മിന്നുവിന് വേണ്ടാത്തതായി ഒരു സാധനവും ഇല്ല... വീട്ടില്‍ കിട്ടാവുന്ന എല്ലാ ഐറ്റംസും എടുത്ത് അല്‍പം അഭ്യാസം നടത്തുക ഒരു പതിവാണ്...
അലമാരയില്‍ നിന്ന് കുറച്ച് രൂപ എടുക്കുന്നത് നോക്കിനിന്ന മിന്നുവിന്റെ ചോദ്യം..
"എനിച്ച് കൈവേട്ടം തരോ...??"
ആദ്യം ഈ 'കൈവേട്ടം' എന്നത് എന്താണെന്ന് സംശയിച്ചെങ്കിലും കാര്യം പെട്ടെന്ന് മനസ്സിലായി.. 'കൈനീട്ടം' ആണ് ഉദ്ദേശം. കഴിഞ്ഞ വിഷു മുതലാണ് കൈനീട്ടം കിട്ടുന്നതിന്റെ സുഖം പുള്ളിക്കാരത്തിക്ക് മനസ്സിലായത്.
ആ ചോദ്യം കേട്ടാല്‍ എങ്ങനെ കൊടുക്കാതിരിക്കും എന്നതിനാല്‍ തന്നെ കുറച്ച് ചില്ലറപ്പൈസയെടുത്ത് കൈയില്‍ കൊടുത്തു. എന്നിട്ട് ഒന്ന് ഉപദേശിച്ചു..
"ഈ കൈനീട്ടം എപ്പോഴും വാങ്ങാനുള്ളതല്ലാ ട്ടോ.. വിഷുവിന് മാത്രമേ തരൂ.."
'പിന്നേ.. നിന്റെ ഒരു ഉപദേശം' എന്ന ഭാവത്തോടെ അവള്‍ അടുത്ത കാര്യപരിപാടിയിലേയ്ക്ക് കടന്നു.
"നിനക്ക് വേണ്ടാത്തതായി ഒന്നുമില്ലല്ലോ മിന്നൂസേ.... നിനക്കെന്തിനാ ഇതെല്ലാം..." ഞാന്‍ ചോദിച്ചു.
"എന്തിനോ..." മിന്നുവിന്റെ ഉത്തരം.
മറുപടിയില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തന്‍.
Subscribe to:
Post Comments (Atom)
4 comments:
മിന്നുവിന്റെ ചില ഉത്തരങ്ങള്‍ക്ക് മറുചോദ്യമില്ലാതാവുന്നു...
:)
മിന്നൂസ് സ്ക്കൂളില്‍ പോകാറായോ?
ശ്രീ.. ഈ കൊല്ലം കൂടി മിന്നൂസ് പ്ലേ സ്കൂളില്‍ തന്നെ... പക്ഷേ, അടുത്ത ആഴ്ച മറ്റൊരു പ്ലേ സ്കൂളിലേയ്ക്ക് മാറും. വല്ല്യ താല്‍പര്യമൊക്കെ ഇപ്പോ കാണിക്കുന്നുണ്ട്... പക്ഷെ, ഒരു മാസക്കാലം കരച്ചിലുതന്നെ ആവാനാണ് സാദ്ധ്യത :-)
എന്നാലും അതു നന്നായി. മിന്നൂസ് കുറച്ചു നാള്‍ കൂടി കളിച്ചു രസിയ്ക്കട്ടെ...
:)
Post a Comment