളക്ക് കൊളുത്തി കാണാന്‍ നല്ല ഭംഗിയാണ്..
ഇത്തവണ, അമ്പലത്തിനുചുറ്റും വിളക്കുകളില്‍ തിരി വയ്ക്കാന്‍ മിന്നൂസിന് ഭയങ്കര താല്പര്യം.
ഈ തിരി വയ്ക്കുന്നതും തുടര്‍ നടപടികളുമെല്ലാം കണ്ട് മിന്നൂസിന് കുറേ സംശയങ്ങള്‍...
മിന്നൂസിന്റെ സംശയങ്ങള്‍ നിശബ്ദമായി കൂടി നില്ക്കുന്ന ആളുകള്‍ക്കിടയില്‍ എല്ലാവരും കേള്‍ക്കേ മിന്നൂസിന്റെ അമ്മയോടാണെന്ന് മാത്രം...
പൂജാകാര്യങ്ങള്‍ ചെയ്യുന്ന തിരുമേനിയുടെ നടപടിക്രമങ്ങളിലാണ് പുള്ളിക്കാരത്തിയ്ക്ക് സംശയങ്ങള്‍ ഏറെയും.
തിരുമേനി അടുപ്പ് കൂട്ടി പായസം ഉണ്ടാക്കാനുള്ള ശ്രമം കണ്ടപ്പോള്‍...
"ഇതെന്താ തീയിടണേ...???"
"അത് അമ്പാട്ടിയ്ക്ക് പായസം ഉണ്ടാക്കാനാ.." മിന്നൂസിന്റെ അമ്മയ്ക്ക് ഉത്തരമുണ്ട്.
തിരുമേനി അമ്പല നടയിലെ മണി അടിച്ചപ്പോള്‍
"ആ അങ്കിളെന്തിനാ മണിയടിച്ചേ??"
മിന്നൂസിന്റെ അമ്മയുടെ ഉത്തരം ഒരു ചമ്മിയ ചിരിയിലൊതുങ്ങി.
തിരുമേനി ഉള്ളില്‍ കയറി നട അടച്ചപ്പോള്‍ അടുത്ത ചോദ്യം...
"എന്തിനാ വാതിലടച്ചേ...???"
"അത് അമ്പാട്ടിയെ പൂജിക്കാനാ മിന്നൂ.. മിണ്ടാതിരിയ്ക്ക്..." മിന്നൂസിന്റെ അമ്മയ്ക്ക് ടെന്‍ഷന്‍.
"വാതില്‍ തുറക്കാന്‍ പറയ്....എനിച്ച് കാണണ്ടേ..." മിന്നൂസിന്റെ നിര്‍ബദ്ധം.
നേദിച്ച പായസം കൊണ്ടുവന്നപ്പോള്‍ അടുത്ത ചോദ്യം...
"പായസം മുയോന്‍ അമ്പാട്ടി തിന്ന്വോ..???"
"ഇല്ല മിന്നൂസേ.. എല്ലാവര്ക്കും തരും..."
"അപ്പോ അമ്പാട്ടിച്ച് വേണ്ടേ???" വീണ്ടും ഉത്തരം മൗനം.
ഒരു ചുറ്റുവിളക്ക് നമ്മളെ ചുറ്റിക്കുന്ന കുറേ ചോദ്യങ്ങളുമായി അങ്ങനെ അവസാനിച്ചു.
Monday, February 25, 2008
Tuesday, February 19, 2008
കാക്കപ്പുള്ളി
എന്റെ കയ്യിലെ ചെറുവിരലിലെ രണ്ട് ചെറിയ കറുത്ത മറുക് ('കാക്കപ്പുള്ളി') നോക്കിക്കൊണ്ട് മിന്നൂസിന്റെ ചോദ്യം...
"അച്ഛാ... ഇത് കാക്കപ്പുള്ള്യാണോ??"
"ങാ... അതേ..." ഞാന്‍ സമ്മതിച്ചു.
ഉടനെ മിന്നൂസിന് മറ്റൊരു സംശയം...
"കാക്ക അപ്പീട്ടതാണോ???"
