Monday, June 18, 2007

കാറിന്റെ ചന്തം

നല്ല മഴയുള്ള ഒരു ദിവസം കാറില്‍ യാത്രചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ ഭാര്യ പറഞ്ഞു...

"ഓ... എന്തൊരു മഴയാ?.."

ഉടനെ മിന്നുവിന്റെ വക ഒരു കമന്റ്‌..

"അച്ചേടെ കാറ്‌ ചന്താവട്ടെ..."

"എടീ.. ഇവള്‍ എന്നെ കളിയാക്കിയതാണോ? അങ്ങനെയെങ്കിലും അച്ഛന്റെ കാര്‍ ചന്തമാകട്ടെ എന്ന്..."

എന്റെ ചോദ്യം കേട്ട്‌ ഭാര്യയ്ക്ക്‌ ചിരിപൊട്ടി. കാര്‍ കഴുകുക എന്നത്‌ ഞാന്‍ വളരെ അപൂര്‍വ്വമായി ചെയ്തിരുന്ന ഒരു കാര്യമായിരുന്നു.

10 comments:

സൂര്യോദയം said...

"ഹേയ്‌.. മിന്നു കളിയാക്കിയതാവാന്‍ വഴിയില്ല..... ഈ മഴയത്ത്‌ ആരെങ്കിലും കാര്‍ കഴുകുമോ?"

മുസ്തഫ|musthapha said...

ഹഹഹഹ... മിന്നുക്കുട്ട്യേ... അച്ചേടെ മടി മാറ്റാന്‍ ഇതന്നെ വഴി - മിടുക്കി :)

ഗുപ്തന്‍ said...

മിന്നൂസേ അതു കലക്കി... ഇടക്കൊക്കെ ഇങ്ങനെ ഓരോ കൊട്ട് കൊടുക്കണം കേട്ടോ... എന്നാലല്ലോ അച്ച മിന്നുവിനോളം വലുതാവൂ!!!

മറ്റൊരാള്‍ | GG said...

മിന്നു ആള്‌ കൊള്ളാവല്ലോ...!!

സു | Su said...

മിന്നു കേള്‍ക്കുന്നുണ്ടാവും ആള്‍ക്കാര്‍ പറയുന്നത് ‘ഈ കാര്‍ വെള്ളം കാണാറില്ലേ’ന്ന്.

qw_er_ty

വാളൂരാന്‍ said...

സൂര്യാ ആ കുട്ടിയെ കണ്ടു പഠിക്കൂ ഇനിയെങ്കിലും........!!!

Kaithamullu said...

അച്ഛേനേം പിടിച്ചാ മഴേത്ത് നിര്‍ത്തേണ്ടതാ...
(എടീ, നീ വല്ലോം പറഞ്ഞോ?)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
മിന്നൂസേ.. കുളിച്ചാ കൂടുതല്‍ ചന്താവുംന്ന് പറഞ്ഞിട്ടാ മോളെ കുളിപ്പിക്കാറ്?

ഓടോ:കൈതമാഷിന്റെ കമന്റ് കലക്കി..ഒരാള്‍ ബക്കറ്റ് നിറച്ച് ചെളിവെള്ളോം എടുത്ത് പുറപ്പെട്ടിട്ടുണ്ടെന്നാ കേട്ടത് മുങ്ങിക്കോ..

മാവേലി കേരളം said...

എന്തേ ഈ വണ്ടി കഴുകാത്തത് അച്ചന്മ്മാരട ഒരു ഗ്ലോബല്‍ സ്വഭാവമാണോ? ആ കാര്യത്തിലെന്തോരു ഒത്തൊരുമ:)

സൂര്യോദയം said...

അഗ്രജന്‍... മടി മാറുന്ന ലക്ഷണമില്ല :-)

മനു, വല്ല്യമ്മായി, മറ്റൊരാള്‍, സിജൂ .. :-)

സുചേച്ചി... ശരിയാണ്‌.. എന്റെ സുഹൃത്തുക്കളും മാതാപിതാക്കളും ചോദിക്കുന്നത്‌ അവള്‍ ധാരാളം കേട്ടുകാണും...

മുരളീ... കുറേ കണ്ട്‌ പഠിക്കേണ്ടിവരും ഈ നിലയ്ക്ക്‌ പോയാല്‍

കൈതമുള്ളേ.... വേണ്ടായിരുന്നു... അലര്‍ജിയാ.. :-)

കുട്ടിച്ചാത്ത്സ്‌... ശരിയാ... അങ്ങനെയൊക്കെ ചിലപ്പോള്‍ പറയേണ്ടിവന്നിട്ടുണ്ട്‌.. 'എന്നിട്ട്‌ അച്ഛന്‍ എന്താ ചന്തമാവാത്തത്‌' എന്ന് ചോദിക്കാത്തത്‌ ഭാഗ്യം... :-)

മാവേലി കേരളം... സേം പിച്ച്‌ :-)