പനി മാറാനുള്ള മരുന്ന് കഴിയ്ക്കാന്‍ ആദ്യമൊക്കെ മിന്നൂസിന് വല്ല്യ മടിയായിരുന്നു. സ്നേഹവും സമാധാനവും മരുന്ന് കഴിപ്പിക്കുന്നതിന് പ്രചോദനങ്ങളല്ലെന്ന സത്യം മനസ്സിലാക്കിയ ഞാന്‍ വലിയ ദേഷ്യം അഭിനയിച്ച് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു... അതിന്റെ ഫലമായി മിന്നു ഒന്ന് പേടിക്കുകയും മരുന്ന് അകത്താവുകയും ചെയ്തു.
ഇതുകൊണ്ട് ഉണ്ടായ ഗുണം എന്തെന്നാല്‍ അടുത്ത ഡോസ് മുതല്‍ 'ഹായ് ഐസ്ക്രീം' എന്ന മനോഭാവത്തോടെ നല്ല അനുസരണയുള്ള കുട്ടിയായി മിന്നു മരുന്ന് കഴിച്ച് തുടങ്ങി.
അങ്ങനെ ആദ്യത്തെ ദേഷ്യപ്രകടനവും ബലപ്രയോഗത്തിലൂടെയുള്ള മരുന്ന് കഴിയ്ക്കലും കഴിഞ്ഞ് മിന്നു ഒന്ന് റിലാക്സ്ഡ് ആയ ശേഷം ബെഡില്‍ ഇരുന്ന് മിന്നൂസിന്റെ അമ്മയുമായി നടത്തിയ ഒരു സംഭാഷണം...
മിന്നു: "ഈ അച്ചയെ നമുക്ക് വേണ്ടാല്ലേ??"
അമ്മ: "അതേ.. നമുക്ക് വേണ്ട... എന്താ ചെയ്യേണ്ടേ???"
മിന്നു: "നമുക്ക് കളയാം.."
അമ്മ: "എങ്ങനെ?"
മിന്നു: "പൊട്ടിച്ച് പൊട്ടിച്ച് കളയാം..."
അമ്മ: "എവിടെ കളയും???"
മിന്നു: "വെയ്റ്റ് ബാക്കറ്റിലിടാം..."
അമ്മ: "അപ്പോ നമുക്ക് വേറെ അച്ഛനെ വേണോ?"
മിന്നു: "ങാ.... വേറെ അച്ചേ കടേന്ന് വാങ്ങാം..."
അങ്ങനെ ആ കാര്യത്തിലൊരു തീരുമാനമായി.
Subscribe to:
Post Comments (Atom)
12 comments:
മിന്നൂസും അമ്മയും ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചന..
മിന്നൂസിന്റെ ഗൂഢാലോചന കൊള്ളാമല്ലോ.... :)
ഹ ഹ... അപ്പോ അത് തീരുമാനമായീല്ലേ? മിന്നു കൊള്ളാം.
:)
ഹ ഹ ഹ ..... അത് ഇഷ്ടപെട്ടു .... നല്ല ,ദേഷ്യം പിടികാത്ത ഒരു അച്ഛനെ വാങ്ങാന്‍ മിന്നുനോട് പറയാം
:) :)
ചാത്തനേറ്: അതുശരി. മിന്നൂസേ കൊള്ളാലോ?
‘ഉമ്മാ... നമ്മക്ക് പ്പാനെ ഇടിച്ച് ചമ്മന്ത്യാക്യാലോ...’
പാച്ചൂന് ഇടയ്ക്കിടയ്ക്ക് തോന്നുന്ന ഐഡിയ...
മിന്നൂസേ... പാച്ചുവുമായി ഒരു കമ്പനി തുടങ്ങുന്നോ :)
കൊള്ളാമല്ലോ മിന്നൂസ്!
ഹ ഹ ബെസ്റ്റ് മിന്നൂസ്.. ഒരുപാട് കാലമായൊടുവില്‍ വീണ്ടും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..
:)
മിനൂസേ സൂക്ഷിച്ചോ
അച്ചനിതെല്ലാം കേള്‍ക്കുന്നുണ്ടേ.
മിനൂസിനെ ചീത്തവിളിച്ചതില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് സൂര്യോദയത്തിന് ആരും കമെന്റ് നല്‍കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-സുല്‍
അയ്യോ! മിന്നൂസേ, അച്ച പാവല്ലേ? അച്ചയെ കളഞ്ഞാപ്പിന്നെ ആരാ ഉടുപ്പ് വാങ്ങിത്തരുക? ആരാ പൊട്ട് വാങ്ങിത്തരുക? ആരാ പിന്നെ ഐസ്ക്രീം വാങ്ങിത്തരുക? അതുകൊണ്ട് അച്ചയെ ടക് ടക് എന്ന് രണ്ടിടി കൊടുക്കൂ. അച്ച നന്നാവും.
കൊള്ളാല്ലോ മിന്നൂസ്
Post a Comment