മിന്നൂസ് കിടക്കയില്‍ കിടന്നുള്ള അഭ്യാസത്തിന്നിടയില്‍ അമ്മയെ ഒന്ന് ചവിട്ടി.
അത് കണ്ട് ഞാനൊന്ന് ഉപദേശിച്ചു. "മിന്നൂസേ.. മൂത്തവരെ നമ്മള്‍ ചവിട്ടാന്‍ പാടില്ലാ ട്ടോ.. അറിയാതെ ചവിട്ടിയാല്‍ തൊട്ട് നിറയില്‍ വയ്ക്കണം.."
മിന്നൂസ് എല്ലാം മനസ്സിലായ ഭാവത്തോടെ തലയാട്ടി, എന്നിട്ട് ഒരു ചോദ്യം..
"മൂക്കാത്തവരെ ചവിട്ടണം അല്ലേ അച്ഛേ??..."
(കുറച്ച് സമയമെടുത്ത് ഞങ്ങള്‍ക്ക് സംയമനം വീണ്ടെടുത്ത് ഒന്ന് വിശദീകരിച്ച് കൊടുക്കാന്‍)
Sunday, August 10, 2008
Monday, August 4, 2008
ഒരു കുഞ്ഞു പുസ്തകവിവാദം
മിന്നൂസിന്റെ കയ്യില്‍ പുസ്തകങ്ങളുടെ ഒരു കളക് ഷന്‍ തന്നെയുണ്ട്. മിന്നൂസിന് വാങ്ങിക്കൊടുക്കുന്നതൊന്നും പോരാതെ ഓരോ തവണ അമ്മ വീട്ടിലും അച്ഛന്റെ തറവാട്ടിലുമൊക്കെ പോകുമ്പോള്‍ അവിടെ ചേച്ചിയുടേയും (വലിയമ്മയുടെ മകള്‍) ചേട്ടന്റേയും (അമ്മായിയുടെ മകന്‍) LKG, UKG പുസ്തകങ്ങളും മറ്റും തേടിപ്പിടിച്ച് കൊണ്ടുപോരും.
ഒരു പുസ്തകത്തില്‍ A ഫോര്‍ ആപ്പിള്‍ എന്ന് ചിത്രം സഹിതം വായിച്ച് കഴിഞ്ഞ് അടുത്ത പുസ്തകമെടുത്തപ്പോള്‍ അതില്‍ A ഫോര്‍ എയറോപ്ലേന്‍ എന്ന്.
ഇത് കണ്ട് മിന്നൂസിന് സഹിച്ചില്ല.
"ഈ പുസ്തകം ചീത്തയാ.... കണ്ടില്ല്യേ എഴുതീക്കണത്... A ഫോര്‍ ആപ്പിള്‍ അല്ലേ ആ പുസ്തകത്തില്.... എനിച്ച് വേണ്ട..."
(അങ്ങനേം പറയാം ഇങ്ങനേം പറയാം, പിന്നേം പലതും പറയാം എന്നതൊക്കെ കുറേ ചിത്രങ്ങളൊക്കെ കാണിച്ച് ഒരുവിധം പറഞ്ഞൊപ്പിച്ചപ്പോള്‍ ആള്‍ ഒന്ന് ശാന്തമായി, ഞാനും...)

Thursday, July 24, 2008
ഗട്ടറും കട്ടറും
ഓഫീസിലെത്താന്‍ തിരക്കുള്ളതിനാല്‍ (ദിവസവും ലേറ്റാവുന്നതുകൊണ്ട് തന്നെ), പ്ലേ സ്കൂളിലേയ്കുള്ള ഡ്രൈവ് മിക്കവാറും റോഡിലെ കുഴികളെ റെസ്പെക്റ്റ് ചെയ്യാതെയായിരിക്കും.
"എന്താ അച്ഛാ കാറ് ചാടുന്നേ?" കാറിനുള്ളിലിരുന്ന് തുള്ളിച്ചാടി മടുത്ത മിന്നൂസിന്റെ ചോദ്യം.
"റോഡില്‍ നിറച്ചും ഗട്ടറാ മിന്നൂസേ.. അതാ.."
"ങാ.... കട്ടറോ?.... വല്ല്യ കട്ടറാ??" മിന്നൂസിന് സംശയം
"ങാ.. വല്ല്യ ഗട്ടറ് തന്നെ.."
"നമ്മള് പെന്‍സില് ചെത്തണ കട്ടറ് ല്ലേ??... അത് വല്ല്യ കട്ടറാ... റോട്ടില് ല്ലേ..?"
അപ്പോഴേയ്ക്കും ഉച്ഛാരണത്തിലുള്ള വ്യത്യാസവും കാര്യങ്ങള്‍ പോകുന്ന പോക്കും എനിക്ക് പിടികിട്ടി.
"അയ്യോ മിന്നുസേ.. ഇത് പെന്‍സില് ചെത്തുന്നതല്ലാ.. പെന്‍സില് ചെത്തുന്നത് 'ക'ട്ടറ്. റോഡിലുള്ളത് 'ഗ'ട്ടറ് ആണ് ട്ടോ... ഗട്ടര്‍ എന്ന് പറഞ്ഞാല്‍ റോഡിലുള്ള കുഴി ആണ് ട്ടോ.."
അന്നും പിന്നീടുള്ള രണ്ടുമൂന്ന് ദിവസവും മിന്നൂസ് ഗട്ടറും കട്ടറും തമ്മിലുള്ള വ്യത്യാസം എന്നോട് പറഞ്ഞ് തന്ന് ഉറപ്പിക്കലായിരുന്നു ഈ യാത്രയില്‍ ചെയ്തുകൊണ്ടിരുന്നത്.

