കുറച്ചുനാളായി 'ടോം ആന്‍ഡ് ജെറി' കൂടാതെ 'മിസ്റ്റര്‍ ബീനും' മിന്നൂസിന്റെ ഫേവറേറ്റ് പരിപാടിയില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്റെ വാര്‍ത്ത കാണല്‍ താല്പര്യങ്ങളെ വീറ്റോ ചെയ്തുകൊണ്ടുള്ള ഈ കാര്‍ട്ടൂണ്‍ ചാനലുകളുടെ വിളയാട്ടം ഉടനടി നിര്‍ത്തലാക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. നടപ്പിലാക്കുന്ന കാര്യം മിന്നൂസും മിന്നൂസിന്റെ സപ്പോര്‍ട്ടിംഗ് ആക്റ്ററായ മിന്നൂസിന്റെ അമ്മയും ഏകദേശ ധാരണയിലായിട്ടുണ്ട്. അതായത്, കാര്‍ട്ടൂണ്‍ പരിപാടിയുടെ സമയം ചുരുക്കി ചിട്ടപ്പെടുത്തി നമുക്ക് കൂടി ഈ മുന്നണി സംവിധാനത്തില്‍ അല്പസമയം വാര്‍ത്തകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി അനുവദിച്ച് തരാമെന്ന ഒരു സമ്മതസൂചന.
മിന്നൂസിന്റെ പ്രവര്‍ത്തികളിലും ചില ആക് ഷനുകളിലും മിസ്റ്റര്‍ ബീന്‍ സ്വാധീനിക്കുന്നുണ്ടോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുമുണ്ട്.
രണ്ട് ദിവസം മുന്‍പ്, കളിക്കുടുക്ക എന്ന പുസ്തകത്തില്‍ നിന്നോ മറ്റോ കിട്ടിയ ഒരു സ്റ്റിക്കര്‍ എടുത്തിട്ട് മിന്നൂസ് അത് ഒട്ടിക്കുവാനായി തുടങ്ങുന്നതിനുമുന്പ് അതൊന്ന് നക്കി.
ഇത് കണ്ട് ഞാന്‍ ഒരല്പം ദേഷ്യത്തില്‍ പ്രതികരിച്ചു. "എന്താ മിന്നൂ ഈ കാണിക്കുന്നത്? അങ്ങനെയൊക്കെ ചെയ്യാമോ? പ്ലേ സ്കൂളില്‍ കുട്ടികളില്‍ നിന്ന് കിട്ടിയതാവും അല്ലേ ഇതൊക്കെ?"
"ങാ... അത് തന്നെയാവും.." മിന്നൂസിന്റെ അമ്മയും സപ്പോര്‍ട്ട് ചെയ്തു.
"ഏയ് അല്ലാ... സ്കൂളീന്നല്ലാ... മിസ്റ്റര്‍ ബീനിന്റേന്ന് കിട്ടിയതാ..." യാതൊരു കൂസലും കൂടാതെയുള്ള മിന്നൂസിന്റെ മറുപടി.
Subscribe to:
Post Comments (Atom)
5 comments:
മിന്നൂസിന്റെ മിസ്റ്റര്‍ ബീന്‍ എഫ്ഫക്റ്റ്...
നൈസ് മിന്നൂസ്...
മിസ്റ്റര്‍ ബീന്‍ കാട്ടുന്ന കോപ്രായങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ ശ്രമിയ്ക്കാതിരുന്നാല് മതിയായിരുന്നു. :)
അതിനു മിന്നൂസിനെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല.. ബീന്‍ ഇപ്പോഴും എന്റെയും ഒരു ആവേശം തന്നെയാണ്.
haha..kollaamallo...ethayalum kalakki..enikkum undu ivideyum oru chattambi...
Post a Comment