'ദൈവമേ, കാക്കപ്പുള്ളിയ്ക്ക് ഇത്തരം വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളുണ്ടോ?' എന്ന് എനിയ്ക്കും സംശയമായി. മറുപടി കൊടുക്കാതെ മിന്നു വിടുമോ..
"അതേയ്.. കാക്ക അപ്പി ഇട്ടതല്ലാ... കാക്കയുടെ നിറത്തിലുള്ളതായതുകൊണ്ടാണ് അങ്ങനെ പറയുന്നത് ട്ടോ....."
ഇനി അധികം വിവരണത്തിന് സ്കോപ്പില്ലാത്തതിനാല്‍ പതിവുപോലെ ഗതി തിരിച്ച് വിടുകതന്നെ...
"ദേ അങ്ങോട്ട് നോക്കിയേ......"

Monday, February 11, 2008
ഗൂഢാലോചന
പനി മാറാനുള്ള മരുന്ന് കഴിയ്ക്കാന്‍ ആദ്യമൊക്കെ മിന്നൂസിന് വല്ല്യ മടിയായിരുന്നു. സ്നേഹവും സമാധാനവും മരുന്ന് കഴിപ്പിക്കുന്നതിന് പ്രചോദനങ്ങളല്ലെന്ന സത്യം മനസ്സിലാക്കിയ ഞാന്‍ വലിയ ദേഷ്യം അഭിനയിച്ച് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു... അതിന്റെ ഫലമായി മിന്നു ഒന്ന് പേടിക്കുകയും മരുന്ന് അകത്താവുകയും ചെയ്തു.
ഇതുകൊണ്ട് ഉണ്ടായ ഗുണം എന്തെന്നാല്‍ അടുത്ത ഡോസ് മുതല്‍ 'ഹായ് ഐസ്ക്രീം' എന്ന മനോഭാവത്തോടെ നല്ല അനുസരണയുള്ള കുട്ടിയായി മിന്നു മരുന്ന് കഴിച്ച് തുടങ്ങി.
അങ്ങനെ ആദ്യത്തെ ദേഷ്യപ്രകടനവും ബലപ്രയോഗത്തിലൂടെയുള്ള മരുന്ന് കഴിയ്ക്കലും കഴിഞ്ഞ് മിന്നു ഒന്ന് റിലാക്സ്ഡ് ആയ ശേഷം ബെഡില്‍ ഇരുന്ന് മിന്നൂസിന്റെ അമ്മയുമായി നടത്തിയ ഒരു സംഭാഷണം...
മിന്നു: "ഈ അച്ചയെ നമുക്ക് വേണ്ടാല്ലേ??"
അമ്മ: "അതേ.. നമുക്ക് വേണ്ട... എന്താ ചെയ്യേണ്ടേ???"
മിന്നു: "നമുക്ക് കളയാം.."
അമ്മ: "എങ്ങനെ?"
മിന്നു: "പൊട്ടിച്ച് പൊട്ടിച്ച് കളയാം..."
അമ്മ: "എവിടെ കളയും???"
മിന്നു: "വെയ്റ്റ് ബാക്കറ്റിലിടാം..."
അമ്മ: "അപ്പോ നമുക്ക് വേറെ അച്ഛനെ വേണോ?"
മിന്നു: "ങാ.... വേറെ അച്ചേ കടേന്ന് വാങ്ങാം..."
അങ്ങനെ ആ കാര്യത്തിലൊരു തീരുമാനമായി.

Wednesday, February 6, 2008
ഹാപ്പി ബെര്‍ത്ത് ഡേ
നാലഞ്ച് മാസമായി മിന്നൂസ് സ്ഥിരമായി ചോദിക്കുന്ന ഒരു കാര്യമുണ്ട്... "ഇന്ന് എന്റെ ഹാപ്പി ബെര്‍ത്ത് ഡേ ആണൊ?" എന്ന്....
ചോദിക്കുന്നതില്‍ കാരണമുണ്ട്... പ്ളേ സ്കൂളില്‍ കുട്ടികളുടെ ബെര്‍ത്ത് ഡേ ആഘൊഷിക്കാറുണ്ട്..
