മിന്നൂസിന്റെ കയ്യില്‍ പുസ്തകങ്ങളുടെ ഒരു കളക് ഷന് തന്നെയുണ്ട്. മിന്നൂസിന് വാങ്ങിക്കൊടുക്കുന്നതൊന്നും പോരാതെ ഓരോ തവണ അമ്മ വീട്ടിലും അച്ഛന്റെ തറവാട്ടിലുമൊക്കെ പോകുമ്പോള്‍ അവിടെ ചേച്ചിയുടേയും (വലിയമ്മയുടെ മകള്‍) ചേട്ടന്റേയും (അമ്മായിയുടെ മകന്) LKG, UKG പുസ്തകങ്ങളും മറ്റും തേടിപ്പിടിച്ച് കൊണ്ടുപോരും.
ഒരു പുസ്തകത്തില്‍ A ഫോര്‍ ആപ്പിള്‍ എന്ന് ചിത്രം സഹിതം വായിച്ച് കഴിഞ്ഞ് അടുത്ത പുസ്തകമെടുത്തപ്പോള്‍ അതില്‍ A ഫോര്‍ എയറോപ്ലേന്‍ എന്ന്.
ഇത് കണ്ട് മിന്നൂസിന് സഹിച്ചില്ല.
"ഈ പുസ്തകം ചീത്തയാ.... കണ്ടില്ല്യേ എഴുതീക്കണത്... A ഫോര്‍ ആപ്പിള്‍ അല്ലേ ആ പുസ്തകത്തില്‍.... എനിച്ച് വേണ്ട..."
(അങ്ങനേം പറയാം ഇങ്ങനേം പറയാം, പിന്നേം പലതും പറയാം എന്നതൊക്കെ കുറേ ചിത്രങ്ങളൊക്കെ കാണിച്ച് ഒരുവിധം പറഞ്ഞൊപ്പിച്ചപ്പോള്‍ ആള് ഒന്ന് ശാന്തമായി, ഞാനും...)
Subscribe to:
Post Comments (Atom)
11 comments:
മിന്നൂസും പാഠ പുസ്തകവിവാദത്തില്‍....
:)
ശാന്തമായത് എന്തായാലും ഭാഗ്യമായി
മിന്നൂന് മാത്രമല്ല നമുക്കും കുഴപ്പം സൃഷ്ടിക്കും..കാരണം അതെന്താ ഇതെന്താന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരും..!
ഹെഡ്ഡിംങ്ങ് കിടിലന്‍
യൂത്തന്മാരും കുഞ്ഞ് ലീഗുകാരും അറിയണ്ടാ...
അറിഞാല്‍ അവരു അലമ്പെണ്ടാക്കും...ഡിഫിക്കാരു എടുത്തിട്ട് ചളുക്കും...
മിന്നൂസേ..സുഖാണോ...
കമന്റിട്ടു കഴിഞ്ഞപ്പഴാ ആശയ മിസ്റ്റേക്ക് കണ്ടത്..ഡിഫിക്കാരു ചളുക്കുന്നത് സമരം ചെയ്യണ യൂത്തന്മാരെം കുഞ്ഞ് ലീഗുകാരേം ആണെട്ടാ....
ശ്ശെടാ... മിന്നൂസ് പറഞ്ഞതിലും കാര്യമില്ലേ?
തോന്നുമ്പോള്‍ മാറ്റിയെഴുതുക എന്നൊക്കെ പറഞ്ഞാല്‍...
haha athanne !
:)
ഊം..ഇതു ഇവിടെ സ്ഥിരം നടക്കണ പരിപാടിയാണ്...ഏതോ,ഒരു ബുക്കില്‍ egg നേക്കാള്‍ ചെറിയ ചിത്രം elephant ന്റെത്....ഞാന്‍ പറഞ്ഞു...egg ആണ് ചെറുത്,elephant വലുത് എന്നൊക്കെ.കുട്ടി പക്ഷെ,ജീവന് പോയാലും സമ്മതിക്കില്ല.ഞാന്‍ നാടു വിട്ടു പോയാലോ എന്ന് വരെ ആലോചിച്ചു നില്ക്കുമ്പോള് അടുത്ത പ്രശ്നം..ആ പുസ്തകത്തില്‍ തവളയുടെ ചിത്രം വലുതും,പശുവിന്റെ ചിത്രം ചെറുതും...പോരെ പൂരം...??
ഹഹ മിന്നൂസിന്റെ പുസ്തക വിവാദം കൊള്ളാം... ഇവിടൊരാള് എ ഫോര്‍ ആപ്പിള്‍ എ ഫോര്‍ എയറോപ്ലേന്‍ രണ്ടു പറഞ്ഞേ അടുത്തതിലേക്ക് കടക്കൂ :)
Post a Comment