Sunday, July 20, 2008
എത്രാം ഓഫീസ്
പ്ലേ സ്കൂളില്‍ പോകുന്ന വഴിയില്‍ റോഡില്‍ കാണുന്ന സ്കൂള്‍ കുട്ടികളെ നോക്കി മിന്നൂസിന്റെ ചോദ്യം...
"ഇവരൊക്കെ എത്രാം ക്ലാസ്സിലാ പഠിച്ചുന്നേ?"
"അവരൊക്കെ വല്ല്യ കുട്ടികളായില്ലേ... 1, 2, 3 , 4 അങ്ങനെ പഠിച്ച് പഠിച്ച് 10 ആം ക്ലാസ്സ് വരെ എത്തും.."
"അച്ഛന്‍ എത്രാം ക്ലാസ്സിലാ?"
"അച്ഛന്‍ 10 ആം ക്ലാസ്സൊക്കെ പഠിച്ച് കോളേജിലൊക്കെ പഠിച്ച് ഇപ്പോ ഓഫീസില്‍ ജോലി ചെയ്യല്ലേ..." എന്റെ വിശദീകരണം.
"ങാ.. അപ്പോ... അച്ഛന്‍ എത്രാം ഓഫീസിലാ.??"
കുറച്ച് നിമിഷം മൗനം അവലംബിച്ച എന്നോട് മിന്നൂസ് വീണ്ടും...
"പറയ് അച്ഛാ.. അച്ഛന്‍ എത്രാം ഓഫീസിലാന്ന്??"
ജോലിചെയ്ത കമ്പനികളുടെ എണ്ണമാണോ അതോ ജോലിചെയ്ത ആകെ കൊല്ലമാണോ പറയേണ്ടത് എന്ന് കണ്‍ഫിയൂഷനടിച്ച് ഞാന്‍ തലപുകഞ്ഞുകൊണ്ടിരുന്നപ്പോള്‍ മിന്നൂസ് ചോദ്യം ആവര്‍ത്തിച്ചു.

Monday, July 14, 2008
ARROW അഥവാ 'ആരോ'
പ്ലേ സ്കൂളില്‍ നിന്ന് വന്നാല്‍ പിന്നെ പഠനം മാത്രമല്ല, പഠിപ്പിക്കലും മിന്നൂസ് നിര്‍വ്വഹിക്കും. മിന്നൂസിന് കൂട്ടായി വീട്ടില്‍ 75 വയസ്സോളം പ്രായമുള്ള ഒരു അമ്മൂമ്മയുണ്ട്. അവരെ പിടിച്ചിരുത്തി പ്ലേ സ്കൂളില്‍ നിന്നും മറ്റുമായി പഠിച്ച ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നേഴ്സറി ഗാനങ്ങള്‍ ചൊല്ലിക്കൊടുത്ത് ഏറ്റുപാടിപ്പിച്ച് പഠിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പുള്ളിക്കാരത്തി. വൈകീട്ട് ഓഫീസില്‍ നിന്ന് ഞങ്ങള്‍ എത്തുമ്പോള്‍ ചിലപ്പോള്‍ ആ അമ്മൂമ്മ അവശനിലയില്‍ ഇരിപ്പുന്റാഖ്‌ും. 'പഠിച്ച് പഠിച്ച് വയ്യാണ്ടായി' എന്ന് പറഞ്ഞ് ബാറ്റണ്‍ ഞങ്ങള്‍ക്ക് കൈമാറും.
ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ പലതിന്റെയും ചിത്രങ്ങള്‍ കൊടുത്തിട്ടുള്ള ഒരു പുസ്തകം നോക്കി എന്നെ പഠിപ്പിക്കാനുള്ള മിന്നൂസിന്റെ ഒരു ശ്രമം...
"A - ഇത് ആപ്പിള്‍, ഇത് എയറോപ്ലേന്‍, ഇത് ഓട്ടോറിച്ച..."
അമ്പിന്റെ ചിത്രം കൊടുത്തിരിക്കുന്നത് ചൂണ്ടി മിന്നു ചോദിച്ചു. "അച്ഛാ... ഇതെന്താന്നറിയോ?"
"അത്.. ARROW..." ഞാന്‍ പറഞ്ഞു.
"ആരോന്ന് പറഞ്ഞാല്‍ എന്താന്നറിയോ... നമ്മള്‍ അവിടെ ഒരു മാമന്റെ കാറ് കാണുമ്പോള്‍ ആരുടെയോ ന്ന് പറയില്ലേ.. ആരോ ന്ന് പറയില്ലേ.. അതാണ്.." മിന്നൂസിന്റെ വിശദീകരണം.
("അയ്യോ മിന്നൂസേ ആ 'ആരോ' അല്ല ഇത്.. ഇതേയ് ലുട്ടാപ്പിയുടെ കുന്തമില്ലേ... അതാണ്.." എന്ന് പറഞ്ഞുകൊടുത്ത് സമ്മതിപ്പിച്ചു അവസാനം)