തലയില്‍ തൊപ്പി വക്കുക, കേക്ക് മുറിക്കുക, ഗിഫ്റ്റ് കിട്ടുക എന്നീ കാര്യങ്ങളാണ് മിന്നുവിനെ സംബദ്ധിച്ചിടത്തോളം പിറന്നാളിന്റെ പ്രാധാന്യം...
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഇന്ന് മിന്നൂസിന്റെ ബെര്‍ത്ത് ഡേ....
രണ്ട് ദിവസമായി പനിയുണ്ടായിരുന്നതിനാല്‍ ബെര്‍ത്ത് ഡേ അത്ര ഉഷാറോടെയല്ല മിന്നു എഴുന്നേറ്റത്.. എങ്കിലും ഒരു ഡോസ് മരുന്ന് കഴിച്ചപ്പൊഴേയ്ക്ക് ആള് ഉഷാറായി.
പതിവുപൊലെത്തന്നെ ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല. മിന്നുവിണ്റ്റെ അച്ഛന്റെയും അമ്മയുടെയും വീട്ടില്‍ മാത്രമേ ക്ഷണമുണ്ടാകൂ... മിന്നുവിന്റെ അമ്മയുടെ വീട്ടില്‍ നിന്ന് മുത്തച്ചനൊ അമ്മൂമ്മയൊ അച്ഛന്റെ വീട്ടില്‍ നിന്ന് അച്ചമ്മയൊ അച്ഛാച്ചനൊ കുഞ്ഞച്ചനൊ അമ്മായിയൊ സൌകര്യപ്പെട്ടാല്‍ വരാന്‍ പറയും... മുടക്ക് ദിവസമല്ലാത്തതിനാല്‍ ആരെയും നിര്‍ബദ്ധിക്കലില്ല. പക്ഷെ, ഒരു ചെറിയ ഡെക്കറേഷനൊക്കെ ചെയ്ത് കേക്ക് മുറിക്കലും മറ്റുമായി ഞങ്ങള്‍ ഒരു പരിപാടി തയ്യാറാക്കും... നാലോ അഞ്ചോ പേരേ ഉണ്ടാകൂ എന്നതിനാല്‍ ചെറിയൊരു സദ്യയും.
അടുത്തുള്ള ഒരു അനാഥാലയത്തിലെ കുട്ടികള്‍ക്കും മറ്റ് അന്തേവാസികള്‍ക്കുമായി ഭക്ഷണം അറേഞ്ച് ചെയ്ത് കൊടുക്കും.. അത്ര തന്നെ..
ഇത്തവണയും അതേ പടിതന്നെ... മിന്നുവിന്റെ മുത്തച്ചന് എത്തിയിട്ടുണ്ട്. മിന്നുവിനേയും കൂട്ടി മിന്നുവിണ്റ്റെ അമ്മയും മുത്തച്ഛനും അമ്പലത്തില്‍ പൊയി.. ഞാന്‍ പതിവുപൊലെ ഡ്രൈവര്‍ ജോലി...
പ്ളേ സ്കൂളില്‍ ചെന്ന് കുട്ടികളൊടൊപ്പം കേക്ക് മുറിച്ച് ഗിഫ്റ്റ് വാങ്ങി തിരികെ വീട്ടിലെത്തി.
വീട്ടില്‍ വന്ന് ഞങ്ങള്‍ നാലുപേരും ചേര്‍ന്ന് വീണ്ടും ഒരു കേക്ക് മുറിക്കല്‍ നടത്തി.
ബാക്കി ചില കാര്യപരിപാടികളും കൂടി ബാക്കി..
മിന്നുവിന്റെ കുസൃതിത്തരങ്ങളൊന്നുമല്ല ഈ പൊസ്റ്റിലെങ്കിലും മിന്നുസ് ഡയറിയില്‍ ഒരു ബെര്‍ത്ത് ഡേ വിശേഷം ഇരിക്കട്ടെ എന്നു വിചാരിച്ചു എന്ന് മാത്രം.. കൂടെ മിന്നൂസ് ഡയറി വായിക്കുന്നവരുണ്ടെങ്കില് അവരുടെ പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാവട്ടെ...

Subscribe to:
Posts (Atom)