Monday, September 22, 2008

മേഡം, ഇടവം, മിഥുനം, കക്കിടകം

പ്ലേ സ്കൂള്‍ വിശേഷങ്ങള്‍ ഇടയ്ക്കിടെ മിന്നൂസിനോട്‌ ഞങ്ങള്‍ ചോദിച്ചറിയും... (ചോദിച്ചില്ലേലും പറഞ്ഞോളും).

മിന്നൂസിന്റെ അമ്മ പ്ലേ സ്കൂളിലെ ടീച്ചേര്‍സിനെക്കുറിച്ച്‌ ഒരു ദിവസം മിന്നൂസിനോട്‌...

"മിന്നൂസിനെ പഠിപ്പിക്കുന്ന മിസ്സിന്റെ പേരെന്താ?"

"സാനിയാ മിസ്സ്‌..."

"വേറൊരു മിസ്സിനെ അവിടെ കണ്ടല്ലോ... ആ മിസ്സിന്റെ പേര്‌?"

"ആ മിസ്സിന്റെ പേരാണ്‌ മേഡം..." മിന്നൂസിന്റെ മറുപടി.

അല്‍പസമയം ഞങ്ങള്‍ രണ്ടുപേരും നിശബ്ദരായി.

മിന്നൂസ്‌ ഞങ്ങളെ ശ്രദ്ധിക്കാതെ മറ്റ്‌ എന്തിലോ ശ്രദ്ധിച്ചുകൊണ്ട്‌ തുടര്‍ന്നു...

"മേഡം... ഇടവം, മിഥുനം, കക്കിടകം...."

6 comments:

സൂര്യോദയം said...

വീണ്ടും മിന്നൂസിന്റെ ഒരു പ്ലേ സ്കൂള്‍ വിശേഷം...

ശ്രീ said...

ഹ ഹ. അതു കലക്കി.
:)

smitha adharsh said...

മിന്നൂസിനൊരു ക്ലാപ്പ്..!!!

G.MANU said...

midukki

siva // ശിവ said...

മിന്നൂസിന്റെ കുസൃതികള്‍ എനിക്ക് ഇഷ്ടമാ...

പിരിക്കുട്ടി said...

kollatto minnoos