മിന്നൂസിന് തന്നെക്കാല്‍ മുതിര്‍ന്ന കുട്ടികളെയാണ് കൂടുതല്‍ ഇഷ്ടം എന്നതിനാല്‍ തന്നെ, മിന്നൂസിന്റെ അമ്മായിയുടെ മകന് ഉണ്ണിക്കുട്ടനെയും, വലിയമ്മയുടെ മകള്‍ ആരതിയെയും (രണ്ടുപേരും 6 വയസ്സ്) വല്ല്യ ഇഷ്ടമാണ്. ഈ ഇഷ്ടം കൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് വഴക്ക് കൂടുകയും ചെയ്യും. അവര്‍ക്കിട്ട് നല്ല കീറ് വച്ച് കൊടുത്താലും അവര്‍ അനിയത്തിയല്ലേ എന്ന കണ്‍സിഡറേഷനില്‍ തിരിച്ച് ഒന്നും ചെയ്യാന്‍ പോകാറുമില്ല.
ഇവരുടെ വഴക്ക് തീര്‍ക്കാന്‍ ആരേലും ചെന്നാല്‍ പിന്നെ സെക്കന്റുകള്‍ക്കുള്ളില്‍ അവര്‍ ഒറ്റക്കെട്ടാകുകയും പ്രശ്നം തീര്‍ക്കാന്‍ ചെന്ന ആള് പ്രതിയാകുകയും ചെയ്യും. അതിനാല്‍ തന്നെ ഇപ്പോള്‍ ആരും ആ യുദ്ധത്തില്‍ വെള്ളക്കൊടിയും കൊണ്ട് ചെല്ലാറില്ല.
ഈയടുത്ത് ഉണ്ണിക്കുട്ടനും അച്ഛനും അമ്മയും ഒരു പുതിയ ഫ്ലാറ്റിലേയ്ക്ക് താമസമായതിന്റെ ഒരു ചെറിയ ഫംഗ്ഷന്... കിട്ടിയ അവസരം മുതലാക്കി മിന്നൂസും ഉണ്ണിക്കുട്ടനും തകര്‍ക്കുകയാണ്... അതിനിടയില്‍ ചെറിയ ചെറിയ വഴക്കുകള്‍ നടക്കുന്നുണ്ട്. വഴക്കിന്നിടയില് മിന്നൂസിന്റെ ഒരു ഭീഷണി കേട്ടു.. "ഞാന്‍ ഈ ഉണ്ണിച്ചേട്ടന്റെ ഫ്ലാറ്റിന്റെ ചുമരെല്ലാം ചെളി വച്ച് തേയ്ക്കും..." (വല്ല്യ തരക്കേടില്ലാത്ത ഒരു ഭീഷണി തന്നെ എന്ന് കേട്ടവര്‍ക്കും തോന്നി).
ഇതിനിടയില്‍ അവിടെ അടുത്തുള്ള കാഴ്ചബംഗ്ലാവ് കാണാന്‍ പോയാലോ എന്നൊരു ആലോചന പൊതുവേ വന്നു.
ഇത് കേട്ട് ആരോ മിന്നൂസിനോട് ചോദിക്കുന്ന കേട്ടു "ഞങ്ങളേയും കാഴ്ചബംഗ്ലാവ് കാണിക്കാന്‍ കൊണ്ടുപോവ്യോ മിന്നൂസേ...??"
"ഇല്ല... ഉണ്ണിച്ചേട്ടനെ മാത്രേ കൊണ്ടുവുള്ളൂ..." മിന്നൂസിന്റെ നല്ല ഉറച്ച തീരുമാനം.
അത് കേട്ട് ഞങ്ങള്‍ക്ക് അല്പം അല്‍ഭുതം തോന്നി. കാരണം, വഴക്കിട്ട് സെക്കന്റുകള്‍ കഴിഞ്ഞിട്ടില്ല, എന്തൊരു സ്നേഹം...
"അതെന്താ ഉണ്ണിച്ചേട്ടനെ മാത്രം കൊണ്ടുപോകുന്നേ???"
"ഉണ്ണിച്ചേട്ടനെ അവിടെയുള്ള ജിറാഫിനെക്കൊണ്ട് കടിപ്പിക്കാനാ..."
കണ്ഫിയൂഷന് മാറിക്കിട്ടി...
Subscribe to:
Post Comments (Atom)
6 comments:
മിന്നൂസിന്റെ വക ഒരു പ്രതികാരസ്നേഹത്തിന്റെ എപ്പിസോഡ്....
:)
അത്തരം ഒരു ജിറാഫിനെ വീട്ടില്‍ വാങ്ങിച്ചു വളര്‍ത്താന്‍ അച്ഛനോട് പറയൂ മിന്നൂസേ...
:)
ഹഹ..അമ്പടി മിടുക്കീ..
മിന്നുസ് കൊള്ളാല്ലോ ആളെ കണ്ടു പിടിക്കാന്‍ ലേറ്റ് ആയി എന്നാലും കുഴപ്പം ഇല്ല മിടുക്കി കുട്ടിക്ക് ആശംസകള്‍
hahaha :)
Post a Comment