പതിവുപോലെ സ്കൂളില്‍ നിന്ന് വന്ന് മിന്നൂസ് അന്നത്തെ വിശേഷങ്ങളും പുതിയ അറിവുകളും മിന്നൂസിണ്റ്റെ അമ്മയ്കും എനിയ്ക്കുമായി വിളമ്പുകയാണ്...
"അമ്മേ അമ്മേ... പാമ്പ് കടിക്കാന്‍ വന്നാല്‍ എന്താ ചെയ്യാന്നറിയോ?"
"ഇല്ലാ... എന്താ ചെയ്യാ?" മിന്നൂസിണ്റ്റെ അമ്മയ്ക്ക് പാവം അറിയില്ല.
"കിട്ടിയ ഗ്യാപ്പില്‍ ഓടി രക്ഷപ്പെടുക..." പതിവുപോലെ കാര്യമായ ശ്രദ്ധ കൊടുക്കാതെയുള്ള എണ്റ്റെ മറുപടി...
"അയ്യോ... അങ്ങെനെ ഒന്നും അല്ല... ഞാന്‍ പറഞ്ഞു തരാം.. " മിന്നൂസ്
എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ എന്ന മട്ടില്‍ ഞങ്ങള്‍.
"ഒരു പാമ്പ് നമ്മളെ കടിക്കാന്‍ വരാണെന്ന് വിചാരിക്ക്യാ.... അപ്പോ നമ്മള് എന്ത് ചെയ്യണന്നറിയോ?.... നമ്മള് ഒരു തുണിയെടുത്ത് കയ്യില്‍ പിടിയ്ക്ക്യാ.... "
ഇത്രയുമായപ്പോഴെയ്ക്കും ഞങ്ങള്‍ക്ക് ഒരല്പം ടെന്‍ഷനായി.
"എന്നിട്ട്... നമ്മള് കാലില്‍ തുണികൊണ്ട് കെട്ടുക.... പാമ്പ് പിന്നെ കടിച്ചാലും നമുക്ക് വിഷം കയറില്ലല്ലോ... അതാണ്.. "
"
അയ്യോ മിന്നൂ.... നമ്മള് പാമ്പ് കടിച്ചാലാണ് തുണികൊണ്ട് കെട്ടുക... അല്ലാതെ പാമ്പ് കടിക്കാന്‍ വരുമ്പോഴല്ലാ..." മിന്നൂസിണ്റ്റെ അമ്മ തിരക്കിട്ട് മിന്നൂസിനെ കറക്റ്റ് ചെയ്യാനുള്ള ശ്രമം.
"അല്ല... ഈ അമ്മയ്ക്ക് ഒന്നും അറിയില്ല.. എണ്റ്റെ ടീച്ചര്‍ പഠിപ്പിച്ചതാ..." മിന്നു വിട്ടുകൊടുക്കാനുള്ള ഭാവമില്ല.
"അല്ല മിന്നൂ.. പറയുന്നത് കേള്‍ക്ക്... നമ്മള് പാമ്പ് കടിച്ചാലാണ്....." അമ്മയും ശ്രമം തുടരുന്നു.
"അല്ല.. അല്ല... "
ഈ സംഭവത്തില്‍ പങ്കെടുത്ത് വെറുതേ നാണം കെടേണ്ടല്ലോ എന്ന് വിചാരിച്ച് ഞാന്‍ പതുക്കെ സ്കൂട്ടായി.
Subscribe to:
Post Comments (Atom)
5 comments:
കുറേ നാളുകള്‍ക്ക് ശേഷം മിന്നൂസ് ഡയറിയില്‍ വീണ്ടും.... പാമ്പും തുണിയും...
ഒരു പാട് നാളായല്ലോ ഒരു പോസ്റ്റ് കണ്ടിട്ട്.
ഒരല്പം വൈകിപ്പോയി.. എങ്കിലും മിന്നുവിന് എന്റെ 3 ദിവസം വൈകിയ പിറന്നാളാശംസകള്‍.
:)
ഇത്തരം അറിവുകള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ലെങ്കിലും അപകടമാകില്ലേ?
desertfox ആശംസകള്‍ക്ക് നന്ദി... അധികം വൈകിയിട്ടില്ല... 9 ആണ് ഡേറ്റ് ഓഫ് ബര്‍ത്ത്
ശ്രീ... തെറ്റി പഠിക്കുന്നത് അപകടം തന്നെ... പക്ഷേ, ഇതൊക്കെ കുറച്ച് സമയത്തേയ്ക്ക് മാത്രം... ശരിയായി മനസ്സിലാക്കാന്‍ അധികം സമയമൊന്നും വേണ്ടല്ലോ.. :-)
മിന്നുവിന്റെ പുതിയ വിശേഷങ്ങളൊന്നുമില്ലേ? :)
Post a Comment