പ്ലേ സ്കൂളില്‍ നിന്ന് കിട്ടിയ വിവരസാങ്കേതികവിദ്യകള്‍ മിന്നൂസ് വീട്ടില്‍ വന്ന് പുറത്തെടുക്കും. പ്ലേ സ്കൂളില്‍ പഠിപ്പിക്കുന്ന രീതികളും പഠിച്ച ഐറ്റംസും അച്ഛന്റെയും അമ്മയുടേയും നേരെ പ്രയോഗിച്ച് അവരെ മസ്തിഷ്കപ്രക്ഷാളനം നടത്തുന്ന രീതി തന്നെ.
ഇടയ്ക്ക് വിളിച്ച് പറയുന്ന വിജ്ഞാനശകലങ്ങള്‍ കേട്ട് ഞങ്ങള്‍ ഞെട്ടുകയും പതിവാണ്.
ചില ഞെട്ടല്‍ സാമ്പിളുകള്‍..
1. ഒരു ദിവസം, ഹിന്ദിയില്‍ ഒന്ന് മുതല്‍ 20 വരെ പുഷ്പം പോലെ എണ്ണുന്നു... 'ഏക് , ദോ, തീന്‍.. ചാര്‍ പാഞ്ചേ സാത്ത് ആട്ട്.. എന്ന പാട്ട് നിലനില്‍ക്കുന്നതിനാല്‍ മാത്രം ബാരാ, തേരാ...മേരാ...' വരെ എണ്ണാനറിയുന്ന മിന്നൂസിന്റെ അമ്മയെ ഞാന്‍ കുലുക്കിവിളിച്ചാണ് ഞെട്ടലില്‍ നിന്ന് ഉണര്‍ത്തിയത്.
2. "ഇന്റ്യാ ഇസ്സ് മൈ കണ്ട്രി.. ഓള്‍ ഇന്റ്യന്‍സ് ആര്‍ മൈ ബ്രദേര്‍സ് ആന്റ് സിസ്റ്റേര്‍സ്.." എന്ന് തുടങ്ങുന്ന ആ സംഭവം ഒരൊറ്റ കാച്ച്.. ആദ്യത്തെ രണ്ട് സെന്റന്‍സും ഇടയിലെ ചില വാക്കുകളും ഒഴിച്ച് ബാക്കി ഒന്നും മിന്നൂസിനും ഞങ്ങള്‍ക്കും മനസ്സിലായില്ലെങ്കിലും, "ജയ് ഹിന്ദ്" എന്ന് വരെ മിന്നൂസ് ഇടതടവില്ലാതെ പറഞ്ഞൊപ്പിച്ചു. ഇനി തെറ്റും ശരിയും പറഞ്ഞുകൊടുക്കാമെന്ന് വച്ചാല്‍ ആര് പറഞ്ഞുകൊടുക്കാനാ? ഞാനോ? (ആദ്യം ഇത് വായിച്ച് പഠിക്കട്ടെ.. എന്നിട്ടാകാം)
ഇത്തരം ചില വെളിപ്പെടുത്തലുകള്‍ക്ക് ശേഷം രണ്ട് ദിവസം മുന്‍പ് മിന്നൂസ് മിന്നുസിന്റെ അമ്മയെ ഒന്ന് ഇന്റര്‍വ്യൂ ചെയ്തു.
"ഞാന്‍ ചോദ്യം ചോദിച്ചാം.. അമ്മ ഉത്തരം പറയണം ട്ടോ..."
"ശരി..." അമ്മ തലയാട്ടി
"സ്പീക്കിംഗ് ബേര്‍ഡ് ഏതാ... പറയ്....." മിന്നൂസിന്റെ ആദ്യത്തെ ചോദ്യം.
മിന്നൂസിന്റെ അമ്മ ഒന്ന് പതറി... ഒന്ന് കണ്ണ്‍ മിഴിച്ച് ആലോചിക്കാന്‍ ശ്രമിക്കുന്നത് കണ്ട് മിന്നൂസ് ഹിന്റ് കൊടുത്തു.
