മിന്നൂസ് ഇപ്പോള്‍ പ്ലേ സ്കൂളില്‍ സന്തോഷത്തോടെ പോയിത്തുടങ്ങിയിരിക്കുന്നു.
ഒരു ദിവസം പ്ലേ സ്കൂളില്‍ കൊണ്ട് വിട്ട് ഞാന്‍ കാറില്‍ കയറാന്‍ നടക്കുമ്പോള്‍ ഒന്ന് തിരിഞ്ഞ് നോക്കി. മിന്നൂസിന്റെ മുഖത്ത് പുഞ്ചിരിയുണ്ടെങ്കിലും കണ്ണ്‍ നിറഞ്ഞിട്ടുണ്ടോ എന്ന് ഒരു സംശയം. ഞാന്‍ വീണ്ടും ചെന്ന് ടവ്വല്‍ എടുത്ത് മുഖം ഒന്ന് തുടച്ചുകൊടുത്തു.
ഈ വിവരം മിന്നൂസിന്റെ അമ്മയോട് ഞാന്‍ പറയുകയും ചെയ്തു.
അന്ന് ഉച്ചയ്ക്ക് മിന്നൂസിനെ പ്ലേ സ്കൂളില്‍ നിന്ന് കൊണ്ടുവരാന്ന വഴി, മിന്നൂസിന്റെ അമ്മ മിന്നൂസിനോട് പറഞ്ഞു.
"അച്ഛന്‍ രണ്ടാമത് വന്ന് മിന്നൂസിന്റെ മുഖം തുടച്ച് തന്നൂ അല്ലേ?"
"ങാ.."
"മിന്നൂസിനോടുള്ള ഇഷ്ടം കൊണ്ടാ അച്ഛനങ്ങനെ ചെയ്തത് ട്ടോ..." മിന്നൂസിന്റെ അമ്മയുടെ ഒരു ആവശ്യവുമില്ലാത്ത വിശദീകരണം.
"അല്ലാ.. കണ്ണീന്ന് വെള്ളം വന്നോണ്ടാ അച്ഛന്‍ തുടച്ചത്..."
എനിക്ക് അല്‍പം ആശ്വാസമാണ് തോന്നിയത്. "ടവ്വല്‍ കൊണ്ടാണ് മുഖം തുടച്ചത്" എന്ന് പറഞ്ഞില്ലല്ലോ.
Subscribe to:
Post Comments (Atom)
8 comments:
ഒരേ കാര്യത്തിന് പല കാരണങ്ങള്‍ ഉണ്ടാകുമല്ലോ... പക്ഷേ, മിന്നൂസിന്റെ കണ്ടെത്തല്‍ അല്‍പം വ്യത്യസ്തമാണെന്ന് മാത്രം.
:)
:)
അങ്ങനേം പറയാമല്ലോ.
:)
:)... മിന്നൂസിന്റെ വിശദീകരണമല്ലേ ശരി
പാവം കുട്ടി അവനെന്തരറിയാം........
പാവം മിന്നൂസ്...
സസ്നേഹം,
ശിവ
ചാത്തനേറ്: “മിന്നൂസിന്റെ അമ്മയുടെ ഒരു ആവശ്യവുമില്ലാത്ത വിശദീകരണം.“ സൂര്യോദയം ചേട്ടാ പിന്നെ പറഞ്ഞു വിട്ടതെന്തിനാ ;)
Post a Comment