Wednesday, August 5, 2009

മിന്നുരാമായണം

സ്കൂളില്‍നിന്ന് കിട്ടിയ രാമായണം വിജ്ഞാനം മിന്നു ഒരു കഥയായി പറഞ്ഞ്‌ തന്നത്‌ താഴെ കൊടുക്കുന്നു.

രാമനും സീതേം ലഷ്മണനും കാട്ടില്‌ പോയി. പത്ത്‌ തലയുള്ള രാക്ഷസന്‍... രാവണന്‍ വന്ന് സീതേ പിടിച്ചോണ്ട്‌ പോയി... കൊല്ലാനാണ്‌ പിടിച്ചോണ്ട്‌ പോയതേ....

ഹനുമാന്‍ വന്നു... വയസ്സായ ഒരു ഹനുമാനെ കണ്ടു. കടലിണ്റ്റെ അപ്പുറത്തേയ്ക്ക്‌ പോകാന്‍ പറഞ്ഞപ്പോ 'ഞാന്‍ ചെറുതല്ലേ... ഞാന്‍ കാല്‌ വച്ചാല്‍ കടലില്‌ കാല്‌ പെട്ട്‌ പോകില്ലേ?' എന്ന് പറഞ്ഞു. അപ്പോ വയസ്സായ ഹനുമാന്‍ പറഞ്ഞു 'നീ പണ്ട്‌ വലുതായത്‌ ഒാര്‍മ്മയില്ലേ?' ന്ന്...

'ഞാന്‍ ഓര്‍ത്ത്‌ നോക്കട്ടെ... ങാ.. ശരിയാണല്ലോ' എന്ന് പറഞ്ഞ്‌ ഹനുമാന്‍ പ്രാര്‍ത്ഥിച്ചു.. 'ഞാന്‍ ടോള്‍ ആവട്ടേ..' ന്ന്. അപ്പോ ഹനുമാന്‍ ടോള്‍ ആയി. എന്നിട്ട്‌ കാല്‌ വച്ച്‌ കടന്നു... പറന്നു പോയി...

സീതേ മരത്തിണ്റ്റെ അടിയില്‌ ഇരുത്തീക്കാണേയ്‌... നിറയേ രാക്ഷസിമാര്‌ അവിടെണ്ടേയ്‌... ഹനുമാന്‍ ഉറുമ്പിണ്റ്റെ പോലെ ചെറുതായീട്ട്‌ സീതേടെ അടുത്ത്‌ ചെന്നിട്ട്‌ 'ദേ.. മോതിരം നോക്കിയേ...' എന്ന് പറഞ്ഞ്‌ കാണിച്ചുകൊടുത്തു. ഹനുമാനെ പിടിച്ച്‌ കെട്ടിയിട്ടു... എന്നിട്ട്‌ വാലില്‍ തുണിയൊക്കെ ചുറ്റിയിട്ട്‌ തീ കൊടുത്തു. ഹനുമാന്‍ എല്ലായിടത്തും പോയി ഇരുന്നു.. എല്ലായിടത്തും തീി പിടിച്ചു.. 'അയ്യോ അയ്യോ.. എന്ന് പറഞ്ഞ്‌ രാക്ഷസന്‍മാരൊക്കെ ഒാടി.. എല്ലാവരേം യുദ്ധം ചെയ്ത്‌ കൊന്നു.. എന്നിട്ട്‌ സീതേം കൊണ്ട്‌ ഒാടിപ്പ്പോയി... എന്നിട്ട്‌ കല്ല്യാണം കഴിച്ചു.

17 comments:

സൂര്യോദയം said...

രാമയണത്തിണ്റ്റെ മിന്നൂസ്‌ വേറ്‍ഷന്‍... സിമ്പിളായി പറഞ്ഞവസാനിപ്പിച്ചു.

ഗുപ്തന്‍ said...

രാമായണം തകര്‍ത്തു. പക്ഷെ ഒടുക്കം സീത രാമന്റെ ആരായിട്ട് വരും ?

Typist | എഴുത്തുകാരി said...

എത്ര എളുപ്പത്തില്‍ കഴിഞ്ഞു ഇത്ര വലിയ രാമായണം മുഴുവന്‍. ശരിക്കും ഇത്ര തന്നെയല്ലേയുള്ളൂ, ആ അവസാനത്തെ കാര്യം ഒഴികെ.

