പ്രായത്തില്‍ അല്പം മുതിര്‍ന്ന കുട്ടികളോടാണ് മിന്നൂസിന് പൊതുവേ താല്പര്യം. ഈയിടെ പ്ലേ സ്കൂളില്‍ ചെന്ന് മിന്നൂസിന്റെ അമ്മ മിന്നൂസിന്റെ പഠനതാല്പര്യങ്ങളും മറ്റ് സ്വഭാവ കാര്യങ്ങളും അവിടുത്തെ ടീച്ചര്‍മാരോട് അന്വേഷിക്കുകയുണ്ടായി.
ഇത് ചോദിച്ചറിയുവാനുണ്ടായ സാഹചര്യം എന്തെന്നാല്‍ മിന്നൂസിന്റെ ബാഗില്‍ നിന്ന് ഒരു ടെസ്റ്റ് പേപ്പര്‍ നടത്തിയതിന്റെ തെളിവ് ലഭിച്ചു. അതില്‍ പല സെക് ഷന്‍സ് ആയി തിരിച്ച് ടെസ്റ്റ് നടത്തിയതിന്റെ കാര്യങ്ങളും മാര്‍ക്കും ഉണ്ട്. ഒരു സെക് ഷനില്‍ ഒഴിച്ച് ബാക്കി എല്ലാത്തിലും ഫുള്‍ മാര്‍ക്ക്. പക്ഷേ, ജനറല്‍ നോളേജ് സെക് ഷനില്‍ രണ്ടെണ്ണം തെറ്റിയിരിക്കുന്നു.
ഇത് കണ്ട് മിന്നൂസിന്റെ അമ്മയ്ക്ക് വേവലാതി. "അയ്യോ.. ദേ ഇവിടെ ടെസ്റ്റ് പേപ്പറൊക്കെ നടത്തുന്നുണ്ടല്ലോ.. മിന്നൂസ് ഇതൊന്നും വീട്ടില്‍ പറയുന്നില്ലല്ലോ.. നമ്മള് വല്ലതും പഠിപ്പിച്ച് കൊടുക്കണമോ ആവോ... മിസ്സിനോട് ഇന്ന് ചോദിക്കണം..."
"പിന്നേ... മോള് കളക്ടറാവാന്‍ പഠിക്കുകയല്ലേ ഇത്ര വേവലാതിപ്പെടാന്‍.. ആ പാവം പ്ലേ സ്കൂളില്‍ പോയി വല്ലതും കളിച്ച് രസിക്കട്ടെ.. കൂട്ടത്തില്‍ വല്ലതും പഠിച്ചാല്‍ പഠിക്കട്ടെ.. അല്ലാതെ പിന്നെ...." എന്റെ സ്ഥിരം ഉഴപ്പന് മറുപടി കേട്ട് മിന്നൂസിന്റെ അമ്മ എന്നെ കലിപ്പിച്ചൊന്ന് നോക്കി.
അങ്ങനെ പ്ലേ സ്കൂളില്‍ ചെന്നപ്പോള്‍ മിന്നൂസിനെക്കുറിച്ചുള്ള ഫീഡ് ബാക്ക് കളക്റ്റ് ചെയ്തു.
"മിന്നൂസ് മിടുക്കിയാണ്...പഠിക്കാന്‍ നല്ല ഇന്ററസ്റ്റ് ആണ്.." എന്നൊക്കെ പറഞ്ഞ് മിസ്സ് പുകഴ്ത്താന്‍ തുടങ്ങി.
"അല്ലാ.. എന്നിട്ടെന്താ ജനറല്‍ നോളേജിന് രണ്ടെണ്ണം തെറ്റിയത് ?..." മിന്നൂസിന്റെ അമ്മയുടെ സംശയം.
"ഓ.. അത് പിന്നെ, ക്ലാസ്സില്‍ ഇരിക്കാത്തതുകൊണ്ടാണ്... അത് പഠിപ്പിച്ചപ്പോള്‍ മിന്നു ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല..." എന്ന ടീച്ചറുടെ മറുപടി കേട്ട് മിന്നൂസിന്റെ അമ്മ ഒന്ന് ഞെട്ടുകയും 'ഈശ്വരാ... അച്ഛന്റെ സ്വഭാവം തന്നെ കിട്ടിയോ?...' എന്ന് ആത്മഗതം പറയുകയും ചെയ്തു.
"അതെന്താ ക്ലാസ്സില്‍ ഇരിക്കുന്നില്ല എന്ന് പറഞ്ഞത്?" മിന്നൂസിന്റെ അമ്മയുടെ ടെന്‍ഷനോടെയുള്ള ചോദ്യം.
"മിന്നൂസ് ദേ ആ ക്ലാസ്സിലാണ് അധികസമയവും..."
"അതേതാണ് ക്ലാസ്സ്... LKG ആണോ?"
"അല്ലാ... അത് UKG..." ടീച്ചര്‍ വളരെ നിസ്സാരഭാവത്തില്‍ മറുപടി പറഞ്ഞു.
"അയ്യോ.. മിസ്സ് മോളെ നിര്‍ബദ്ധിച്ച് ഈ പ്രീ കെജി ക്ലാസ്സില്‍ തന്നെ ഇരുത്തൂ..." മിന്നൂസിന്റെ അമ്മയുടെ റിക്വസ്റ്റ്...
"ഹേയ്.. അത് സാരമില്ല.. വെറുതേ നിര്‍ബദ്ധിച്ച് അവരെ വിഷമിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു... പിന്നെ ഒരു 11.30 ആവുമ്പോള്‍ പുള്ളിക്കാരത്തി പ്രീ കെജി ക്ലാസ്സിന്റെ വാതുക്കല് വന്ന് എത്തി നോക്കും... 'വാ.. കയറി വാ..' എന്ന് പറയുമ്പോള്‍ വന്ന് കയറി ഇരിക്കും..."
പ്ലേ സ്കൂളില്‍ ചേര്‍ത്ത മോള് UKG പഠിക്കുന്നതിന്റെ ഭാരവും താങ്ങി മിന്നൂസിനെ ഉപദേശിച്ച് നേരെയാക്കാനുള്ള ശ്രമങ്ങളുമായി മിന്നൂസിന്റെ അമ്മ തിരിച്ച് പോന്നു.
Subscribe to:
Post Comments (Atom)
6 comments:
പ്ലേ സ്കൂളില്‍ ചേര്‍ത്ത മോള് UKG പഠിക്കുന്നതിന്റെ ഭാരവും താങ്ങി മിന്നൂസിനെ ഉപദേശിച്ച് നേരെയാക്കാനുള്ള ശ്രമങ്ങളുമായി മിന്നൂസിന്റെ അമ്മ തിരിച്ച് പോന്നു.
:-)
ഹ ഹ. മിന്നൂസ് കുറച്ച് അഡ്വാന്‍സ്ഡ് ആണല്ലേ?
:)
ഈയിടെയാണ് മിന്നുവിന്റെ ഡയറി വായിച്ച് തുടങ്ങിയത്. നിഷ്കളങ്കമായ ചോദ്യങ്ങളും അഭിപ്രായങ്ങളും വളരെ ഇഷ്ടമായി...
മിന്നുവിന് മുന്‍കൂറായി എന്റെ വക നാലാം പിറന്നാളാശംസകള്‍ :)
hihi...ithum rasichu
Post a Comment