"പച്ച നിറത്തിലുള്ളത്...."
"ങാ... പാരറ്റ്.." അമ്മ ഉത്തരം പറഞ്ഞു.
ഇത് കേട്ട് മിന്നൂസിന് ഒരു സംശയം.. "അമ്മച്ച് അറിയാം ല്ലേ.. എന്നെ പറ്റിച്ചാനാ മിണ്ടാതിരുന്നത്?.."
"ങാ..." ('തല്‍ക്കാലം അങ്ങനെ ഇരിക്കട്ടെ' എന്ന് മനോഗതം).
"ഇനി... നമുക്ക് ഓം ലേറ്റ് തരുന്നത് ആരാ??" മിന്നൂസിന്റെ അടുത്ത ചോദ്യം.
"അമ്മ..." മിന്നൂസിന്റെ അമ്മയ്ക്ക് ഒരു സംശയവുമില്ല.
ഇത് കേട്ട് മിന്നൂസ്.. "അല്ലാ... ഡക്കും ഹെന്നും..."
"മിന്നൂസേ.. വാ.. നമുക്ക് വേറെ വല്ല കളിയും കളിയ്ക്കാം.." മിന്നൂസിന്റെ അമ്മ അടുത്ത രക്ഷാമാര്‍ഗ്ഗം പരിഗണനക്കെടുത്തു.
Friday, December 19, 2008
Wednesday, November 12, 2008
വയറുള്ളതെത്ര ഭാഗ്യം
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മിന്നൂസിനൊരു സംശയം..
"അച്ഛാ.. നമുക്ക് വയര്‍ എന്തിനാ?"
"അത്... നമ്മള്‍ ഭക്ഷണം കഴിക്കുന്നത് വയറ്റിലേയ്ക്കല്ലേ പോകുന്നത്.. അതിനാണ്.." ഒരു വിധം തരക്കേടില്ലാത്ത മറുപടി ഞാന്‍ പറഞ്ഞൊപ്പിച്ചു.
"വയറില്ലെങ്കില്‍ നമ്മള് കഴിച്ചണതൊക്കെ താഴെ വീണു പോകും ല്ലേ...."
"ങാ.. അത് തന്നെ..." ഞാനും സമ്മതിച്ചു.
അപ്പോഴാണ് മിന്നൂസ് അങ്ങനെ സംഭവിച്ചാലുള്ള പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കിയത്.
"അങ്ങനെ വീണ് പോയാല്‍ വീണ്ടും വീണ്ടും വാരി കഴിച്ചണ്ടവരും ല്ലേ... പിന്നേം താഴെ പോകും.. പിന്നേം വാരി കഴിച്ചണം... അല്ലേ അച്ഛാ..."
(ഞാന്‍ തോറ്റു)

Tuesday, October 28, 2008
ഇങ്ങനേയും സോപ്പിടാം
ഒരു ഹോട്ടലില്‍ മിന്നൂസിന്റെ ഫേവറേറ്റ് ഐറ്റമായ 'തൊപ്പി ദോശ' കഴിച്ചുകൊണ്ടിരിക്കുന്നു. (നെയ് റോസ്റ്റ് തന്നെ.. അതിനെ തൊപ്പിയുടെ രൂപത്തില്‍ പ്ലേറ്റില്‍ തരുന്നതിനാല്‍ മിന്നു പേര് മാറ്റിയെന്ന് മാത്രം).
ഞാന്‍ പൊതുവേ പെപ്സി, കൊക്കക്കോള ഇത്യാദി കലക്കവെള്ളങ്ങളോട് തത്ത്വത്തില്‍ ശത്രുതാമനോഭാവം പുലര്‍ത്തുന്നുവെങ്കിലും മിന്നൂസിന്റെ അമ്മയ്ക്ക് അതിലൊക്കെ ചെറിയ താല്‍പര്യം ഉണ്ടെന്ന് എനിയ്ക്കറിയാം. അതുകൊണ്ട് തന്നെ, വല്ലപ്പോഴും ഇത് വാങ്ങുന്നതിന് മൗനസമ്മതം കൊടുക്കാറുണ്ട്.