Vadakkoot said...

അവസാനം കലക്കി.... :)

Balu said...

:)

സു | Su said...

മിന്നൂസേ, ഞാൻ വരുമ്പോ ഈ കഥ കേൾപ്പിച്ചുതരണംട്ടോ. :)

Suмα | സുമ said...

ആഹ ബെസ്റ്റ്!!
ഇതിനാണീ വാല്മീകി കാണ്ഡം കാണ്ഡം ആയിട്ട് എഴുതീത് ല്ലേ...
Climax കലക്കീ...

മിന്നു അമ്മോ തകര്‍ത്തു...! :D :D

Calvin H said...

ഹനുമാന്‍ ഉറുമ്പിണ്റ്റെ പോലെ ചെറുതായീട്ട്‌ സീതേടെ അടുത്ത്‌ ചെന്നിട്ട്‌ 'ദേ.. മോതിരം നോക്കിയേ...' എന്ന് പറഞ്ഞ്‌ കാണിച്ചുകൊടുത്തു.

ആ ഇപ്പ പിടി കിട്ടി.... പണ്ട് ദുഷ്യന്തൻ മറക്കാണ്ടിരിക്കാൻ യശോദക്ക് കൊടുത്ത സംഭവം ല്ലേ? :)

മിന്നുക്കുട്ടി കലക്കീണ്ട് ട്ടോ :)

സൂര്യോദയം said...

ഗുപ്തന്‍.. ഈ ചോദ്യം ഞാനും ഞെട്ടിയെഴുന്നേറ്റ്‌ ചോദിച്ചതാണ്‌ :-)

എഴുത്തുകാരി... അവസാനത്തെ ഭാഗം തീരെയങ്ങ്‌ ട്‌ ക്ളിയര്‍ അല്ല.. ഇനി അടുത്തെ വെര്‍ഷനില്‍ മാറുമായിരിയ്ക്കും..

വടക്കൂടന്‍.. എന്തൂട്ട്‌ കലക്കീന്ന്‌? :-) ഞെട്ടീന്ന് പറ.. :-)

ബാലു.. :-)

സുചേച്ചീ... വലിയ നാണക്കാരിയാ... ആദ്യത്തെ 20 മിനുട്ട്‌ നാണം കുണിങ്ങി സംസാരിക്കാതെയൊക്കെ നില്‍ക്കും... പിന്നെ തുടങ്ങിയാല്‍ നിര്‍ത്തുകയും ഇല്ല... ഈ കഥ ആളുതന്നെ ഇടയ്ക്കിടയ്ക്ക്‌ ഭേദഗതി വരുത്തുന്നുണ്ട്‌.. ഞാന്‍ മൊബൈലില്‍ റെക്കോറ്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നത്‌ പുള്ളിക്കാരത്തി കണ്ടു, പിന്നെ വല്ല്യ ഗമയായിരുന്നു.. അതുകൊണ്ട്‌ റെക്കോര്‍ഡ്‌ ചെയ്യാന്‍ പറ്റിയുമില്ല.

സുമ... ബെസ്റ്റ്‌ ബെസ്റ്റ്‌... :-)

കാല്‍ വിന്‍... ഈ രാമായണം അത്ര പിടി ഇല്ല്ലാ ല്ലേ? :-) ഇതിലും മോതിരം കൊണ്ടുള്ള ഒരു സെറ്റപ്പ്‌ ശരിക്കും ഉണ്ടെന്ന് തോന്നുന്നു.. അതായത്‌, ഹനുമാന്‍ ജി അവിടെ ചെല്ലുമ്പോള്‍ സീതാജി വിശ്വസിക്കണമെങ്കില്‍ രാം ജി കൊടുത്തയച്ച്‌ മോതിരം കാണിക്കേണ്ടേ? :-)

അനീഷ് രവീന്ദ്രൻ said...

എനിക്ക് വയ്യ!

ശ്രീ said...

അല്ല, അത് ശരിയല്ലേ? അത്രയൊക്കെ അല്ലേ ഉള്ളൂ ?
;)

അഭിലാഷങ്ങള്‍ said...

മിന്നൂസേ..

രാമായണത്തിലെ ഡയലോഗ്‌സില്‍ അല്പം മാറ്റമുണ്ടല്ലോ മോളൂട്ടീ.. ഈ അങ്കിള്‍ കരക്റ്റ് ചെയ്തു തരാം.

