Sunday, June 15, 2008

പച്ചേ.. ഞാന്‍ കരയും..

പ്ലേ സ്കൂളില്‍ എത്തുന്നതുവരെ മിന്നൂസ്‌ വളരെ ഹാപ്പിയാണ്‌, ഡയലോഗുകള്‍ക്കും കുറവില്ല.

റോഡിലൂടെ കുട്ടികള്‍ ബാഗും തൂക്കി നടന്നുപോകുന്നതും സ്കൂള്‍ ബസ്സുകളിലും വാനുകളിലും പോകുന്നതും ചൂണ്ടിക്കാട്ടി "കണ്ടോ, എല്ലാവരും കരയാതെ സ്കൂളില്‍ പോകുന്നത്‌.. അങ്ങനെയാ മിടുക്കി കുട്ടികള്‍.." എന്നൊക്കെ പറഞ്ഞ്‌ മിന്നൂസിനെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ തിരിച്ചും അത്തരം പ്രോല്‍സാഹന വര്‍ത്തമാനങ്ങളില്‍ മിന്നൂസും പങ്ക്‌ ചേരും.

പല കുട്ടികളേയും ചൂണ്ടിക്കാട്ടിയിട്ട്‌ "കണ്ടോ, നല്ല മിടുക്കി കുട്ടികള്‌ ..ല്ലേ.. അച്ഛാ.. കരയാണ്ട്‌ ഉക്കൂളില്‍ പോണൂ ല്ലേ..." എന്ന് മിന്നൂസ്‌ ഇടയ്ക്കിടെ പറയും..

വല്ല്യ സന്തോഷത്തോടെ തലയാട്ടി മിന്നൂസിന്റെ അഭിപ്രായത്തോട്‌ പിന്തുണപ്രഖ്യാപിച്ച എന്നെ നോക്കി ചിരിച്ചുകൊണ്ട്‌ മിന്നൂസ്‌

"പച്ചേ.. ഞാന്‍ കരയും..."

(സ്കൂളില്‍ എത്തി മിന്നൂസിനോട്‌ യാത്ര പറയുമ്പോള്‍ മിന്നു സ്ഥിരം കരയും.. കുറച്ച്‌ കഴിയുമ്പോഴെയ്ക്കും കരച്ചില്‍ നിര്‍ത്തി പ്ലേ സ്കൂളിലെ കാര്യപരിപാടികളുമായി മിന്നു മിടുക്കിയായിരിക്കുന്നു എന്ന് മിസ്സിനോട്‌ ചോദിച്ചപ്പോള്‍ അറിഞ്ഞു.)

16 comments:

സൂര്യോദയം said...

ഒരു പ്ലേ സ്കൂള്‍ ഡെലിവറി.. :-)

ശ്രീ said...

മിന്നൂസ് സത്യസന്ധമായി പറഞ്ഞൂന്നല്ലേയുള്ളൂ...
:)

തണല്‍ said...

പച്ചേ.. ഞാന്‍ കരയും..."
:)

Sharu (Ansha Muneer) said...

മിന്നൂസിന്റെ മനസ്സില്‍ കള്ളമില്ല... ഉള്ള കാര്യമങ്ങ് പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നില്ലേ....
“പച്ചേ...ഞാന്‍ കരയും” :)

Unknown said...

എന്നെ നേഴ്സറിയില്‍ കൊണ്ടു പോയി വിടുമ്പോള്‍
ഞാനും കറഞ്ഞിട്ടുണ്ട് കുറെ അന്ന് എനിക്ക് അമ്മെ
കാണണം എന്ന് പറഞ്ഞ്
പിന്നെ എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി
ജാസ്മിന്‍
അതായിരുന്നു എന്റെ ആദ്യത്തെ ഇരട്ടപേര്

ശാലിനി said...

minnoo :)

സുല്‍ |Sul said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ മിന്നു ചീത്തക്കുട്ടിയാണോ?

ഓടോ:ഇപ്പോഴും കരയുന്നുണ്ടോ!!!

സഹയാത്രികന്‍ said...

മിന്നൂസേ...
:)

ആഷ | Asha said...

2008 ലെ മിന്നൂസ് ഡയറി മുഴുവനും ഒറ്റയിരുപ്പിനു വായിച്ചു. രസായിരിക്കുന്നു മിന്നൂസിന്റെ കാര്യങ്ങള്‍.
ചിലതൊക്കെ വായിച്ചു ചിരിച്ചു പോയി.
പിന്നെ ബര്‍ത്ത്ഡേ വിശേഷങ്ങളില്‍ മിന്നൂസിന്റെ പടവും കണ്ടു.
മിടുക്കികുട്ടി :)

Areekkodan | അരീക്കോടന്‍ said...

"pilla manassil kallamilla"

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

ഒരു സ്നേഹിതന്‍ said...

“പച്ചേ...ഞാന്‍ കരയും”
മിന്നൂസിനെ എനിക്കിഷ്ടായി...
എന്‍റെ മിന്നുവിനെ ഓര്‍ത്തുപോയി....
നന്ദി... ആശംസകള്‍....

കുറ്റ്യാടിക്കാരന്‍|Suhair said...

മിന്നൂസേ...

സാല്‍ജോҐsaljo said...

നമ്പരാ ഇല്ലേ... :)

ഈ മെയിലില്‍ ഈ ബ്ലോഗ് സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഒരു ഫീഡ് ബര്‍ണര്‍ ഫിറ്റ് ചെയ്യൂ. പലതും മിസ്സാവുന്നു.

Rare Rose said...

:)