ഹോട്ടലില്‍ ഇരിയ്ക്കുമ്പോള്‍ മിന്നൂസിന്റെ അമ്മ മിന്നൂസിനോട് "നമുക്ക് അച്ഛനെ സോപ്പിട്ട് മിറിന്‍ഡ വാങ്ങാം ട്ടോ.."
മിന്നൂസ് തലയാട്ടി.
"അച്ഛാ.. മിറിന്‍ഡ വാങ്ങി തരുവോ?.. അച്ഛനെ ഞാന്‍ സോപ്പിടാം..."
"നീ എങ്ങനെയാ സോപ്പിടുക?"
എന്റെ കാലിലേയ്ക്ക് നോക്കിയിട്ട്, കയ്യിലുള്ളത് കാലിലേയ്ക്ക് എറിയുന്ന ആക് ഷന്‍ കാണിച്ചിട്ട്
"അച്ഛന്റെ കാലില് സോപ്പ് ദേ ഇങ്ങനെ ഇടും..."

Monday, September 22, 2008
മേഡം, ഇടവം, മിഥുനം, കക്കിടകം
പ്ലേ സ്കൂള്‍ വിശേഷങ്ങള്‍ ഇടയ്ക്കിടെ മിന്നൂസിനോട് ഞങ്ങള്‍ ചോദിച്ചറിയും... (ചോദിച്ചില്ലേലും പറഞ്ഞോളും).
മിന്നൂസിന്റെ അമ്മ പ്ലേ സ്കൂളിലെ ടീച്ചേര്‍സിനെക്കുറിച്ച് ഒരു ദിവസം മിന്നൂസിനോട്...
"മിന്നൂസിനെ പഠിപ്പിക്കുന്ന മിസ്സിന്റെ പേരെന്താ?"
"സാനിയാ മിസ്സ്..."
"വേറൊരു മിസ്സിനെ അവിടെ കണ്ടല്ലോ... ആ മിസ്സിന്റെ പേര്?"
"ആ മിസ്സിന്റെ പേരാണ് മേഡം..." മിന്നൂസിന്റെ മറുപടി.
അല്‍പസമയം ഞങ്ങള്‍ രണ്ടുപേരും നിശബ്ദരായി.
മിന്നൂസ് ഞങ്ങളെ ശ്രദ്ധിക്കാതെ മറ്റ് എന്തിലോ ശ്രദ്ധിച്ചുകൊണ്ട് തുടര്‍ന്നു...
"മേഡം... ഇടവം, മിഥുനം, കക്കിടകം...."

Monday, August 25, 2008
ഫോണ്‍ ശല്ല്യം
മിന്നൂസ് കയ്യിലുള്ള മൊബൈല്‍ ഫോണും (കളിപ്പാട്ടം) പിടിച്ച് എന്നെ അനുകരിച്ച് സംസാരിച്ചുകൊണ്ട് നടക്കുന്നത് ഒരു പതിവ് സീനാണ്. ഇടയ്ക്കിടയ്ക്ക് ചിരിയും , ഓ.കെ. പറയലും മൂളലുമൊക്കെയായി സംഗതി പൊടിപൊടിക്കുമ്പോള്‍ ഞാന്‍ ചമ്മലോടെ നില്‍ക്കുന്ന സീന്‍ ഭാര്യയ്ക്ക് വല്ല്യ സന്തോഷവും നല്‍കിയിരുന്നു.
മിന്നു ഫോണ്‍ സംസാരവും കഴിഞ്ഞ് ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന എന്റെ അടുത്തേയ്ക്ക് വന്നു.
"അച്ഛാ... ഒരു ഫ്രണ്ട് ആണ് ഫോണ്‍ വിളിച്ചേ..."
"അതെയോ??.. എന്തു പറഞ്ഞു ഫ്രണ്ട്...??"
