Tuesday, June 10, 2008

പൂച്ചയായാല്‍ പോരേ?

ഒരു ഞായറാഴ്ച ദിവസം, രാവിലെ ചായ മൂന്ന് ഗ്ലാസ്സുകളിലായി ഒഴിച്ച്‌ വച്ചിരിക്കുന്നു,

"നമുക്ക്‌ മുന്നിലേച്ച്‌ പോവാം.." എന്ന മിന്നുവിന്റെ അഭിപ്രായപ്രകാരം ഉമ്മറത്ത്‌ വരാന്തയില്‍ പോയി ഇരുന്ന് ചായ കുടിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

രണ്ട്‌ ഗ്ലാസ്സ്‌ ചായ കയ്യിലെടുത്ത്‌ ഞാന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ മിന്നൂസിന്‌ ഇഷ്ടപ്പെട്ടില്ല.

"അപ്പോ ഈ ഗ്ലാസ്സോ?"

"മിന്നൂസേ.. അച്ഛന്‌ രണ്ട്‌ കയ്യല്ലേ ഉള്ളൂ.. ഇത്‌ കൊണ്ട്‌ വച്ചിട്ട്‌ വന്നിട്ട്‌ ആ ഗ്ലാസ്സ്‌ എടുക്കാം.."

ഉടനെ മിന്നുവിന്റെ ചോദ്യം..

"അച്ഛന്‌ പൂച്ചയായാപ്പോരേ?"

7 comments:

സൂര്യോദയം said...

ചോദ്യത്തിലെ ഉദ്ദേശം മനസ്സിലായെങ്കിലും ഉത്തരം കൊടുക്കാന്‍ കെല്‍പ്പില്ലാത്ത തരം മിന്നൂസിന്റെ ചോദ്യങ്ങള്‍ തുടരുന്നു..

കുഞ്ഞന്‍ said...

ഹഹഹ...പോരട്ടെ മിന്നൂന്റെ കുസൃതിത്തരങ്ങള്‍..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ എനിയ്ക്കു വയ്യ
മിന്നൂസ് മിടുക്ക്യാ ട്ടോ

Mr. K# said...

അത് കലക്കി. മിന്നൂനു വേറെയും നാല്ക്കാളികളെ പരിചയപ്പെടുത്തിക്കൊടുക്കണം ട്ടോ. ;-)

ശ്രീ said...

ഹ ഹ. മിന്നൂസ് കലക്കീട്ടോ.
;)

സൂര്യോദയം said...

കുഞ്ഞന്‍, പ്രിയ ഉണ്ണിക്കൃഷ്ണന്‍, ശ്രീ... :-)

കുതിരവട്ടാ.. വേറെയും നാല്‍ക്കാലികളെ പരിചയമില്ലാഞ്ഞിട്ടല്ലാ ട്ടോ.. കുറച്ച്‌ നാള്‍ മുന്‍പ്‌ വരെ 'ഡോഗ്‌' എന്നതിന്റെ മലയാളപദമാണ്‌ ദേഷ്യം വന്നാല്‍ ഉപയോഗിച്ചിരുന്നത്‌, ഈയിടെ നിര്‍ത്തിയതേയുള്ളൂ.. ഭാഗ്യം ആ ജന്മമായാല്‍പോരേ എന്ന് ചോദിക്കാഞ്ഞത്‌ എന്നതായിരുന്നു എന്റെ സമാധാനം :-)

മുസാഫിര്‍ said...

മീന്നൂ‍സ് കലക്കീസ്.