ഓഫീസിലെത്താന്‍ തിരക്കുള്ളതിനാല്‍ (ദിവസവും ലേറ്റാവുന്നതുകൊണ്ട് തന്നെ), പ്ലേ സ്കൂളിലേയ്കുള്ള ഡ്രൈവ് മിക്കവാറും റോഡിലെ കുഴികളെ റെസ്പെക്റ്റ് ചെയ്യാതെയായിരിക്കും.
"എന്താ അച്ഛാ കാറ് ചാടുന്നേ?" കാറിനുള്ളിലിരുന്ന് തുള്ളിച്ചാടി മടുത്ത മിന്നൂസിന്റെ ചോദ്യം.
"റോഡില്‍ നിറച്ചും ഗട്ടറാ മിന്നൂസേ.. അതാ.."
"ങാ.... കട്ടറോ?.... വല്ല്യ കട്ടറാ??" മിന്നൂസിന് സംശയം
"ങാ.. വല്ല്യ ഗട്ടറ് തന്നെ.."
"നമ്മള് പെന്‍സില്‍ ചെത്തണ കട്ടറ് ല്ലേ??... അത് വല്ല്യ കട്ടറാ... റോട്ടില് ല്ലേ..?"
അപ്പോഴേയ്ക്കും ഉച്ഛാരണത്തിലുള്ള വ്യത്യാസവും കാര്യങ്ങള്‍ പോകുന്ന പോക്കും എനിക്ക് പിടികിട്ടി.
"അയ്യോ മിന്നുസേ.. ഇത് പെന്‍സില്‍ ചെത്തുന്നതല്ലാ.. പെന്‍സില്‍ ചെത്തുന്നത് 'ക'ട്ടറ്. റോഡിലുള്ളത് 'ഗ'ട്ടറ് ആണ് ട്ടോ... ഗട്ടര്‍ എന്ന് പറഞ്ഞാല്‍ റോഡിലുള്ള കുഴി ആണ് ട്ടോ.."
അന്നും പിന്നീടുള്ള രണ്ടുമൂന്ന് ദിവസവും മിന്നൂസ് ഗട്ടറും കട്ടറും തമ്മിലുള്ള വ്യത്യാസം എന്നോട് പറഞ്ഞ് തന്ന് ഉറപ്പിക്കലായിരുന്നു ഈ യാത്രയില്‍ ചെയ്തുകൊണ്ടിരുന്നത്.
Subscribe to:
Post Comments (Atom)
8 comments:
മിന്നൂസിന്റെ വീണ്ടും ഒരു കന്ഫിയൂഷന്...
ഹ ഹ. മിന്നൂസിന്റെ ഒരു കാര്യം.
:)
:)
ഹഹഹ..
മിന്നുമോളുടെ ഗണ്‍ഫൂഷ്യന്‍..!
ഞാന്‍ ഇപ്പോഴും ഗട്ടറിന് കട്ര എന്നാണു പറയുന്നത്..വണ്ടി കട്ടറില്‍ ചാടിയെന്ന്.
"മിന്നുമോളുടെ......
കണ്ഫ്യൂഷന് തീര്‍ന്നോ...
സൂര്യോദയും......:) "
ഹായ് മിന്നൂസ്,
ഞാന്‍ മിന്നൂസിന്റെ കുസൃതികള്‍ വായിക്കുന്നു...ഇതൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്...
സസ്നേഹം,
ശിവ.
മിന്നൂസേ, സ്കൂളും കൂട്ടുകാരും ഒക്കെ എങ്ങനെയുണ്ട്? :)
മിന്നൂമോളേ,
സംശയങ്ങള്‍
ഇങ്ങനെ
വീണ്ടും
വീണ്ടും
ചോദിച്ച്
ചോദിച്ച്
അച്ഛന്റെ
‘കണ്ഫ്യൂഷന്
തീര്‍ക്കണേ...
മിന്നൂസ്
മിടുക്കിക്കുട്ടിയാ
കേട്ടോ...
Post a Comment