"കുറേ നേരായി ഫോണ്‍ ചെയ്തോണ്ടിരിക്കുന്നു... "
"എന്നിട്ടോ?" ഞാന്‍ കണ്ണാടിയില്‍ നിന്ന് മുഖം തിരിക്കാതെ ചോദിച്ചു.
"ചെക്കാ... എന്നോട് കളിക്കണ്ടാ ട്ടോ ന്ന് ഞാന്‍ പറഞ്ഞു."
ഞാനൊന്ന് ഞെട്ടി. എന്നിട്ട് വിളിച്ച് പറഞ്ഞു... "എടോ ഭാര്യേ... ദേ ഇത് കൈ വിട്ടൂന്നാ തോന്നണേ.."

Sunday, August 10, 2008
മൂത്തവരും മൂക്കാത്തവരും
മിന്നൂസ് കിടക്കയില്‍ കിടന്നുള്ള അഭ്യാസത്തിന്നിടയില്‍ അമ്മയെ ഒന്ന് ചവിട്ടി.
അത് കണ്ട് ഞാനൊന്ന് ഉപദേശിച്ചു. "മിന്നൂസേ.. മൂത്തവരെ നമ്മള്‍ ചവിട്ടാന്‍ പാടില്ലാ ട്ടോ.. അറിയാതെ ചവിട്ടിയാല്‍ തൊട്ട് നിറയില്‍ വയ്ക്കണം.."
മിന്നൂസ് എല്ലാം മനസ്സിലായ ഭാവത്തോടെ തലയാട്ടി, എന്നിട്ട് ഒരു ചോദ്യം..
"മൂക്കാത്തവരെ ചവിട്ടണം അല്ലേ അച്ഛേ??..."
(കുറച്ച് സമയമെടുത്ത് ഞങ്ങള്‍ക്ക് സംയമനം വീണ്ടെടുത്ത് ഒന്ന് വിശദീകരിച്ച് കൊടുക്കാന്‍)

Monday, August 4, 2008
ഒരു കുഞ്ഞു പുസ്തകവിവാദം
മിന്നൂസിന്റെ കയ്യില്‍ പുസ്തകങ്ങളുടെ ഒരു കളക് ഷന്‍ തന്നെയുണ്ട്. മിന്നൂസിന് വാങ്ങിക്കൊടുക്കുന്നതൊന്നും പോരാതെ ഓരോ തവണ അമ്മ വീട്ടിലും അച്ഛന്റെ തറവാട്ടിലുമൊക്കെ പോകുമ്പോള്‍ അവിടെ ചേച്ചിയുടേയും (വലിയമ്മയുടെ മകള്‍) ചേട്ടന്റേയും (അമ്മായിയുടെ മകന്‍) LKG, UKG പുസ്തകങ്ങളും മറ്റും തേടിപ്പിടിച്ച് കൊണ്ടുപോരും.
ഒരു പുസ്തകത്തില്‍ A ഫോര്‍ ആപ്പിള്‍ എന്ന് ചിത്രം സഹിതം വായിച്ച് കഴിഞ്ഞ് അടുത്ത പുസ്തകമെടുത്തപ്പോള്‍ അതില്‍ A ഫോര്‍ എയറോപ്ലേന്‍ എന്ന്.
ഇത് കണ്ട് മിന്നൂസിന് സഹിച്ചില്ല.
"ഈ പുസ്തകം ചീത്തയാ.... കണ്ടില്ല്യേ എഴുതീക്കണത്... A ഫോര്‍ ആപ്പിള്‍ അല്ലേ ആ പുസ്തകത്തില്.... എനിച്ച് വേണ്ട..."
(അങ്ങനേം പറയാം ഇങ്ങനേം പറയാം, പിന്നേം പലതും പറയാം എന്നതൊക്കെ കുറേ ചിത്രങ്ങളൊക്കെ കാണിച്ച് ഒരുവിധം പറഞ്ഞൊപ്പിച്ചപ്പോള്‍ ആള്‍ ഒന്ന് ശാന്തമായി, ഞാനും...)

Subscribe to:
Posts (Atom)