ഇന്നലെ ക്ലാസ്സ് കഴിഞ്ഞെത്തിയ മിന്നൂസ് പതിവുപോലെ അന്നത്തെ വിശേഷങ്ങള്‍ നിരത്തി.
"അച്ഛാ... സുഗീപ്തയെ ലീഡറാക്കി..."
"ഉവ്വോ..."
"അതെന്താ മിന്നൂസിനെ ലീഡര്‍ ആക്കാഞ്ഞത്?" മിന്നൂസിന്റെ അമ്മയുടെ അന്വേഷണം.
"പിന്നേയ്... എല്ലാവരേം ഒന്നും ലീഡറാക്കില്ലാ..."
"പിന്നെ?"
"അതേയ്... നല്ല മിടുക്കി കുട്ടികളെയാണ് ലീഡറാക്കാ.."
"അപ്പോ മിന്നൂസ് മിടുക്കി കുട്ടിയല്ലേ? മിന്നൂസിന് ലീഡറാവണ്ടേ?" അമ്മയ്ക്ക് ആവലാതി തീരുന്നില്ല.
"ങാ.. കുറച്ച് ദിവസം കഴിഞ്ഞാല്‍ ആവും.." മിന്നൂസിന്റെ മറുപടി.
(കുറച്ച് ദിവസം കഴിയുമ്പോഴേയ്ക്കു മിടുക്കി ആവുമെന്നാണോ അതോ അപ്പോഴേയ്ക്കും ഗ്രൂപ്പുണ്ടാക്കി ലീഡര്‍ ആവുമെന്നാണോ ... ആരു കണ്ടു?)
Subscribe to:
Post Comments (Atom)
3 comments:
മിന്നൂസിന്റെ ക്ലാസ്സ് ലീഡര്‍
ആരെങ്കിലും ലീഡർ ആയാൽ മതി അല്ലേ മിന്നൂസേ? :)
ലീഡറായാല്‍ പിന്നെ ഗവര്‍ണറാകാം മിന്നൂസേ...
Post a Comment