മിന്നു എന്തൊക്കെയോ കളി സാധനങ്ങള്‍ പെറുക്കിക്കൂട്ടി കളിച്ചുകൊണ്ടിരിയ്ക്കുന്നു...
എന്റെ ഭാര്യ ഒരു പനിയുടെ ലക്ഷണം പറഞ്ഞപ്പോള്‍ ഒരു ഗുളിക കഴിയ്ക്കാന്‍ ഞാന്‍ പറഞ്ഞു...
മിന്നു കളിയ്ക്കിടയില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി...
ഇത് കണ്ട് മോളുടെ സഹതാപം വാങ്ങിക്കളയാം എന്ന വ്യാമോഹത്തോടെ ഭാര്യ ചോദിച്ചു...
"അമ്മയ്ക്ക് അസുഖം വന്നാല്‍ മിന്നു നോക്ക്വോടാ...???"
"നോക്കും...." മിന്നുവിന്റെ മറുപടി...
"എങ്ങനെ നോക്കും???" ഭാര്യ വീണ്ടും...
മിന്നു രണ്ടുകണ്ണുകളും വിടര്‍ത്തി അവളുടെ അമ്മയുടെ മുഖത്തോട് അവളുടെ മുഖം അടുപ്പിച്ച് വച്ചിട്ട്...
"ഇങ്ങനെ നോക്കും....."
Subscribe to:
Post Comments (Atom)
6 comments:
മിന്നൂന് അങ്ങനെയല്ലേ നോക്കാന്‍ പറ്റൂ...
പണ്ട് ഏതോ ഒരു സിനിമയില്‍ സുകുമാരിയോട് 'നമ്മളവന്റെ മുഖത്തെങ്ങനെ നോക്കും..' എന്ന് ചോദിക്കുന്ന ഭര്‍ത്താവിനോട് സുകുമാരി ഇതേ ഡയലോഗ് പറഞ്ഞത് ഓര്‍മ്മവന്നു...
ഇതെനിക്കിഷ്ടപ്പെട്ടു.
ഇപ്പോഴത്തെ കുഞ്ഞുങ്ങളോട് സംസാരിക്കുന്നത് സൂക്ഷിച്ചുവേണം.
ചോദ്യം തെറ്റി!.
"എങ്ങനെ പരിചരിക്കും?"
എന്നു ചോദിക്കേണ്ടിയിരുന്നു.
ഈ നാനാര്‍ത്ഥം നിരോധിക്കേണ്ടിയിരിക്കുന്നു. ഈ പിള്ളേര്‍ക്കു വല്ലാത്ത ആശയകുഴപ്പമുണ്ടാക്കുന്നവ.
ഹ..ഹ..ഹാ..
ശലിനി... ഇപ്പോഴത്തെ കുഞ്ഞുങ്ങളോട് സംസരിക്കുന്നതും അവരുടെ മുന്നില്‍ മറ്റുള്ളവരോട് സംസാരിക്കുന്നതും സൂക്ഷിക്കണം :-)
കരീം മാഷേ... ചോദ്യം തെറ്റിയെന്ന് ഉത്തരം കിട്ടിയപ്പോഴല്ലേ മനസ്സിലായത് :-)
തറവാടി :-)
kollaaaaam :)
correct utharamalle..
10 mark molk
Post a Comment