കുട്ടികളില്‍ അനുസരണാശീലം വളര്‍ത്തേണ്ടത് രക്ഷകര്‍ത്താക്കളുടെ കടമയാകുന്നു എന്തുകൊണ്ടെന്നാല്‍ നമ്മള് പറയുന്നത് വല്ലതും അനുസരിച്ചാലല്ലേ നമുക്ക് ഒന്ന് സുഖിച്ച് കഴിയാന്‍ പറ്റൂ...
മിന്നൂസില്‍ അനുസരണാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി പലപ്പോഴും മിന്നൂസിന്റെ അമ്മ ഉപദേശങ്ങള്‍ സ്നേഹം, ഗാംഭീര്യം, ദേഷ്യം തുടങ്ങിയ ഭാവാവിഷ്കാരങ്ങളോടെ നല്കിവരാറുണ്ട്.
മിന്നൂസ് എന്തോ വരച്ചുകൊണ്ടിരിക്കുന്നതിന്നിടയില് കയ്യില്‍ നിന്ന് പെന്‍സില്‍ താഴെ വീണു. മിന്നൂസ് ഉടനെ അമ്മയെ വിളിച്ച് അത് എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു.
കിട്ടിയ അവസരം മുതലാക്കി മിന്നൂസിന്റെ അമ്മ താഴെ വീണ പെന്‍സില്‍ എടുത്തുകൊടുക്കുന്നതിനുപകരം ഒരു കെട്ട് ഉപദേശം അങ്ങ് കൊടുത്തു.
"മിന്നൂ... കുട്ടികളായാല്‍ മടി പാടില്ല. മിന്നൂസിന്റെ കയ്യില്‍ നിന്നല്ലേ അത് താഴെ വീണത്.... അവനവന്റെ കയ്യില്‍ നിന്ന് വീണത് അവനവന് തന്നെ എടുക്കണം.. മറ്റുള്ളവരെ വിളിച്ച് അവരെക്കൊണ്ട് എടുപ്പിക്കാതെ മിന്നൂസ് തന്നെ അത് എടുക്കേണ്ടേ?... അങ്ങനെയല്ലേ നല്ല മിടുക്കി കുട്ടികള്‍?... അത് മിന്നൂസ് തന്നെ എടുക്കൂ..."
ആ ഉപദേശത്തിന്റെ റിസല്‍ട്ട് ആ സാഹചര്യത്തില്‍ എന്തായി എന്നറിയില്ല... പക്ഷേ, പിന്നീടൊരു ദിവസം.......
മിന്നൂസിന്റെ അമ്മ കാര്യമായി എന്തോ എഴുതിക്കൊണ്ടിരിക്കുന്നതിന്നിടയില് ഒരു പേപ്പര്‍ കാറ്റില്‍ പറന്ന് ഒരല്പം അകലെ വീണു. എഴുതുന്ന തിരക്കില്‍ അത് ചെന്ന് എടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് മിന്നൂസിന്റെ അമ്മ "മിന്നൂസേ.. ആ പേപ്പര്‍ അമ്മയ്ക്ക് ഒന്ന് എടുത്തു താടാ..." എന്നൊരു റിക്വസ്റ്റ് ...
സ്നേഹനിധിയായ മിന്നൂസ് ആ ഊഷ്മളമായ റിക്വസ്റ്റില്‍ ഒന്ന് അലിഞ്ഞ് ആ പേപ്പര്‍ എടുത്ത് അമ്മയുടെ അടുത്തേയ്ക്ക് ചെന്നു. പെട്ടെന്നാണ് മിന്നൂസിന് അമ്മയുടെ ഉപദേശം ഓര്‍മ്മ വന്നത്...
"അതേയ്... അമ്മയല്ലേ പറഞ്ഞത് അവനവന്റെ കയ്യില്‍ നിന്ന് വീണുപോയത് അവനവന് തന്നെ എടുക്കണം ന്ന്...."
ഇത്രയും പറഞ്ഞ് കയ്യിലുള്ള പേപ്പറിനെ അല്പം ദൂരത്തേയ്ക്ക് നീക്കി നിലത്തിട്ടിട്ട് മിന്നൂസ് ബാക്കി തുടര്‍ന്നു.. "അമ്മ ഇട്ടത് അമ്മ തന്നെ പോയി വേണെങ്കില്‍ എടുക്ക്..."
Subscribe to:
Post Comments (Atom)
7 comments:
മിന്നൂസിന് കൊടുത്ത ഒരു ഉപദേശം പാരയായി മാറിയ ഒരു സംഭവം....
ഹ ഹ.
"അവനവന് കുഴിയ്ക്കുന്ന കുഴികളില്‍ വീഴും ഗുലുമാല്... ഗുലുമാല്... "
:)
ചക്കിന് വെച്ചത് കൊക്കിന് തന്നെ കൊണ്ടു :)
very nice story...midukki mol!!
ഇവള് ആളു കൊള്ളാവല്ലോ ...:D
അല്ല പിന്നെ...! :D
Post a Comment