Monday, February 25, 2008

ചുറ്റുവിളക്കും കുറേ സംശയങ്ങളും

മിന്നൂസിന്റെ അച്ഛാച്ചന്റെ തറവാട്ട്‌ വക ക്ഷേത്രത്തില്‍ ഒരു ചുറ്റുവിളക്ക്‌....
അമ്പലത്തിന്റെ ചുറ്റും തിരിയിട്ട്‌ വിളക്ക്‌ കൊളുത്തി കാണാന്‍ നല്ല ഭംഗിയാണ്‌..

ഇത്തവണ, അമ്പലത്തിനുചുറ്റും വിളക്കുകളില്‍ തിരി വയ്ക്കാന്‍ മിന്നൂസിന്‌ ഭയങ്കര താല്‍പര്യം.

ഈ തിരി വയ്ക്കുന്നതും തുടര്‍ നടപടികളുമെല്ലാം കണ്ട്‌ മിന്നൂസിന്‌ കുറേ സംശയങ്ങള്‍...
മിന്നൂസിന്റെ സംശയങ്ങള്‍ നിശബ്ദമായി കൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ എല്ലാവരും കേള്‍ക്കേ മിന്നൂസിന്റെ അമ്മയോടാണെന്ന് മാത്രം...

പൂജാകാര്യങ്ങള്‍ ചെയ്യുന്ന തിരുമേനിയുടെ നടപടിക്രമങ്ങളിലാണ്‌ പുള്ളിക്കാരത്തിയ്ക്ക്‌ സംശയങ്ങള്‍ ഏറെയും.

തിരുമേനി അടുപ്പ്‌ കൂട്ടി പായസം ഉണ്ടാക്കാനുള്ള ശ്രമം കണ്ടപ്പോള്‍...

"ഇതെന്താ തീയിടണേ...???"

"അത്‌ അമ്പാട്ടിയ്ക്ക്‌ പായസം ഉണ്ടാക്കാനാ.." മിന്നൂസിന്റെ അമ്മയ്ക്ക്‌ ഉത്തരമുണ്ട്‌.

തിരുമേനി അമ്പല നടയിലെ മണി അടിച്ചപ്പോള്‍

"ആ അങ്കിളെന്തിനാ മണിയടിച്ചേ??"

മിന്നൂസിന്റെ അമ്മയുടെ ഉത്തരം ഒരു ചമ്മിയ ചിരിയിലൊതുങ്ങി.

തിരുമേനി ഉള്ളില്‍ കയറി നട അടച്ചപ്പോള്‍ അടുത്ത ചോദ്യം...

"എന്തിനാ വാതിലടച്ചേ...???"

"അത്‌ അമ്പാട്ടിയെ പൂജിക്കാനാ മിന്നൂ.. മിണ്ടാതിരിയ്ക്ക്‌..." മിന്നൂസിന്റെ അമ്മയ്ക്ക്‌ ടെന്‍ഷന്‍.

"വാതില്‌ തുറക്കാന്‍ പറയ്‌....എനിച്ച്‌ കാണണ്ടേ..." മിന്നൂസിന്റെ നിര്‍ബദ്ധം.

നേദിച്ച പായസം കൊണ്ടുവന്നപ്പോള്‍ അടുത്ത ചോദ്യം...

"പായസം മുയോന്‍ അമ്പാട്ടി തിന്ന്വോ..???"

"ഇല്ല മിന്നൂസേ.. എല്ലാവര്‍ക്കും തരും..."

"അപ്പോ അമ്പാട്ടിച്ച്‌ വേണ്ടേ???" വീണ്ടും ഉത്തരം മൗനം.

ഒരു ചുറ്റുവിളക്ക്‌ നമ്മളെ ചുറ്റിക്കുന്ന കുറേ ചോദ്യങ്ങളുമായി അങ്ങനെ അവസാനിച്ചു.

11 comments:

സൂര്യോദയം said...

മിന്നൂസിന്റെ നേതൃത്വത്തില്‍ നടന്ന ഒരു ചുറ്റുവിളക്കും മിന്നൂസിന്റെ കുറേ സംശയങ്ങളും...

G.MANU said...

ഹഹ മിന്നൂട്ടിയുടെ സംശയം തികച്ചും ന്യായം

അഭിലാഷങ്ങള്‍ said...

അതെ അതെ..

മിന്നൂസിനെ ചുമ്മാ കുറ്റം പറയണ്ട, ‘ആ മണിയടിച്ചതെന്തിനാ’ന്ന് എനിക്ക് പോലുമുണ്ട് സംശയം!

തിരുമേനി മണി അടിക്കന്‍ ബസ്സിലെ കിളിയൊന്നുമല്ലാലോ?, അതല്ല അമ്പാട്ടി ഉറങ്ങുകയാണേല്‍ ഉണര്‍ത്താനാണോ?, അതല്ല ‘ഹാജര്‍’ രേഖപ്പെടുത്താനാണോ?,അതല്ല അമ്പാട്ടിയുടെ സ്കൂള്‍ വിട്ടതാണോ?, അതുമല്ല ഇത് ചുമ്മാ അമ്പാട്ടിയെ ‘മണിയടിക്കുക’യാണോ?

‘മണി അടിച്ചതെന്തിന്’ എന്ന ചോദ്യത്തില്‍ സപ്പോട്ടിന് ഞാനും ഉണ്ട് മിന്നുന്റെ കൂടെ... മ്മടെ ഡൌട്ട്സ് ഒക്കെ ക്ലിയറാക്കിത്തരാന്‍ ആരൂല്ലേ മ്മക്ക് രണ്ടാക്കും ന്റെ മിന്നൂസേ..

:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചുറ്റു വിളക്കിനെ മിന്നൂസ് ചുറ്റിക്കല്‍ വിളക്കാക്കിയല്ലേ?

ശ്രീ said...

മിന്നൂസിന്റെ സംശയങ്ങള്‍ കൊള്ളാം. അതൊക്കെ അങ്ങ് പറഞ്ഞു കൊട് സൂര്യോദയം ചേട്ടാ... ഹല്ല പിന്നെ.
;)

Sharu (Ansha Muneer) said...

പിന്നെ ഇതൊക്കെ അറിയാണ്ട് എങ്ങനെയാ....അല്ലെ മിന്നൂസെ....

krish | കൃഷ് said...

അങ്ങനെ ചുറ്റിച്ചല്ലേ..
:)

Anonymous said...

ചുറ്റിക്കല്‍ വിളക്ക്!

അപ്പു ആദ്യാക്ഷരി said...

:-)

ശ്രീലാല്‍ said...

മിന്നൂസേ.... ഇനീം ചുറ്റിക്ക് ട്ടോ. :)

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Wireless, I hope you enjoy. The address is http://wireless-brasil.blogspot.com. A hug.