പ്ലേ സ്കൂള്‍ വിശേഷങ്ങള്‍ ഇടയ്ക്കിടെ മിന്നൂസിനോട് ഞങ്ങള്‍ ചോദിച്ചറിയും... (ചോദിച്ചില്ലേലും പറഞ്ഞോളും).
മിന്നൂസിന്റെ അമ്മ പ്ലേ സ്കൂളിലെ ടീച്ചേര്സിനെക്കുറിച്ച് ഒരു ദിവസം മിന്നൂസിനോട്...
"മിന്നൂസിനെ പഠിപ്പിക്കുന്ന മിസ്സിന്റെ പേരെന്താ?"
"സാനിയാ മിസ്സ്..."
"വേറൊരു മിസ്സിനെ അവിടെ കണ്ടല്ലോ... ആ മിസ്സിന്റെ പേര്?"
"ആ മിസ്സിന്റെ പേരാണ് മേഡം..." മിന്നൂസിന്റെ മറുപടി.
അല്പസമയം ഞങ്ങള്‍ രണ്ടുപേരും നിശബ്ദരായി.
മിന്നൂസ് ഞങ്ങളെ ശ്രദ്ധിക്കാതെ മറ്റ് എന്തിലോ ശ്രദ്ധിച്ചുകൊണ്ട് തുടര്‍ന്നു...
"മേഡം... ഇടവം, മിഥുനം, കക്കിടകം...."
Subscribe to:
Post Comments (Atom)
6 comments:
വീണ്ടും മിന്നൂസിന്റെ ഒരു പ്ലേ സ്കൂള്‍ വിശേഷം...
ഹ ഹ. അതു കലക്കി.
:)
മിന്നൂസിനൊരു ക്ലാപ്പ്..!!!
midukki
മിന്നൂസിന്റെ കുസൃതികള്‍ എനിക്ക് ഇഷ്ടമാ...
kollatto minnoos
Post a Comment