മിന്നു പറഞ്ഞ പോലെ, ഹനുമാന്‍ ഉറുമ്പിനെ പോലെ ചെറുതായീട്ട്‌ സീതേടെ അടുത്ത്‌ ചെന്നിട്ട്‌ പറഞ്ഞു : “ദേ.. മോതിരം നോക്കിയേ...!“

അപ്പോ സീത: “ഹായ്.. ഇതെവിടുന്നാ....?”

അപ്പോ ഹനുമാന്‍: “ആലപ്പാട് ഫാഷന്‍ ജ്വല്ലറി...!! 100% പ്യുവര്‍ BIS 916 ഹോള്‍മാര്‍ക്ക് ജ്വല്ലറിഷോറൂമായ ആലപ്പാട്ട് ജ്വല്ലറിയുടെ പുതിയ ഷോറൂം അയോദ്ധ്യയിലെ കൈകൈ ജങ്ഷനില്‍ ഷോപ്പിങ്ങ് കോപ്ലക്സില്‍ തുടങ്ങിയിട്ടുണ്ട് സീതാ മാതേ...”

അപ്പോ സീത: “ഹായ് ... എന്നെ എത്രയും പെട്ടന്ന് അവിടേക്ക് കൊണ്ടുപോകൂ സുലൈമാന്‍... ശ്ശെ.. ഹനുമാന്‍...”

“തീര്‍ച്ചയായും മാതേ...” എന്നും പറഞ്ഞ് പിന്നെ വാലില്‍ തുണിയൊക്കെ ചുറ്റി ഹനുമാന്‍ എല്ലായിടത്തും ഇരുന്നു... നടന്നു.. ലങ്ക മൊത്തം തീയായി. അപ്പോഴാണ് രാവണന് ലങ്കയില്‍ ഫയര്‍ഫോസ് ഇല്ലാത്തതിന്റെ ദോഷം മനസ്സിലായത് മിന്നൂസേ. അങ്ങിനെ “അയ്യോ അയ്യോ” ന്നും പറഞ്ഞ് ഓടിയ എല്ലാ രാക്ഷസന്മാരേയും ഹനുമാന്‍ കൊന്നു.. എന്നിട്ട് സീതേം കൊണ്ട് ഓടിപ്പോയി... എന്നിട്ട് കല്യാണം കഴിച്ചു! ഹനുമാനോണോ ശ്രീരാമനാണോ സീതേ കല്യാണം കഴിച്ചത് എന്ന കാര്യം രാമായണത്തില്‍ ഉണ്ടോന്നറിയില്ല മോളൂ... പക്ഷെ, ഒരു കാര്യം ഉണ്ട്, കല്യാണത്തിന് ആവശ്യമായ മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും എടുത്തത് എവിടുന്നാ? അല്ല എവിടുന്നാ? “ആലപ്പാട് ഫാഷന്‍ ജ്വല്ലറി... കൈകൈ ജംങ്ങ്ഷന്‍, അയോധ്യ.”

:)

ജിജ സുബ്രഹ്മണ്യൻ said...

രാമായണം കാണ്ഡങ്ങളായി വായിക്കണ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടീയല്ലോ,മിന്നൂന്റെ രാമായണം നന്നായീട്ടോ.

സാല്‍ജോҐsaljo said...

thappi vannatha njan ee blog!...6 maasamai onnum kaanunillaaaa

ശ്രീ said...

സാല്‍ജോ ഭായ് പറഞ്ഞത് പോലെ ഞാനും അന്വേഷിച്ച് വന്നതാ...


മിന്നൂസ് എവിടെപ്പോയി?

CKLatheef said...

രാജാവ് നഗ്നനാണെന്ന് പറഞ്ഞത് ഒരു കുട്ടിയാണ്. ഇത്തരം നഗ്നസത്യങ്ങള്‍ കുട്ടികള്‍ പറയും മറക്കരുത്. മിന്നൂനെ ഇങ്ങനെ ഒളിപ്പിക്കണോ. ഒരു പോട്ടം ഇട്ടുകൂടെ. വലുതാകുമ്പോള്‍ അതും കാണിക്കാമല്ലോ.

സുല്‍ |Sul said...

എന്നാലും എന്റെ മിന്നൂസെ.