കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ ജനാലകള്‍ തുറന്നുകിടക്കുന്നുണ്ടോ എന്ന് തപ്പി കണ്ടുപിടിച്ച് പുറത്തേക്ക് വലിച്ചെറിയുക എന്നത് മിന്നുവിന്റെ ഒരു ഹോബിയായിരുന്നു.
മിന്നൂട്ടിയെ ഉപദേശിച്ച് കുറുമ്പ് ശമിപ്പിക്കാനായുള്ള എന്റെ ഭാര്യയുടെ ഒരു ശ്രമം....
"സാധങ്ങള്‍ ഇങ്ങനെ കളയാന്‍ പാടുണ്ടോ??... പുറത്തേയ്ക്കിട്ടാല്‍ പിന്നെ അത് പോകില്ലേ?? മിന്നൂന് പിന്നെ അത് കിട്ടില്ല....കളിപ്പാട്ടം ഒക്കെ പൊട്ടിപ്പോകില്ലേ???"
മിന്നു നിശബ്ദം...
"അങ്ങനെ സാധനങ്ങള്‍ പുറത്തേക്കിടരുത് ട്ടോ... നല്ല കുട്ടികള്‍ അങ്ങനെ ചെയ്യില്ല.....മിന്നൂട്ടി നല്ല കുട്ടിയാവണം..... മനസ്സിലായോ..??"
മിന്നും അപ്പോഴും നിശബ്ദം..
"മനസ്സിലായോ???" എന്റെ ഭാര്യ വീണ്ടും...
"മനസ്സിലായില്ലാ...." മിന്നൂട്ടിയുടെ അല്പം നീട്ടിയുള്ള മറുപടി.
ചെറുതായൊന്ന് ഞെട്ടിയെങ്കിലും കേട്ടത് ശരിയാണോ എന്ന് ഒന്നുകൂടി ഉറപ്പിയ്ക്കാന്‍ ഭാര്യ വീണ്ടും..
"മനസ്സിലായോ മിന്നൂ..???"
"മനസ്സിലായില്ലാ....." മിന്നു വീണ്ടും...
Subscribe to:
Post Comments (Atom)
13 comments:
ഇത്രേം മനസ്സിലായാല്‍ മതി.... എന്ന് ഒടുവില്‍ ഞങ്ങളങ്ങ് തീരുമാനിച്ചു.
ഇത്രേം മനസ്സിലായാല്‍ മതി.... എന്ന് ഒടുവില്‍ ഞങ്ങളങ്ങ് തീരുമാനിച്ചു
അതേതായാലും നന്നായി :)
അത്രയേ മനസ്സിലായുള്ളൂ...
:)
മനസ്സിലായത് മനസ്സിലായി എന്നു പറയണം. മനസ്സിലാവാത്തത് മനസ്സിലായി എന്നു പറഞ്ഞാല്‍ മനസ്സിലായതു കൂടി മനസ്സിലാവില്ല.
മനസ്സിലായോ?
മിടുക്കിക്കുട്ടി :)
അതങ്ങിനെയല്ല മൂര്‍ത്തീ
മനസ്സിലായെങ്കില്‍
മനസ്സിലായെന്ന് പറയണം
മനസ്സിലായില്ലെങ്കില്‍
മനസ്സിലായില്ല എന്ന് പറയണം
മനസ്സിലാകാതെ
മനസ്സിലായെന്ന് പറഞ്ഞാല്‍
മനസ്സിലായതുകൂടി
മനസ്സിലാകാതെ പോകും
മനസ്സിലായോ?
മ നൊസ്സിലായി :)
മിന്നൂസ് മിടുക്കി.
മ ന സ്സി ലാ യേ...വക്കാരി മനസ്സിലായിഷ്ടാ
:)
മിന്നൂസ് എന്ന് കേട്ട് ഓടിവന്നതാ..
ഹ ഹാ...മിന്നു കൊച്ചുമിടുക്കിയാണല്ലൊ..
എല്ലാം കണ്ടും കേട്ടും പഠിച്ചും “മനസ്സിലാക്കി“യും
മിന്നു വളരട്ടെ..നല്ല കുട്ടിയായി.
ഓ.ടോ)പത്ത് മാസം മാത്രം പ്രായമായ എന്റെ മോളെയും ഞങ്ങള്‍ വിളിക്കുന്ന പേര് “മിന്നൂസ്” എന്നാണ്.അവളിതാ ഇവിടെയുണ്ട്.:
http://www.orkut.com/AlbumZoom.aspx?uid=3036925988069873073&pid=11
മിന്നുവിന് ഞങ്ങളുടെ ആശംസകള്‍ അറിയിക്കുക.
ഒപ്പം ഒരു ചക്കരയുമ്മയും.
---മിന്നാമിനുങ്ങ്
കമന്റുകള്‍ക്കും മനസ്സിലായവര്ക്കും മനസ്സിലായവര്ക്കും മിന്നൂസിനുള്ള ആശംസകളറിയിച്ചവര്‍ക്കും നന്ദി..
മനസ്സിലാവാണ്ട്...
ദേ ഇതെന്നെ ഞാനും പറയാന്‍ വന്നത്, അപ്പോ ദാ കെടക്കണു മൂര്‍ത്തി വഹ... ഹഹഹ ഇത് ശരിയല്ലല്ലോ... ശരിക്കെഴുതാന്‍ എനിക്കവസരം കിട്ടീലോന്ന് വിചാരിച്ച്, സന്തോഷത്തില്‍ താഴോട്ട് നോക്കിയപ്പോള്‍ ദേ കെടക്കണു... ഞാന്‍ വിചാരിച്ചേനേക്കാളും ഭംഗിയായിട്ടത് ചെയ്തിരിക്കുന്നു... ദുഷ്ടാമിഷ്ട :)
മിന്നൂസേ... അങ്ങനെ തന്നെ പറയണം - മിടുക്കിക്കുട്ടി :)
:)
മനസ്സിലായില്ല :)
എനിക്ക് മനസിലായി..മിന്നു പറഞ്ഞത്
Post a Comment