വീടിന്നുള്ളില്‍ കുസൃതിത്തരങ്ങളുമായി മിന്നു ഇരിക്കുമ്പൊള്‍ പുറത്ത് റോഡില്‍ നിന്ന് ഒരു വിളി കേട്ടു..
"പഴയ പാട്ട... പാത്രം.... കുപ്പീ.... കൊടുക്കാനുണ്ടൊ???"
മിന്നുവിണ്റ്റെ കുറുമ്പിനെ ഒന്ന് ശമിപ്പിക്കാമല്ലോ എന്ന് കരുതി ഞാന്‍ ചെറുതായൊരു ഭീഷണി ശ്രമിച്ചു.
"ങാ... ങാ... കേട്ടൊ മിന്നൂ.... "
മിന്നു ഒന്ന് ശ്രദ്ധിച്ചു...
"പഴയ പാട്ട... പാത്രം.... കുപ്പീ.... കൊടുക്കാനുണ്ടൊ???"
ഉടനെ മിന്നു... "ഇണ്ട്.... അച്ചേ കൊണ്ടക്കോ.... "
മിന്നുവിണ്റ്റെ അമ്മ ചിരിയടക്കാന്‍ പാടുപെടുന്നത് ഞാന്‍ ശ്രദ്ധിക്കാത്ത പോലെ നടിച്ചു.
Subscribe to:
Post Comments (Atom)
8 comments:
മിന്നുവിണ്റ്റെ ചെറിയൊരു വില്‍പ്പന ശ്രമം
ഒരു ചെറു ചിരി..:)
ചില ചിരികള്‍
അശ്രദ്ധയുടെ മതില്‍ കൊണ്ട്
മറയ്ക്കാനാവില്ല.
ശ്രമിച്ച് നോക്കൂ, ആശംസകളോടെ
ആ... ഇനി നോക്കീം കണ്ടും നടന്നോട്ടാ. മിന്നൂസ് എപ്പഴാ പിടിച്ച് പാട്ട പെറുക്കികള്‍ക്ക് കൊടുക്കുക എന്നു പറയാന്‍ പറ്റില്ലല്ലോ. ;)
[മിന്നൂനോടാ കളി?]
മിന്നൂശേ, ഹി ഹി.
അച്ചായെപിടിച്ചോ....
മിന്നൂസെ മിടുക്കീ
-സുല്‍
മിന്നു മോളെ, എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍...
ha ha haaa
Post a Comment