Sunday, July 13, 2008
പുസ്തകം ചവിട്ടിയാല്‍
ഈയിടെയായി മിന്നൂസ് പ്ലേ സ്കൂളില്‍ നിന്ന് വന്ന് കഴിഞ്ഞാലും അവധി ദിവസങ്ങളിലും ഭയങ്കര എഴുത്തും വായനയുമാണ്. കിട്ടിയ പുസ്തകങ്ങളെല്ലാം എടുത്ത് അതില്‍ കുറേ വരയും എഴുത്തും പിന്നെ കുറേ വായനയും അമിതമായപ്പോള്‍ ഞാന്‍ മിന്നൂസിന്റെ അമ്മയോട് പറഞ്ഞു. "ദേ.. ഇത് കൈ വിട്ടൂന്നാ തോന്നണേ... വല്ല പഠിപ്പിസ്റ്റും ആയിപ്പോകുമോ ദൈവമേ.."
"കുട്ടി പഠിക്കാന്‍ ഇന്ററസ്റ്റ് കാണിക്കുമ്പോള്‍ അതിനെ കുറ്റം പറയാതെ പോകുന്നുണ്ടോ?" എന്നതായിരുന്നു എനിയ്ക്ക് അതിന് കിട്ടിയ പ്രതികരണം. "വലുതാകുമ്പോഴും കാണണം ഈ ഇന്ററസ്റ്റ്.." എന്ന് പറഞ്ഞ് ഞാന്‍ നിര്‍ത്തി.
പുസ്തകത്തില്‍ നോക്കിക്കൊണ്ടിരിക്കുന്ന മിന്നൂസ് അതില്‍ നിന്ന് കണ്ണെടുക്കാതെ ഒരു ചോദ്യം "പുസ്തകത്തില്‍ ചവിട്ടിയാല്‍ പഠിപ്പ് ഇണ്ടാവില്ല്യാ ല്ലേ അച്ചേ..."
"ങാ.. അതെ..."
"ഇത് കണ്ടോ.. ഈ ഉറുമ്പ് പുസ്തകത്തീക്കോടെ നടക്കണേ... പോ ഉറുമ്പേ.. നിനക്ക് ഒരു പഠിപ്പും ഉണ്ടാവില്ല്യാ..."

Wednesday, July 9, 2008
വലുതാകുമ്പോള്‍...
പതിവുപോലെ പ്ലേ സ്കൂള്‍ യാത്രയ്ക്കിടയില്‍ മിന്നൂസ് തന്റെ പതിവുപരിപാടി തുടങ്ങി (5 കി.മീ. യാത്രയ്ക്കിടയില്‍ പറ്റാവുന്നത്ര കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് എന്നെ പരവശനാക്കുക എന്ന പരിപാടി).
"വലുതാകുമ്പോള്‍ ഞാന്‍ അച്ഛനെ എന്താ വിളിച്ചാന്ന് അറിയോ?"
"എന്താ??" അല്‍പം ആകാംക്ഷയോടെ ഞാന്‍ മിന്നൂസിന്റെ മുഖത്തേയ്ക്ക് നോക്കി.
"സൂര്യോദയം ചേട്ടാ ന്ന്..." ഒരു പുഞ്ചിരിയോടെ മറുപടി.
അല്‍പം ആശ്വാസത്തോടൊപ്പം കാലഹരണപ്പെട്ട ഒരു പഴഞ്ചൊല്ല് ഓര്‍മ്മിച്ചു.
'അപ്പനെ കേറി ഔസേപ്പേട്ടാന്ന് വിളിക്കല്ല്ലെടാ മക്കളേ'

Subscribe to:
Posts (Atom)